ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

Written By:

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ ഡിസ്‌കൗണ്ട് മേള സുപരിചിതമാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ തുടരെ ലഭ്യമാക്കുന്ന ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നവരാണ് നമ്മളില്‍ പലരും.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

കാര്‍ വിപണിയിലും ചിത്രം ഏറെ വ്യത്യസ്തമല്ല. സാധാരണക്കാരന്‍ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നൂവെങ്കില്‍ എന്താണ് സ്ഥിതി? ഷോറൂമിലേക്ക് കടന്ന് ചെന്ന് ഡീലര്‍ഷിപ്പ് നല്‍കുന്ന നാമമാത്രമായ ഓഫറുകളോ, പാരിതോഷികങ്ങളോ നേടി കാറിനെ സ്വന്തമാക്കുന്നു.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

എന്നാല്‍ സെലിബ്രിറ്റികളുടെ കാര്യത്തില്‍ ഈ ചിത്രം ഒരല്‍പം വ്യത്യസ്തമാണ്. ആഢംബരം തുളുമ്പുന്ന കാറുകളിലും സൂപ്പര്‍ കാറുകളിലും വന്നിറങ്ങുന്ന താരങ്ങള്‍, പലപ്പോഴും സ്റ്റിക്കര്‍ പ്രൈസില്‍ അല്ല മോഡലുകളെ സ്വന്തമാക്കുന്നത്.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

അപൂര്‍വമായി മാത്രമെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ മുഴുവന്‍ തുകയും നല്‍കി ആഢംബര കാറുകളെ സ്വന്തമാക്കാറുള്ളൂവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

ഇനി ഇവരും വിലപേശിയാണോ കാറുകളെ സ്വന്തമാക്കുന്നത്? സാധ്യത കുറവാണ്. കാരണം സെലിബ്രിറ്റികള്‍ക്ക് ഗംഭീര ഓഫറുകളാണ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നത് തന്നെ.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

സെലിബ്രിറ്റികളുടെ സ്ഥാനവും പ്രശസ്തിയുമാണ് ഓഫറുകളുടെ മാനദണ്ഡം. 20 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് സെലിബ്രിറ്റികള്‍ക്ക് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന ഡിസ്‌കൗണ്ട്.

എന്‍ട്രി ലെവല്‍ സെലിബ്രിറ്റികള്‍ക്കാണ് (ജൂനിയര്‍ കായിക താരം, ടിവി അഭിനേതാവ്, ടിവി അഭിനയത്രി) ഡീലര്‍ഷിപ്പുകള്‍ 20 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നത്.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

അതേസമയം ജനപ്രീതിയാര്‍ജ്ജിച്ച ബോളിവുഡ് കലാകാരന്മാര്‍ക്കും, കായിക താരങ്ങള്‍ക്കും 60 ശതമാനം വരെയാണ് ഡീലര്‍ഷിപ്പുകൾ നൽകുന്ന ഡിസ്‌കൗണ്ട്.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

എന്നാല്‍ എന്തിനും ഒരു വില നല്‍കേണ്ടതുണ്ട്. പുതിയ കാറിനൊപ്പം പോസ് ചെയ്യുന്ന താരങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നാം കാണാറുണ്ട്. ഡിസ്‌കൗണ്ടിന് പിന്നിലെ പരസ്യ തന്ത്രമാണ് ഇത്.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

ട്വിറ്ററിലൂടെയും, ഇന്‍സ്റ്റഗ്രാമിലൂടെയും, ഫെയ്‌സ്ബുക്കിലൂടെയും കാറിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പലപ്പോഴും സെലിബ്രിറ്റികള്‍ ബാധ്യസ്ഥരാകുന്നു എന്നതാണ് വസ്തുത.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

അനൗദ്യോഗിക ബ്രാന്‍ഡ് അംബാസിഡര്‍മാരെയാണ് ഇത്തരത്തില്‍ നിര്‍മ്മാതാക്കള്‍ നേടിയെടുക്കുന്നത്. ആശയം വളരെ ലഭിതമാണ്. വില്‍പനയാണ് കാര്‍ നിര്‍മ്മാതാക്കളുടെ അതിജീവന രഹസ്യം. വില്‍പന കൈവരിക്കുന്നതോ, മാര്‍ക്കറ്റിംഗിലൂടെയും പരസ്യത്തിലൂടെയും.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

ഓരോ സെലിബ്രിറ്റിക്കും അതത് ആരാധക ശൃഖലയാണുള്ളത്. അപ്പോള്‍ ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ ചര്‍ച്ചയാവുക അതത് കാറുകളും അവയുടെ ബ്രാന്‍ഡുമാണ്. ഇത് ഇമേജ് ബില്‍ഡിംഗിന് കളമൊരുക്കുന്നു.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

പല അവസരത്തിലും ഡീലര്‍ഷിപ്പുകളാകില്ല സെലിബ്രിറ്റികള്‍ക്ക് ഡിസ്‌കൗണ്ട് ഒരുക്കുക. നിര്‍മ്മാതാക്കള്‍ തന്നെ നേരിട്ടാണ് വലിയ താരങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുക.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

ചില അവസരങ്ങളില്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനും, ട്വീറ്റുകള്‍ക്കും, ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കും പ്രതിഫലമായി സെലിബ്രിറ്റികള്‍ക്ക് ലഭിക്കുക കാറുകളാണ്.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

സെലിബ്രിറ്റികള്‍ക്ക് കാറുകള്‍ കൈമാറുന്നത് വരെ ഇന്ന് വലിയ ചടങ്ങാണ്. സെലിബ്രിറ്റികള്‍ മുഖേനയുള്ള മാധ്യമ ശ്രദ്ധയാണ് ഇവിടെയും ലക്ഷ്യം. ബ്രാന്‍ഡ് അംബാസിഡര്‍ സങ്കല്‍പത്തിന് സമാനമായ ആശയമാണ് ഇന്ന് സെലിബ്രിറ്റി ഡിസ്‌കൗണ്ടുകളിലൂടെ നിര്‍മ്മാതാക്കള്‍ പ്രാവര്‍ത്തികമാക്കുന്നത്.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

ഉദ്ദാഹരണത്തിന്, ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഹ്യുണ്ടായിയുടെ പരസ്യങ്ങളിലെ സ്ഥിര സന്നിധ്യമാണ് ഷാരൂഖ് ഖാന്‍. ഒരു ഹ്യുണ്ടായി കാറെങ്കിലും മിക്ക ഷാരൂഖ് ഖാന്‍ സിനിമകളിലും ഇടംപിടിക്കും. ഇതൊക്കെ പെയ്ഡ് പ്രമോഷന്റെ ഭാഗമാണ്.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

എന്നാല്‍ ഷാരൂഖ് ഖാന് ഒപ്പം എന്നും ശ്രദ്ധ നേടാറുള്ളത് ബിഎംഡബ്ല്യു 7 സീരീസാണ്. കാരണം, ഷാരൂഖ് ഖാന്‍ മിക്കപ്പോഴും സഞ്ചരിക്കുന്നത് ബിഎംഡബ്ല്യുവിലാണ്.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

ഷാരൂഖിന്റെ ഗരാജിലേക്ക് എത്തിനോക്കിയാലും ഇതേ ബിഎംഡബ്ല്യു ട്രെന്‍ഡ് കാണാന്‍ സാധിക്കും. ഇവിടെ ഹ്യുണ്ടായിക്കായി ഷാരൂഖ് ഖാന്‍ ഡയറക്ട മാര്‍ക്കറ്റിംഗ് നടത്തുമ്പോള്‍, ബിഎംഡബ്ല്യുവിന്റെ അനൗദ്യോഗിക ബ്രാന്‍ഡ് അംബാസിഡര്‍ പരിവേഷമാണ് ഷാരൂഖ് ഖാനില്‍ ഒരുങ്ങുന്നത്.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

തത്ഫലമായി ഷാരൂഖ് ആരാധകര്‍ക്ക് ഇടയില്‍ ബിഎംഡബ്ല്യുവിന് കൂടുതല്‍ മതിപ്പ് ലഭിക്കും.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

ഇതിന് പുറമെ, ഇന്ന് മിക്ക വെബ്‌സൈറ്റുകളും മാസികകളും താരങ്ങളുടെ കാര്‍ കളക്ഷനെ പറ്റി പരമാര്‍ശിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവിടെ ആര്‍ക്കും നഷ്ടം സംഭവിക്കുന്നില്ല.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

ഒരുവശത്ത്, നിര്‍മ്മാതാക്കള്‍ കുറഞ്ഞ ചെലവില്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റുന്നു. മറുവശത്ത്, ഇഷ്ടമുള്ള കാറില്‍ സെലിബ്രിറ്റികള്‍ക്ക് വമ്പന്‍ ഓഫറുകള്‍ ലഭിക്കുന്നു.

ആഢംബര കാറുകളെ സെലിബ്രിറ്റികള്‍ സ്വന്തമാക്കുന്നത് 60 ശതമാനം വരെ ഡിസ്‌കൗണ്ടില്‍

എല്ലാ സെലിബ്രിറ്റികളും ഓഫര്‍ ഡിസ്‌കൗണ്ടുകളില്‍ അല്ല കാറുകളെ സ്വന്തമാക്കുന്നത് എന്നും ഒര്‍മ്മിപ്പിക്കുന്നു. മുഴുവന്‍ തുകയും നല്‍കി കാറുകളെ സ്വന്തമാക്കുന്ന സെലിബ്രിറ്റികളും ഇന്ത്യയില്‍ ഒട്ടനവധിയാണ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Celebrities avail up to 60 percent discount on luxury cars and supercars. Read in Malayalam.
Story first published: Saturday, June 10, 2017, 18:23 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark