ചൈനയുടെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

Written By:

ചൈനയുടെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍, ഫ്യൂസിംഗ് ആദ്യ സര്‍വീസ് നടത്തി. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമായ ഫ്യൂസിംഗ്, ബീജിങ്ങ്-ഷാങ്ഹായ് റൂട്ടിലാണ് ആദ്യ സര്‍വീസ് നടത്തിയത്.

To Follow DriveSpark On Facebook, Click The Like Button
ചൈനയുടെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത ടോപ്‌സ്പീഡായുള്ള CR400AF മോഡല്‍ ബുള്ളറ്റ് ട്രെയിനിന്റെ സ്ഥിര വേഗത 350 km/h ആണ്. കേവലം അഞ്ച് മണിക്കൂര്‍ കൊണ്ടാണ് ഫ്യൂസിംഗ്, ബീജിങ്ങില്‍ നിന്നും ഷാങ്ഹായില്‍ എത്തിയത്.

ചൈനയുടെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

പൂര്‍ണമായും ചൈനയില്‍ നിന്നുമാണ് ഫ്യൂസിംഗിന്റെ ഡിസൈനിംഗും നിര്‍മ്മാണവും. പ്രകടനം വിലയിരുത്തുന്നതിനായി മോണിറ്ററിംഗ് സംവിധാനവും ഫ്യൂസിംഗില്‍ ഇടംപിടിക്കുന്നു.

ചൈനീസ് ബുള്ളറ്റ് ട്രെയിൻ

അടിയന്തര സാഹചര്യമുണ്ടായാല്‍ വേഗത കുറയ്ക്കുന്നതും ഇതേ സംവിധാനം മുഖേനയാണ്.

ചൈനീസ് ബുള്ളറ്റ് ട്രെയിൻ

റിമോട്ട് ഡാറ്റ ട്രാന്‍സ്മിഷന്‍ സംവിധാനവും കണ്‍ട്രോള്‍ സെന്ററും മുഖേനയാണ് ബുള്ളറ്റ് ട്രെയിനിന്റെ തത്സമയ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ചൈനീസ് ബുള്ളറ്റ് ട്രെയിൻ

ചൈനയുടെ സാമ്പത്തിക-സാമൂഹിക വികസനങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് ചൈന റെയില്‍വേ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍, ലു ദോങു പറഞ്ഞു.

ചൈനീസ് ബുള്ളറ്റ് ട്രെയിൻ

നിലവില്‍ ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍ ശൃഖല ചൈനയിലാണ്. 22000 കിലോമീറ്റര്‍ നീളമാണ് ചൈനീസ് റെയില്‍ ശൃഖലയ്ക്കുള്ളത്. ലോകത്തിലെ റെയില്‍ ശൃഖലകളുടെ 60 ശതമാനവും ചൈനയിലാണ് എന്നതും യാഥാര്‍ത്ഥ്യം.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
China Debuts Its Fastest Bullet Train ‘Fuxing’. Read in Malayalam.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark