മണിക്കൂറില്‍ 4000 കിലോമീറ്റര്‍ വേഗതയില്‍ ഒരു 'പറക്കും' ട്രെയിന്‍; ഇതാണ് ചൈനയുടെ പുതിയ സ്വപ്നം

Written By:

മണിക്കൂറില്‍ 4000 കിലോമീറ്റര്‍ വേഗതയില്‍ ഒരു പറക്കും ട്രെയിന്‍. സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ചൈന. മണിക്കൂറില്‍ 4000 കിലോമീറ്റര്‍ വേഗതയില്‍ 'പറക്കുന്ന' ട്രെയിനിനെ അവതരിപ്പിക്കാനുള്ള ശ്രമം എയറോസ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷന്‍ (CASIC) ആരംഭിച്ചു.

To Follow DriveSpark On Facebook, Click The Like Button
മണിക്കൂറില്‍ 4000 കിലോമീറ്റര്‍ വേഗതയില്‍ ഒരു 'പറക്കും' ട്രെയിന്‍; ഇതാണ് ചൈനയുടെ പുതിയ സ്വപ്നം

മാഗ്‌ലെവ് ട്രെയിനുകളെ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാനാണ് ചൈനയുടെ നീക്കം. രാജ്യാന്തര തലത്തില്‍ ആദ്യമായി മാഗലെവ് ട്രെയിനുകളെ അവതരിപ്പിച്ച രാജ്യങ്ങളില്‍ മുൻപന്തിയിലാണ് ചൈന.

മണിക്കൂറില്‍ 4000 കിലോമീറ്റര്‍ വേഗതയില്‍ ഒരു 'പറക്കും' ട്രെയിന്‍; ഇതാണ് ചൈനയുടെ പുതിയ സ്വപ്നം

നിലവില്‍ ഷാങ്ഹായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഷാങ്ഹായ് നഗരത്തിലേക്കുള്ള 30.5 കിലോമീറ്റര്‍ റെയില്‍ ലൈനില്‍ മാഗ്‌ലെവ് ട്രെയിനുകളാണ് സേവനം അനുഷ്ടിക്കുന്നത്.

മണിക്കൂറില്‍ 4000 കിലോമീറ്റര്‍ വേഗതയില്‍ ഒരു 'പറക്കും' ട്രെയിന്‍; ഇതാണ് ചൈനയുടെ പുതിയ സ്വപ്നം

മണിക്കൂറില്‍ 320 കിലോമീറ്ററാണ് ഷാങ്ഹായ് ലൈനില്‍ മാഗ്‌ലെവ് ട്രെയിനുകള്‍ കൈവരിക്കുന്ന വേഗത. ഇലോണ്‍ മസ്‌ക് വിഭാവനം ചെയ്ത ഹൈപ്പര്‍ലൂപ് സാങ്കേതികത കടമെടുത്താകും ചൈനയുടെ പറക്കും ട്രെയിന്‍ പദ്ധതി മുന്നോട്ട് നീങ്ങുക.

മണിക്കൂറിൽ 4000 കിലോമീറ്റർ വേഗതയിൽ ഒരു 'പറക്കും' ട്രെയിൻ

മണിക്കൂറില്‍ 324 കിലോമീറ്റര്‍ വേഗതയാണ് ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ അടുത്തിടെ കാഴ്ചവെച്ചത്. പദ്ധതി പ്രകാരമുള്ള അള്‍ട്രാ ഫാസ്റ്റ് CASIC മാഗ് ലെവ് ട്രെയിനുകള്‍, ഹൈപ്പര്‍ലൂപ്പിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത പ്രാരംഭത്തില്‍ കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.

മണിക്കൂറിൽ 4000 കിലോമീറ്റർ വേഗതയിൽ ഒരു 'പറക്കും' ട്രെയിൻ

അതേസമയം യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, വിമാനം പറന്നെടുക്കുന്നതിലും കുറഞ്ഞ ആക്‌സിലറേഷനാകും മാഗ് ലെവ് ട്രെയിനുകള്‍ സ്വീകരിക്കുകയെന്ന് CASIC വ്യക്തമാക്കിയിട്ടുണ്ട്.

മണിക്കൂറിൽ 4000 കിലോമീറ്റർ വേഗതയിൽ ഒരു 'പറക്കും' ട്രെയിൻ

എന്തായാലും, ചൈനയുടെ വാക്വം ട്യൂബ് മാഗ്‌ലെവ് ട്രെയിനുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി ട്രെയിന്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മുഖം ലഭിക്കും.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
China Reveals Plans For 4,000kph Flying Trains — Flight Of Fancy? Read in Malayalam.
Story first published: Thursday, September 7, 2017, 10:20 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark