ഹ്യുണ്ടായി സൊനാറ്റയിലും മാഗി പാചകം ചെയ്യാം!

സ്വന്തം കാറുകളില്‍ രാജ്യമെമ്പാടും സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മിക്കപ്പോഴും ഇത്തരം ദൂര യാത്രകളില്‍ സംഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഭക്ഷണ ലഭ്യത തന്നെയാണ്. പ്രത്യേകിച്ച് ഭക്ഷണക്രമം പാലിച്ചുപോകുന്നവര്‍ക്ക് ഇത്തരം യാത്രകളില്‍ നിരവധി പ്രശനങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ നിരവധി ആളുകള്‍ യാത്രകള്‍ പോകുന്നതിന് മുന്‍പ് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പ്രതിവിധിയും കണ്ടെത്തും. എന്നാല്‍ അതെല്ലാം പൂര്‍ണമാകണമെന്നില്ല.

ഹ്യുണ്ടായി സൊനാറ്റയിലും മാഗി പാചകം ചെയ്യാം!

ഇവിടെ ഒരു വീഡിയോ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. സംഭവം ഇത്രയേ ഉള്ളു, ഒരു യാത്രക്കിയടില്‍ യാത്രികന്‍ ഭക്ഷണം കഴിക്കുന്നതിന് മാഗി പാകം ചെയ്യുന്ന വീഡിയോയാണ്. കാറിന്റെ ബോണറ്റ് തുറന്ന് എഞ്ചിനില്‍ നിന്നുള്ള ചൂട് ഉപയോഗിച്ചാണ് ഈ യാത്രികന്‍ മാഗി പാകം ചെയ്യുന്നത്. ഇതെങ്ങനെ സംഭവിക്കും എന്നല്ലേ!.

ഹ്യുണ്ടായി സൊനാറ്റയിലും മാഗി പാചകം ചെയ്യാം!

വീഡിയോയില്‍, മാഗി പാകം ചെയ്യാന്‍ പരീക്ഷണം നടത്തുന്നത് ഹ്യുണ്ടായ് സോണാറ്റ എംബെറയുടെ എഞ്ചിനാണ്. വീഡിയോയിലുള്ളയാള്‍ മാഗി എടുത്ത് ഒരു സ്റ്റീല്‍ പാത്രത്തില്‍ ആക്കിയ ശേഷം കാറിന്റെ എഞ്ചിനോട് ചേര്‍ത്ത് വെയ്ക്കുന്നു. ഒരു അലുമിനിയം കടലാസുകൊണ്ട് മൂടിയ ശേഷം എഞ്ചിന്‍ ബേയില്‍ മെറ്റല്‍ വയര്‍ ഉപയോഗിച്ച് സുരക്ഷിതമാക്കി വെയ്ക്കുന്നു. ബോണറ്റ് അടച്ചതിന് ശേഷം അദ്ദേഹം യാത്ര തുടരുന്നു.

ഹ്യുണ്ടായി സൊനാറ്റയിലും മാഗി പാചകം ചെയ്യാം!

യാത്ര ആരംഭിക്കുന്നതോടെ എഞ്ചിന്‍ പ്രവര്‍ത്തനക്ഷമമാകുകയും, താപനില ഉയര്‍ത്തുന്നതോടെ മാഗിക്ക് ആവശ്യമായ ചൂട് ലഭിച്ചു തുടങ്ങുകയും ചെയ്യുന്നു. കുറച്ച് ദുരം കാര്‍ ഓടിച്ച ശേഷം, കാര്‍ നിര്‍ത്തി പരീക്ഷണം നടത്തിയത് വിജയിച്ചോ എന്ന് അയാള്‍ പരിശോധിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

ഹ്യുണ്ടായി സൊനാറ്റയിലും മാഗി പാചകം ചെയ്യാം!

ബോണറ്റ് തുറന്ന് സ്റ്റീല്‍ പാത്രം പുറത്തെടുത്ത് യാത്രികന്‍ പരിശോധിക്കുന്നത് കാണാന്‍ സാധിക്കും. അലുമിനിയം കടലാസ് മാറ്റുന്നതിനിടയില്‍ ചൂട് കാരണം ഇടയ്ക്ക് കൈ പിന്നോട്ട് വലിക്കുന്നതു കാണാം. ചില ഭാഗങ്ങളില്‍ നന്നായി വെന്തും, ചില ഭാഗങ്ങളില്‍ കുറച്ചു മാത്രം വേവിച്ചതായി തോന്നിയെങ്കിലും പാത്രത്തില്‍ നിന്ന് മാറ്റി യുവാവ് മാഗി കഴിക്കുന്നത് കാണാം.

ഹ്യുണ്ടായി സൊനാറ്റയിലും മാഗി പാചകം ചെയ്യാം!

ഒരു നീണ്ട യാത്രയില്‍, മാഗി പോലുള്ള ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ പാചകം ചെയ്യാനും വിശപ്പ് ശമിപ്പിക്കാനും കഴിയുമെന്നും യുവാവ് പറയുന്നു. ഒരുപക്ഷേ ചൂടുവെള്ളം ചേര്‍ത്ത് പാകം ചെയ്യാന്‍ കഴിയുന്ന ന്യൂഡില്‍സ് പായ്ക്കുകള്‍ കൈയ്യില്‍ കരുതിയാലും ഇത്തരം യാത്രകളില്‍ ഭക്ഷം എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സാധിക്കും.

ഹ്യുണ്ടായി സൊനാറ്റയിലും മാഗി പാചകം ചെയ്യാം!

2001 -ലാണ് കൊറിയന്‍ വാഹനമായ ഹ്യൂണ്ടായ് സൊനാറ്റ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. പിന്നാലെ സൊനാറ്റയെ ഡിസൈനില്‍ മാറ്റം വരുത്തി വിപണിയില്‍ അവതരിപ്പിച്ചു. ഡിസൈനിനൊപ്പം തന്നെ സൊനാറ്റ എംബെറ എന്ന പേരും നല്‍കി. അന്നത്തെ ഹോണ്ട അക്കോഡ് കാറിന് സമാനമാണ് പുതിയ സൊനാറ്റ എംബെറ എന്ന് പലരും അഭിപ്രായപ്പെട്ടു.

ഹ്യുണ്ടായി സൊനാറ്റയിലും മാഗി പാചകം ചെയ്യാം!

സൊനാറ്റയുടെ രണ്ടു മോഡലുകളാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നത്. 18,74,839 രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. 2015 -ഓടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഹ്യൂണ്ടായ് സൊനാറ്റയെ പിന്‍വലിച്ചു. തൃപ്തികരമായ വില്‍പനയില്ലാത്തതാണ് വാഹനം പിന്‍വലിക്കാന്‍ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.

പ്രീമിയം വാഹനവിഭാഗത്തില്‍ ഇടംപിടിക്കുന്ന സൊനാറ്റ സെഡാന്‍ ഇന്ത്യയിലെ വിപണി സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് പിന്‍വലിയുന്നത്. സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി, ഫോക്സ്വാഗണ്‍ ജെറ്റ തുടങ്ങിയ വാഹനങ്ങളാണ് സൊനാറ്റയ്ക്ക് എതിരാളികളി അന്ന് വിപണിയില്‍ ഉണ്ടായിരുന്നത്. മാന്വല്‍ ഗിയര്‍ബോക്സിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലും ഈ വാഹനം ലഭ്യമാക്കുന്നുണ്ടായിരുന്നു ഹ്യൂണ്ടായ്.

Source:Mr.Indian Hacker/YouTube

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Cooking Maggi on the engine of a Hyundai Sonata. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X