പേരക്കുട്ടിക്കായി മുത്തച്ഛൻറെ കുഞ്ഞു ലംബോർഗിനി

Posted By:

തന്റെ കൊച്ചുമകനെ സ്‌കൂളിലെത്തിക്കാന്‍ നല്ലൊരു വാഹനം വേണമെന്ന ആഗ്രഹത്തോടെയാണ് ഓള്‍ഡ് ഗുവോ എന്ന ചൈനക്കാരന്‍ കാറുണ്ടാക്കാന്‍ തുടങ്ങിയത്. കൊച്ചുമകനുള്ള കാര്‍ ലോകോത്തരമാകണമെന്ന ചിന്ത അദ്ദേഹത്തെ ഏതൊരു ചൈനക്കാരനെയും പോലെ കോപ്പിയടിയിലേക്കാണ് നയിച്ചത്. ലംബോര്‍ഗിനി കാറുകള്‍ക്ക് സമാനമായ ഒരു കാര്‍ അദ്ദേഹം നിര്‍മിച്ചെടുത്തു.

മധ്യ ചൈനയിലെ ഷെങ്ഷൂ പ്രവിശ്യക്കാരനായ ഓള്‍ഡ് ഗുവോയുടെ കാറിന് പ്രത്യേകതകളേറെയുണ്ട്. കൂടുതല്‍ ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ കുഞ്ഞുകാര്‍

അമ്പതുകാരനായ ഗുവോ നിര്‍മിച്ച ഈ വാഹനം വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുക. പൂര്‍ണമായും ഉരുക്കിലാണ് നിര്‍മിതി. ഗുവോയുടെ സ്വന്തം വര്‍ക്‌ഷോപ്പില്‍ വെച്ച് കൈകൊണ്ട് നിര്‍മിക്കുകയായിരുന്നു ഈ വാഹനം.

പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ കുഞ്ഞുകാര്‍

5000 യ്വാന്‍ ചെലവ് വന്നിട്ടുണ്ട് ഗുവോയുടെ ലംബോര്‍ഗിനിക്ക്.

പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ കുഞ്ഞുകാര്‍

2 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയുമുണ്ട് ഈ കുഞ്ഞു ലംബോര്‍ഗിനിക്ക്. 5 ബാറ്ററികളാണ് വാഹനത്തിന് ഉര്‍ജം പകരുന്നത്. 60 കിലോമീറ്റര്‍ റെയ്ഞ്ച് ലഭിക്കും ഈ വാഹനത്തില്‍.

പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ കുഞ്ഞുകാര്‍

ഗുവോയുടെ ഇലക്ട്രിക് ലംബോര്‍ഗിനിയുടെ സിസര്‍ ഡോറുകള്‍ കാണുക. കാറിനകത്ത് ഒരു സ്റ്റീരിയോയും ഘടിപ്പിച്ചിട്ടുണ്ട്.

പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ കുഞ്ഞുകാര്‍

ഗുവോയുടെ ലംബോര്‍ഗിനിയില്‍ സ്റ്റീയറിംഗ് വീല്‍ കണ്‍ട്രോള്‍ ബട്ടണുകളും കാണാം. ഇവയിലൊന്ന് ഹോണ്‍ ബട്ടണാണ്. സ്റ്റീയരിംഗില്‍ കാണുന്ന ലംബോര്‍ഗിനി ലോഗോ ഇന്റര്‍നെറ്റിലൂടെ വാങ്ങുകയായിരുന്നു ഗുവോ.

പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ കുഞ്ഞുകാര്‍

ഈ കാറിന് ഇലക്ട്രിക് വിന്‍ഡോകളുമുണ്ട്. ഒരു ഓട്ടോമാറ്റിക് റെയിന്‍ കാനോപ്പിയും ഘടിപ്പിച്ചിരിക്കുന്നു.

പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ കുഞ്ഞുകാര്‍

വാഹനം നിരത്തിലിറക്കാന്‍ അനുവാദമില്ല എന്നതാണ് ഒരു പോരായ്മ. ഇടവഴികളിലൂടെ പോകാമെന്നതിനാല്‍ ഗുവോയ്ക്ക് തന്റെ പേരക്കുട്ടിയെ സ്‌കൂളിലയയ്ക്കാന്‍ ഈ കാറുപയോഗിക്കാം.

വീഡിയോ

വീഡിയോ

English summary
This is the story of a Chinese farmer who felt it was not safe to take his grandson to school in his electric moped.
Story first published: Wednesday, March 19, 2014, 8:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark