ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി

Written By:

ലോക പ്രശസ്ത ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ കമ്പം ഏറെ പ്രസിദ്ധമാണ്. ബുഗാട്ടി വെയ്‌റോണ്‍, മാസെരാട്ടി ഗ്രാന്‍ കാബ്രിയൊ, റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ലംബോര്‍ഗിനി അവന്റഡോര്‍, പോര്‍ഷ 911 ടര്‍ബ്ബോ എസ് എന്നീ അവതാരങ്ങള്‍ തിങ്ങി നിറഞ്ഞ ക്രിസ്റ്റ്യാനോയുടെ ഗരാജിലേക്ക് കണ്ണെത്തിക്കുക, ഏതൊരു കാര്‍പ്രേമിയുടെയും ചിരകാല സ്വപ്‌നമാണ്.

To Follow DriveSpark On Facebook, Click The Like Button
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി

ഇപ്പോള്‍ ക്രിസ്റ്റ്യാനോയുടെ ഗരാജിലേക്ക് പുതിയ ഒരു അതിഥി കൂടി വന്ന് ചേര്‍ന്നിരിക്കുകയാണ്. 'അതിഥി' എന്നതില്‍ ഉപരി 'സൂപ്പര്‍ താരം' എന്ന വാക്കാകും പുതിയ കാറിന് ചേരുക.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി

നാല് ലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 3.44 കോടി രൂപ) വിലയുള്ള ലിമിറ്റഡ് എഡിഷൻ ഫെരാരി F12tdf നെയാണ് ക്രിസ്റ്റ്യാനോ പുതുതായി സ്വന്തമാക്കിയിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി

ഡാര്‍ക്ക് ചെറി റെഡ് നിറത്തില്‍ ഒരുങ്ങിയ ക്രിസ്റ്റ്യാനോയുടെ ഫെരാരിയില്‍ ബ്ലാക് വീലുകളും യെല്ലോ ബ്രേക്ക് കാലിപ്പറുകളും അഴകേകുന്നു. അടിമുടി കാര്‍ബണ്‍ ടച്ച് നേടിയതാണ് ക്രിസ്റ്റ്യാനോയുടെ ഫെരാരി F12tdf.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി

ഫെരാരി F12tdf നെ സ്വന്തമാക്കിയ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയത്.

ഫെരാരി F12tdf

1950-60 കളിലെ 'ടൂര്‍ ഡി ഫ്രാന്‍സി'ല്‍ വീരചരിതം കുറിച്ച ഇറ്റാലിയന്‍ നിര്‍മ്മാതാക്കളെ അനുസ്മരിക്കുന്നതാണ് ഫെരാരി F12tdf.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി

2015 ല്‍ F12 ബെര്‍ലിനറ്റയുടെ ലിമിറ്റഡ് എഡിഷനായാണ് F12tdf യെ ഫൊരരി കാഴ്ചവെച്ചത്. ആകെമൊത്തം 799 F12tdf കളെ മാത്രമാണ് ഫെരാരി നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ ഒന്നാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോ സ്വന്തമാക്കിയിരിക്കുന്നതും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി

F12 ബെര്‍ലിനറ്റയില്‍ ഇടംപിടിക്കുന്ന 6.3 ലിറ്റര്‍ V12 എഞ്ചിന്‍ തന്നെയാണ് F12tdf ലും ഒരുങ്ങുന്നത്. 770 bhp കരുത്തും 705 Nm torque ഉം ഏകുന്ന എകുന്നതാണ് F12tdf ന്റെ 6.3 ലിറ്റര്‍ എഞ്ചിന്‍.

Recommended Video - Watch Now!
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി

ഷോര്‍ട്ട് ഗിയര്‍ റേഷ്യോ പ്രദാനം ചെയ്യുന്ന ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ F12tdf ന്റെ ഫീച്ചറാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ എ്ന വേഗത 7.9 സെക്കന്‍ഡ് കൊണ്ട് പിന്നിടുന്ന F12tdf, 2.8 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി

മണിക്കൂറില്‍ 339 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. 7.8 കിലോമീറ്ററാണ് F12tdf ന്റെ ഇന്ധനക്ഷമത.

കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
Cristiano Ronaldo Celebrates Another New Arrival. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark