ഒരു കൈ മാത്രമുള്ള മോട്ടോക്രോസ് റൈഡര്‍!!

Written By:

ഏറ്റവും പ്രയാസമേറിയ മോട്ടോര്‍സ്‌പോര്‍ട്‌സുകളിലൊന്നാണ് മോട്ടോക്രോസ്. സാധാരണ റോഡ് ബൈക്കുകള്‍ കൈകാര്യം ചെയ്യുന്നപോലെ മോട്ടോക്രോസ് ബൈക്കുകള്‍ കൈകാര്യം ചെയ്യാനാവില്ല. രണ്ട് കൈകളും ശരിയായി പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ ഒരു നല്ല മോട്ടോക്രോസ് റൈഡറായി മാറാന്‍ കഴിയൂ.

ഒരപകടത്തില്‍ പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വലതുകൈ നഷ്ടപ്പെട്ടിരുന്നു ക്രെയ്ഗ് പാര്‍ക്‌സിന്. തന്റെ എപ്രീലിയ ആര്‍എസ് 250യില്‍ മണിക്കൂറില്‍ 90 മൈല്‍ വേഗതയില്‍ പായവേ പിന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ വലതുകൈ പൂര്‍ണമായും അറ്റുപോയി.

എന്നാല്‍, പിന്‍വാങ്ങാന്‍ കൂട്ടാക്കുന്ന പ്രകൃതമായിരുന്നില്ല ക്രെയ്ഗിന്റേത്. ഒരു കൃത്രിമക്കൈ ഘടിപ്പിച്ച് കഠിനമായ പരിശീലനത്തിലൂടെ മോട്ടോക്രോസ് റൈഡിങ്ങിലേക്ക് തിരിച്ചെത്തി അദ്ദേഹം. താഴെ വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/79t1rkwpmy0?rel=0" frameborder="0" allowfullscreen></iframe>

Cars താരതമ്യപ്പെടുത്തൂ

ഷെവര്‍ലെ ബീറ്റ്
ഷെവര്‍ലെ ബീറ്റ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Craig Parks, One Armed Motocross Rider.
Story first published: Wednesday, January 28, 2015, 10:49 [IST]
Please Wait while comments are loading...

Latest Photos