ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

Written By:

റിസത്തിന് വൻ സാധ്യതകൾ തുറന്ന് കൊണ്ട് ചൈനയിലെ സാങ്ജിയാജി നാഷണൽ പാർക്കിൽ പണിതിട്ടുള്ള ഈ ചില്ലുപാലമാണ് ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന തൂക്കുപാലം. നിർമാണം പൂർത്തിയാക്കിയ പാലം ഇതുവരെ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിട്ടില്ല. പാലത്തിന്റെ സുരക്ഷയെകുറിച്ചുള്ള ആശങ്കകൾ പരന്നിരിക്കുന്ന വേളയിൽ സുരക്ഷയുറപ്പാക്കാൻ ഒടുവിൽ നിർമാതാക്കൾ തന്നെ മുന്നിട്ടിറങ്ങി.

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

അടുത്തിടെ സുരക്ഷ തെളിയിക്കാൻ ചില പത്രപ്രവർത്തകരുടെ സാന്നിധ്യത്തിൽ ചില്ലടിച്ച് പൊട്ടികുക എന്ന ഉദ്യമത്തിന് മുതിർന്നിരുന്നു നിർമാതാക്കൾ. വീണ്ടുമിതാ ചില്ലുപാലം കൂടുതൽ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ രണ്ട് ടൺ ഭാരമുള്ള എസ്‌യുവിയെ കയറ്റി ഓടിക്കുകയും ചെയ്തു. മീഡിയയുടെ സാന്നിധ്യത്തിൽ നടത്തിയ പരീക്ഷണം ആളുകൾക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ ഒന്നുകൂടി സ്ഥിരീകരിക്കാനാണ് ഈ പരീക്ഷണം.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

പാലത്തിന് മുകളിൽ മറ്റൊരു ഗ്ലാസ് സ്ലാബ് വച്ച് ചുറ്റിക കൊണ്ട് ഉടയ്ക്കുന്നതായിരുന്നു ആദ്യ പരീക്ഷണം. ഇതിൽ ചില്ലിൽ അല്പം വിള്ളൽ ഉണ്ടായി എന്നല്ലാതെ ആഞ്ഞടിച്ചിട്ടും പൊട്ടിയിരുന്നില്ല.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

പതിനൊന്നാളുകളെയും വഹിച്ചുള്ള വോൾവോ എക്സ്സി90 എസ്‌യുവി പാലത്തിലൂടെ ഓടിച്ചാണ് നിർമാതാക്കൾ സുരക്ഷയ്ക്കായുള്ള രണ്ടാമത്തെ വെല്ലുവിളി ഏറ്റെടുത്തത്.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

സുരക്ഷ കൂടുതൽ ഉറപ്പാക്കാനായി മുൻപ് വരുത്തിയ വിള്ളലുകളിൽ കൂടി തന്നെയാണ് എസ്‌യുവിയും പരീക്ഷിച്ചത്.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

ചില്ലുകളുടെ പല പാളികളായിട്ടാണ് പാലത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പാളിയിൽ വിള്ളൽ വീണാൽ പാലം പൊളിഞ്ഞ് വീഴുമെന്നല്ല അർത്ഥം എന്നാണ് നിർമാതാക്കൾ ചൂണ്ടികാണിക്കുന്നത്.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

15 എംഎം കനമുള്ള മൂന്ന് പാളി ചില്ലുകൾ കൊണ്ടാണ് പാലം പണിതിട്ടുള്ളത്. അതുകൊണ്ട് തന്നെ ചെറിയ പോറലൊന്നും പാലത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നാണ് നിർമാതാക്കൾ.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

കൊടുങ്കാറ്റ്, ഭൂകമ്പം എന്നീ പ്രകൃതിക്ഷോഭങ്ങളെ ചെറുത്തുനിൽക്കാൻ തരത്തിൽ സ്റ്റീൽ ബീമുകളും, കേബിളുകളുമുപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

എണ്ണൂറിലധികം ആളുകളുടെ ഭാരം താങ്ങാൻ കഴിയുന്ന പാലത്തിന് എല്ലാ തരത്തിലുള്ള സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് നിർമാതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബന്ജി ജമ്പിംഗ് പ്ലാറ്റ് ഫോം, സിപ് ലൈൻ എന്നിവയുള്ള ഒരെയൊരു തൂക്കുപാലമാണിത്.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

പാലം പൂർണമായും സുതാര്യമായതിനാൽ താഴെയുള്ള മലയിടുക്കുകളുടേയും വെള്ളച്ചാട്ടങ്ങളുടേയും മനോഹര കാഴ്ചയാണ് ചൈനയിലെ ഈ ബ്രിഡ്ജ് സമ്മാനിക്കുന്നത്.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

മൊത്തത്തിൽ 1,410 അടി നീളമുള്ള ഗ്ലാസ് പാലം 984 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഇസ്രായേൽക്കാരനായ ഹയിം ദോതാൻ എന്ന വാസ്തുശിൽപിയാണ് ഗ്ലാസ് പാലത്തിന്റെ ഡിസൈനർ.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

ജൂലൈയിൽ പാലം വിനോദത്തിനായി തുറന്ന് കൊടുക്കുന്നതിന് മുൻപായിട്ടാണ് പരീക്ഷണങ്ങൾ നടത്തുന്നത്.

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

രണ്ട് മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ചില്ലു പാലത്തിലൂടെയുള്ള യാത്ര ഏതൊരാളിനേയും ത്രസിപ്പിക്കും. ടൂറിസ്റ്റുകളുടെ കുത്തോഴുക്ക് തന്നെ ഇത് വഴി സംഭവിക്കുമെന്നാണ് കരുതുന്നത്.

കൂടുതൽ വായിക്കൂ

പാലത്തിലൊരു കാറുണ്ട്; കണ്ടെത്തിയാൽ നിങ്ങൾ ഞെട്ടും!

കൂടുതൽ വായിക്കൂ

വീണ്ടുമൊരു അതിവേഗ ബുള്ളറ്റ് ട്രെയിൻ യാഥാര്‍ത്ഥ്യമാവുന്നു!

കൂടുതല്‍... #പാലം #bridge #ചൈന #china
English summary
China keeps trying to prove its glass bridge is safe, so it drove a 2-tonne SUV over it
Story first published: Wednesday, June 29, 2016, 15:43 [IST]
Please Wait while comments are loading...

Latest Photos