ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

Written By:

രജനീകാന്തിന്റെ ലിംഗായുടെ വരവിനായി ലോകമെമ്പാടുമുള്ള ആരാധകസമൂഹം കാത്തിരിക്കുകയാണ്. കെഎസ് രവികുമാര്‍ തിരക്കഥയെഴുത്തില്‍ പഞ്ച് ഡയലോഗുകള്‍ക്കു വേണ്ടി പൊന്‍ കുമരന്റെ സഹായം തേടിയിട്ടുണ്ട്. എആര്‍ റഹ്മാന്റെ കിടിലന്‍ സംഗീതത്തോടെ ലിംഗാ നാളെമുതല്‍ സിനിമാശാലകളെ പ്രകമ്പനം കൊള്ളിക്കും.

ലിംഗായുടെ ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം കഥ നടക്കുന്നത് രണ്ട് കാലങ്ങളിലായിട്ടാണ്. ഈ രണ്ട് കാലങ്ങളെയും സൂചിപ്പിക്കുന്നതിനായി വാഹനങ്ങള്‍ ധൂര്‍ത്തോടെ ഉപയോഗിച്ചിട്ടുണ്ട് പല രംഗങ്ങളിലും. വിന്റേജ് കാറുകള്‍ മുതല്‍ അത്യാധുനിക ആഡംബര എസ്‌യുവികള്‍ വരെ പടത്തില്‍ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. അവയെക്കുറിച്ചാണ് താഴെ ചര്‍ച്ച ചെയ്യുന്നത്.

ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

ചിത്രങ്ങളിലൂടെ നീങ്ങുക.

ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

രണ്ട് കാലങ്ങളിലായിട്ടാണ് കഥ നടക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു. ചിത്രത്തില്‍ കാണുന്നത് ബ്രിട്ടിഷ് കാലഘട്ടത്തിലെ ഒരു സര്‍ക്കാരാപ്പീസില്‍ നിന്ന് രജനീകാന്ത് രോഷാകുലനായി ഇറങ്ങിവരുന്നതാണ്. ചുറ്റും വിന്റേജ് കാറുകളാണ്. ഒരുവശത്ത് കാണുന്നത് മുപ്പതുകളിലെ റോള്‍സ് റോയ്‌സ് ഫാന്റം കാറാണ്. ചിത്രത്തില്‍ പുതിയ രജനീകാന്തിന്റെ മുത്തച്ഛന്‍ വളരെ കഷ്ടപ്പെട്ട് ഒരു ഡാം പണിയുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പുതിയ കാലത്തെ രാഷ്ട്രീയക്കാര്‍ ഈ ഡാമിന്റെ വാല്യൂ മനസ്സിലാക്കുന്നില്ല. പഴക്കം കൂടുന്തോറും ഡാമിന് ഉറപ്പ് കൂടുമെന്ന് പുതിയ രാഷ്ട്രീയക്കാര്‍ക്ക് അറിയില്ല.

ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

റോള്‍സ് റോയ്‌സ് ഫാന്റം ആണ് ലിംഗായില്‍ ഉപയോഗിച്ചിട്ടുള്ള കാറുകളിലൊന്ന്. ഏതോ വിദേശ ലൊക്കേഷനില്‍ ഹമ്മര്‍ തുടങ്ങിയ അത്യാഡംബരക്കാറുകള്‍ക്കൊപ്പം രജനീകാന്ത് ചുവടുവെക്കുന്നുണ്ട്. പുതിയ കാലത്തെ രജനി ഒരു കള്ളനാണ്. ഇദ്ദേഹം ഒരു അമ്പലത്തില്‍ മോഷ്ടിക്കാന്‍ കയറുന്നതായി അനുമാനിക്കപ്പെടുന്നു. അവിടെനിന്ന് ഒരു പെന്‍ഡ്രൈവ് കിട്ടുന്നു. അതില്‍ അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ചെയ്തുവെച്ച ഡാം പണികളുടെ ഡീറ്റേല്‍സ് ഉണ്ട്. പുതിയ രജനീകാന്ത് അദ്ദേഹത്തിന്റെ പാരമ്പര്യത്തില്‍ വിജൃംഭിതനാകുന്നു.

ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

ചിത്രത്തില്‍ റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ അലോയ് വീലുകള്‍ കാണാം. രജനീകാന്തിനരികില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വേഷവിധാനം കേരളത്തിലെ സദാചാരവാദികളെ പ്രകോപിപ്പിച്ചേക്കാം.

ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

റോള്‍സ് റോയ് ഫാന്റത്തിനരികിലൂടെ നൃത്തം ചെയ്തുനീങ്ങുന്ന രജനീകാന്ത്. റോള്‍സ് റോയ്‌സിന്റെ 'ആത്മഹത്യാ ഡോറുകള്‍' ശ്രദ്ധിക്കുക.

ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

ആധുനികകാലത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ രജനീകാന്ത് ഉപയോഗിക്കുന്നത് റോള്‍സ് റോയ് ഫാന്റം ആയിരിക്കാം. നമ്മള്‍ ആദ്യം കണ്ട സീനില്‍ മുത്തച്ഛന്‍ റോള്‍സ് റോയ്‌സ് ഫാന്റത്തിനരികിലൂടെ നടന്നുവരുന്നുണ്ട്. പേരക്കുട്ടി പുതിയ കാലത്ത് ഒരു റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കിയിരിക്കുന്നു! കാലത്തിന്റെ കാവ്യനീതി എന്നുവിളിക്കുക. ഹാലേലൂയാ...!!!

ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

ചിത്രത്തിലുപയോഗിച്ചിരിക്കുന്ന മറ്റൊരു ആഡംബരക്കാര്‍ ഓഡി ക്യു7 ആണ്. വാഹനത്തിന്റെ പിന്‍വശമാണ് ചിത്രത്തില്‍ കാണുന്നത്.

ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

ഓഡി ക്യു7 എസ്‌യുവിക്കൊപ്പം ഒരു പഴയ മോഡല്‍ സ്‌കോര്‍പിയോയെയും കാണാം. ഇന്ത്യന്‍ പതാക വെച്ച് വരുന്ന ഓഡിയില്‍ ധൂര്‍ത്തനും അഴിമതിക്കാരനും നല്ലവനായ നായകനെ ബഹുമാനിക്കാത്തയാളുമായ വില്ലന്‍ രാഷ്ട്രീയക്കാരനാവാം. സ്‌കോര്‍പിയോയില്‍ വരുന്നത് വിദേശത്തെത്തിയാല്‍ റോള്‍സ് റോയ്‌സ് മാത്രമുപയോഗിക്കുന്ന സാധാരണക്കാരനായ നായകനാവാന്‍ വഴിയുണ്ട്. ഇനി അല്ലെങ്കിലും വലിയ കുഴപ്പമൊന്നും വരാനില്ല.

ലിംഗായിലെ കാറുകള്‍: റോള്‍സ് റോയ്‌സ് മുതല്‍ സ്‌കോര്‍പിയോ വരെ

ദുബൈയിലെ ഫെരാരി തീം പാര്‍ക്കാണ് സിനിമയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആധുനിക രജനീകാന്ത് ഈ തീം പാര്‍ക്കില്‍ പാട്ടുപാടി നൃത്തം ചെയ്യുന്നുണ്ടാകാം.

English summary
Cars Used in Linga Movie of Rajinikanth.
Story first published: Thursday, December 11, 2014, 17:36 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark