ഗാംഗുലി മുതല്‍ കോഹ്ലി വരെ; നായകന്മാരുടെ 'സൂപ്പർ കൂൾ' കാറുകൾ

Written By:

'എങ്ങും മിന്നിത്തെളിയുന്ന ക്യാമറ ഫ്‌ളാഷുകള്‍.. വെള്ളി വെളിച്ചത്താല്‍ തിളങ്ങുന്ന കാറില്‍ നിന്നും പുഞ്ചിരി തൂകി പുറത്തിറങ്ങുന്ന...' ഏതോ തിരക്കഥയില്‍ നിന്നും നായകന്‍ പുറത്തിറങ്ങുന്ന രംഗമാണോ ഇത്?

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

തിരക്കഥയല്ല, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവിന് ശേഷം ഓരോ ഇന്ത്യന്‍ ക്രിക്കറ്ററും അഭിമുഖീകരിക്കുന്ന രംഗമാണിത്. ബോളിവുഡ് താരങ്ങളെ കടത്തി വെട്ടുന്ന സ്റ്റാര്‍ പരിവേഷമാണ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ വന്നണഞ്ഞിരിക്കുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

എന്നാല്‍ കളത്തിന് പുറത്തെ ഗ്ലാമര്‍ ലോകത്തില്‍ ക്രിക്കറ്റര്‍മാര്‍ക്ക് ഒപ്പം ശ്രദ്ധ നേടാറുള്ളത് അവരുടെ കാറുകളാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

സുനില്‍ ഗവാസ്‌കറുടെ E 60 ബിഎംഡബ്ല്യു 5 സിരീസും, കപില്‍ ദേവിന്റെ പോര്‍ഷ പനാമരയും മുതല്‍ ഇങ്ങ് മഹേന്ദ്രസിംഗ് ധോണിയുടെ ഹമ്മറും, വിരാട് കോഹ്ലിയുടെ ഔടി R8 വരെ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം വര്‍ഷം പിന്നിടുമ്പോള്‍ ക്യാമറക്കണ്ണുകള്‍ക്ക് വിരുന്ന് ഒരുക്കുന്ന ഇന്ത്യന്‍ നായകരുടെ ശ്രദ്ധേയമായ കാറുകളിലേക്ക് ഒന്ന് കടന്ന് ചെല്ലാം-

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍-

ക്രിക്കറ്റ് ദൈവമെന്ന് രാജ്യം ഒരുപോലെ വിശേഷിപ്പിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ തികഞ്ഞ ഒരു കാര്‍ പ്രേമിയാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

മറ്റ് താരങ്ങളെ പോലെ കളത്തിന് പുറത്തുള്ള ഗ്ലാമര്‍ പകിട്ടില്‍ സ്ഥിരസാന്നിധ്യമല്ലെങ്കിലും സച്ചിനും അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറുകളും എന്നും ശ്രദ്ധ നേടാറുണ്ട്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ബിഎംഡബ്ല്യു കാറുകളുടെ ബ്രാന്‍ഡ് ആംബാസിഡര്‍ കൂടിയായാ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഗരാജിലേക്ക് അടുത്ത് കാലത്തായി ചേക്കേറിയ സ്‌പോര്‍ട് ഹൈബ്രിഡ് മോഡലാണ് ബിഎംഡബ്ല്യു i8.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ബിഎംഡബ്ല്യുവിന് പുറമെ പോര്‍ഷ ബോക്‌സ്റ്റര്‍, മെര്‍സിഡീസ് ബെന്‍സ് C63 AMG, ഫെരാരി എന്നിങ്ങനെ നീളുന്നു ഗരാജിന്റെ വലുപ്പും.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

പക്ഷെ, സച്ചിന്റെ കളക്ഷനില്‍ ഇവയൊന്നുമല്ല ശ്രദ്ധ പിടിച്ച് പറ്റുന്നത്. നിസാന്‍ GT-R മോഡലാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന കാര്‍ പ്രേമിയെ പൂര്‍ണമാക്കുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഗോഡ്‌സില്ല, സൂപ്പര്‍ കാര്‍ കില്ലര്‍ എന്നീ നാമങ്ങളിലാണ് നിസാന്‍ GT-R പ്രശസ്തമായിട്ടുള്ളത്. 3799 സിസി ട്വിന്‍ടര്‍ബ്ബോ ചാര്‍ജ്ഡ് V6 എഞ്ചിനിലാണ് GT-R വന്നെത്തുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

565 bhp കരുത്തും, 637 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഭീകര സത്വമാണ് നിസാന്‍ GT-R.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ബാലിസ്റ്റിക് ആക്‌സിലറേഷന്റെ പശ്ചാത്തലത്തിലാണ് ഗോഡ്‌സില്ല എന്ന ഓമനപ്പേരില്‍ GT-R അറിയപ്പെടുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ GT-R ന് വേണ്ടത് കേവലം 2.7 സെക്കന്‍ഡ് മാത്രമാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

സൗരവ് ഗാംഗുലി

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ആഗ്രസീവ് നായകന്‍ ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്ന് മാത്രമെയുള്ളു- സൗരവ് ഗാംഗുലി.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

കല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന് അറിയപ്പെടുന്ന സൗരവ് ഗാംഗുലിയുടെ ഗാരാജിന്റെ വലുപ്പവും അതിശയിപ്പിക്കുന്നതാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഇരുപത് മെര്‍സീഡിസ് ബെന്‍സ്, നാല് ബിഎംഡബ്ല്യു, നാല് ഔടി മോഡലുകള്‍ എന്നിങ്ങനെ നീളുന്നതാണ് ഗാംഗുലിയുടെ പട്ടിക.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

എന്നാല്‍ ഗാംഗുലിയുടെ ഗാരജിലെ മെര്‍സീഡിസ് ബെന്‍സ് CLK കണ്‍വേര്‍ട്ടിബിളാണ് മിക്കപ്പോഴും ശ്രദ്ധ പിടിച്ച് പറ്റാറുള്ളത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

2002 ലാണ് മെര്‍സിഡീസ് ബെന്‍സ് CLK ആദ്യമായി അവതരിക്കുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

2009 ല്‍ A207 ഇ ക്ലാസ് കണ്‍വേര്‍ട്ടിബിള്‍, C207 ഇ ക്ലാസ് കൂപ്പെ എന്നീ മോഡലുകള്‍ മെര്‍സീഡിസ് ബെന്‍സ് CLK യ്ക്ക് പകരം സ്ഥാനം നേടുകയായിരുന്നു.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

പക്ഷെ അന്നും ഇന്നും സെലിബ്രിറ്റി കാറുകള്‍ക്ക് ഇടയില്‍ മെര്‍സീഡിസ് ബെന്‍സ് CLK യ്ക്ക് പ്രത്യേക പദവിയാണുള്ളത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

കൂപ്പെ, കണ്‍വേര്‍ട്ടിബിള്‍ ബോഡി സ്‌റ്റൈലുകളില്‍ എത്തുന്ന മെര്‍സിഡീസ് ബെന്‍സ് CLK, റിയല്‍ വീല്‍ ഡ്രൈവിലാണ് ഒരുങ്ങിയിട്ടുള്ളത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ലക്ഷ്വറി എലഗന്‍സ്, സ്‌പോര്‍ടി അവന്റ്‌ഗ്രെയ്ഡ് വേര്‍ഷനുകളിലാണ് CLK യെ മെര്‍സിഡീസ് ലഭ്യമാക്കിയിരുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

പവര്‍ ഫ്രണ്ട് സീറ്റുകള്‍, ടെലി എയ്ഡ് എമര്‍ജന്‍സി അസിസ്റ്റന്‍സ് സിസ്റ്റം, റെയിന്‍ സെന്‍സിംഗ് വിന്‍ഡ്ഷീല്‍ഡ് വൈപേര്‍സ്, ഫോര്‍ സൈഡ് എയര്‍ബാഗ്, കീ ലെസ് ഗോ സിസ്റ്റം എന്നിങ്ങനെ ഒരുപിടി ഫീച്ചറുകളോടെയാണ് CLK വന്നെത്തിയിരുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

3.2 ലിറ്റര്‍, 5.0 ലിറ്റര്‍, 5.5 ലിറ്റര്‍ എഞ്ചിന്‍ വേര്‍ഷനുകളിലാണ് മെര്‍സിഡീസ് ബെന്‍സ് CLK ഒരുങ്ങിയിരുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

രാഹുല്‍ ദ്രാവിഡ്

കാറുകളുമായി അടുപ്പം കുറവുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

സഹതാരങ്ങളെ പോലെ മികവും തികവുമാര്‍ന്ന കാര്‍ കളക്ഷനില്‍ രാഹുല്‍ ദ്രാവിഡ് സമയം ചെലവഴിക്കാറില്ല.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

അതേസമയം, രാഹുല്‍ ദ്രാവിഡിന്റെ ഗരാജിലുമുണ്ട് മിതത്വം പുലർത്തുന്ന ചില അംഗങ്ങൾ. ഔടി Q5, ബിഎംഡബ്ല്യു 5 സിരീസ് എന്നീ രണ്ട് മോഡലുകള്‍ ദ്രാവിഡിന്റെ പട്ടികയിലെ മുന്‍നിര സാന്നിധ്യമാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

പക്ഷെ, ദ്രാവിഡിന്റെ കാറുകളില്‍ എന്നും പ്രശസ്തി നേടിയിട്ടുള്ളത് ഹ്യുണ്ടായ് ടക്‌സോണാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

എസ്‌യുവി മോഡലായ ടക്‌സോണിന്റെ ഫോര്‍വീല്‍ ഡ്രൈവാണ് ദ്രാവിഡിനുള്ളത്. 174 bhp കരുത്തും 382 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1995 സിസി എഞ്ചിനിലാണ് ടക്‌സോണ്‍ ഒരുങ്ങിയിട്ടുള്ളത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഹ്യുണ്ടായ് ടക്‌സോണിന് വേണ്ടത് 10 സെക്കന്‍ഡ് മാത്രമാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

അനില്‍ കുബ്ലെ

രാഹുല്‍ ദ്രാവിഡിനെ പോലെ തന്നെ ആകര്‍ഷണീയമല്ലാത്ത ഗരാജിന് ഉടമയാണ് അനില്‍ കുംബ്ലെയും.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

സഹതാരങ്ങളുടെ എക്‌സോട്ടിക് കാറുകള്‍ക്ക് എതിരെ കുബ്ലെ സ്വന്തമാക്കിയിട്ടുള്ളത് ഫോര്‍ഡ് എന്‍ഡവറിനെയാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഏത് പ്രതലവും കാലാവസ്ഥയും താണ്ടുന്ന എന്‍ഡവറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് എസ്‌യുവി കരുത്തിലാണ് അനില്‍ കുംബ്ലെയുടെ ഗരാജ് നിറയുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഇന്ത്യയില്‍ ഫോര്‍ഡ് എന്‍ഡവര്‍ സാന്നിധ്യമറിയിച്ചിട്ട് ഇപ്പോള്‍ ഒരു പതിറ്റാണ്ട് തികയുകയാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഫോര്‍ഡ് എന്‍ഡവറിന് പുറമെ, മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് ലക്ഷ്വറി സെഡാനെയും അനില്‍ കുംബ്ലെ സ്വന്തമാക്കിയിട്ടുണ്ട്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

വീരേന്ദര്‍ സേവാഗ്

ഇന്ത്യന്‍ ക്രിക്കറ്റിന് സ്‌ഫോടകാത്മക മുഖം ഒരുക്കുന്നതില്‍ വിരേന്ദര്‍ സേവാഗ് വഹിച്ച പങ്ക ചെറുതല്ല.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

വേഗതയാര്‍ന്ന സ്‌കോറിംഗിലൂടെ എതിരാളികളുടെ മനോവീര്യം കെടുത്തിയ സേവാഗിന്റെ കാറുകളും വേഗതയുടെ പര്യായമാണോ?

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് സേവാഗ് സ്വന്തമാക്കിയത് ആഢംബര-പ്രൗഢിയുടെ സമവാക്യമായ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ഫ്‌ളൈയിംഗ് സ്പര്‍ സെഡാനെയാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

500 bhp കരുത്തും 660 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 എഞ്ചിനിലാണ് ബെന്റ്‌ലി കോണ്‍ടിനന്റല്‍ ഫ്‌ളൈയിംഗ് സ്പര്‍ വന്നെത്തുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

അള്‍ട്രോ ലക്ഷ്വൂറിയസ് ബെന്റ്‌ലി മോഡലിലൂടെയാണ് സേവാഗും വില കൂടിയ ഇന്ത്യന്‍ കാറുടമകളുടെ പട്ടികയിലേക്ക് പ്രവേശനം നേടിയത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഏകദേശം 3.5 കോടി രൂപയാണ് ബെന്റ്‌ലി കോണ്‍ടിനന്റല്‍ ഫ്‌ളൈയിംഗ് സ്പറിന് ഇന്ത്യന്‍ വിപണിയില്‍ വില വരുന്നത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

മഹേന്ദ്രസിംഗ് ധോണി

കളത്തിനുള്ളില്‍ സൂപ്പര്‍ കൂള്‍ നായകനാണ് മഹേന്ദ്രസിംഗ് ധോണി. എന്നാല്‍ കളത്തിന് പുറത്തുള്ള ധോണി, ഏതൊരു ഓട്ടോ പ്രേമിയുടെയും സ്വപ്‌നമാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

രാജ്യാന്തര ഷോറൂമുകളെ കടത്തി വെട്ടുന്ന ധോണിയുടെ ഗരാജിലേക്ക് ഒന്ന് കണ്ണെത്തി നോക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒട്ടനവധി ഓട്ടോ പ്രേമികളാണ് രാജ്യത്തുള്ളത്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

മാരുതി മുതല്‍ ഫെരാരി വരെയുണ്ട് ധോണിയുടെ കളക്ഷനില്‍ എന്നതാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം, കാറുകളെക്കാള്‍ ധോണിക്ക് പ്രിയം ടൂവീലര്‍ മോട്ടോര്‍സൈക്കിളുകളോടാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഹെല്‍കാറ്റും, കവാസാക്കി നിഞ്ച H2 വുമെല്ലാം ഇത്തരത്തില്‍ ധോണിയുടെ ഗരാജില്‍ വിരിഞ്ഞ പുഷ്പങ്ങളാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

എന്നാല്‍ ധോണിയുടെ കാറുകളിലേക്ക് കടക്കുമ്പോള്‍ ഏത് എടുക്കണമെന്ന് ക്യാമറക്കണ്ണുകള്‍ക്ക് എപ്പോഴും ആശയക്കുഴപ്പമാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

പക്ഷെ, മിക്കപ്പോഴും കുടുങ്ങുന്നതോ അമേരിക്കന്‍ കാറായ ജിഎംസി സിയെറ പിക്കപ്പും.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

397 bhp കരുത്തും 1036 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.6 ലിറ്റര്‍ V8 എഞ്ചിനാണ് ജിഎംസി സിയെറയുടെ പവര്‍ഹൗസ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

സ്‌ക്വയര്‍ ഫ്രണ്ട് ഗ്രില്ലും, ഡ്യൂവല്‍ റിയര്‍ വീലുകളും മാത്രം മതി ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും സിയെറയെ വേറിട്ട് നിര്‍ത്താന്‍.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഹമ്മര്‍ H2, മഹീന്ദ്ര സ്‌കോര്‍പിയോ, ലാന്‍ഡ്‌റോവര്‍ ഫ്രീലാന്‍ഡര്‍2, ഔടി Q7, മിത്സുബിഷി പജേറോ SFX, ഫെരാരി 599 GTO എന്നിവ ധോണിയുടെ ഗാരാജിലെ ചില അതിഥികള്‍ മാത്രമാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

വിരാട് കോഹ്ലി

ഇന്ത്യന്‍ ക്രിക്കറ്റില്‍ കോഹ്ലി യുഗം ആരംഭിച്ച് കഴിഞ്ഞു. ധോണിയില്‍ നിന്നും വ്യത്യസ്മായുള്ള കോഹ്ലിയുടെ അഗ്രസീവ് ക്യാപ്റ്റന്‍സി, ഇതിനകം കായിക ലോകത്ത് ചര്‍ച്ച വിഷയമായി കഴിഞ്ഞു.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

അതേസമയം കളത്തിന് അകത്ത് മാത്രമല്ല, കളത്തിന് പുറത്തുള്ള ലൈംലൈറ്റിലും കോഹ്ലി അഗ്രസീവാണ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഔടി കാറുകളില്‍ വന്നിറങ്ങുന്ന കോഹ്ലി ഇതിനകം ഓട്ടോ ലോകത്തും പുതു തംരഗം സൃഷ്ടിച്ച് കഴിഞ്ഞു.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

ഇത്തരത്തില്‍ കോഹ്ലിയുടെ R8 V10 പ്ലസാണ് മാധ്യമശ്രദ്ധ പിടിച്ച് പറ്റുന്നത്. ജര്‍മന്‍ നിര്‍മ്മാതാക്കളായ ഔടിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് R8V10 പ്ലസ്.

ഗാംഗുലി മുതല്‍ കോഹ്ലി വരെ; ഇത് കളത്തിന് പുറത്തെ നായകരുടെ കാറുകള്‍

549 bhp കരുത്തും 540 Nm torque ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ V10 എഞ്ചിന്‍ കരുത്തിലാണ് R8V10 പ്ലസ് ഒരുങ്ങിയിട്ടുള്ളത്.

കൂടുതല്‍... #കൗതുകം #off beat
English summary
Indian captains and their exotic cars. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark