ഗോഡൗണിനകത്തെ ഡ്രിഫ്റ്റിങ്
2009ലെ ഫോര്‍മുല ഡ്രിഫ്റ്റ് ചാമ്പ്യനാണ് ക്രിസ് ഫോഴ്‌സ്ബര്‍ഗ്. താഴെക്കാണുന്ന് വീഡിയോയില്‍ ക്രിസ്സിന്റെ ഒരു ഡ്രിഫ്റ്റിങ് കാണാം. ഈ ഡ്രിഫ്റ്റിങ് വീഡിയോയുടെ പ്രത്യേകത, സംഭവം നടക്കുന്നത് സാധാരണ ട്രാക്കിലല്ല എന്നതും സാധാരണ ഉപയോഗിക്കാറുള്ള വാഹനമല്ല എന്നതുമാണ്.ഒരു ഇന്‍ഫിനിറ്റി കാറാണ് ക്രിസ് ഡ്രിഫ്റ്റിങ്ങിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഡ്രിഫ്റ്റിങ് നടക്കുന്നത് ഒരു ഒഴിഞ്ഞ ഹാളിനകത്താണ്. സാധാരണ ഡ്രിഫ്റ്റിങ്ങിനുപയോഗിക്കുന്ന കാറുകള്‍ ഭാരം നന്നെ കുറഞ്ഞവയായിരിക്കും. ഇന്‍ഫിനിറ്റി എം പോലുള്ള കാറുകള്‍ ഇത്തരം പരിപാടികള്‍ക്ക് ആരും തെരഞ്ഞെടുക്കാറില്ല. ഈ ആഡംബരക്കാറിന് ഭാരക്കൂടുലടക്കം ഡ്രിഫ്റ്റിങ്ങിനു ചേരാത്ത നിരവധി 'കുഴപ്പ'ങ്ങളുണ്ട്.
ഡ്രിഫ്റ്റിങ് സ്വയം പരിശീലിച്ചുവളര്‍ന്ന് ലോകപ്രശസ്തനായിത്തീര്‍ന്ന ചരിത്രമാണ് ക്രിസ് ഫോഴ്‌സ്‌ബെര്‍ഗിനുള്ളത്. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/XRx_a16KOqA" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








