സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ബലേനോ. മോഡൽ സ്ഥിരമായി നിർമ്മാതാക്കൾക്ക് വിൽപ്പന വോളിയം കൊണ്ടുവരികയും ഓരോ മാസവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്യുന്നു.

സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

ബലേനോ ഓഫ് മാർക്കറ്റ് കസ്റ്റമൈസേഷൻ രംഗത്തെ ജനപ്രിയമായ ഒരു വാഹനം കൂടിയാണ്. ഇന്റർനെറ്റിൽ അഭിരുചികൾക്ക് അനുസൃതമായി പരിഷ്‌ക്കരിച്ച മാരുതി ബലേനോയുടെ നിരവധി ഉദാഹരണങ്ങൾ നാം മുമ്പ് കണ്ടിട്ടുണ്ട്.

സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

മനോഹരമായി പരിഷ്‌ക്കരിച്ച മാരുതി സുസുക്കി ബലേനോയുടെ മറ്റൊരു ഉദാഹരണമാണ് ഇവിടെ ഞങ്ങൾ അവതരിപ്പിക്കുന്നത്. ഈ പരിഷ്‌ക്കരിച്ച മാരുതി ബലേനോയിൽ നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് അതിന്റെ ശ്രദ്ധേയമായ പെയിന്റിംഗാണ്.

സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

ഗ്രേനിറത്തിലുള്ള ഒരു ഷേഡിലാണ് ഈ ബലേനോ ഒരുക്കിയിരിക്കുന്നത്, ഇതിനോടൊപ്പം കോണ്ട്രാസ്റ്റ് ലൈം ഗ്രീൻ ആക്സന്റുകളും നൽകിയിരിക്കുന്നു. ലൈം ഗ്രീൻ ആക്സന്റുകൾ ആസ്റ്റൺ മാർട്ടിൻ AMR മോഡലുകളെ മിക്കവാറും ഓർമ്മപ്പെടുത്തുന്നു.

സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

മെർസിഡീസ്-AMG മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്ന ഒരു ബമ്പറാണ് മുന്നിൽ ഒരുക്കിയിരിക്കുന്നത്. മെഷ് ഗ്രില്ലും ഷാർപ്പ് കോണ്ടൂറിംഗുമുള്ള ബമ്പറിലെ കൂറ്റൻ എയർ ഡാമുകൾ വാഹനത്തിന്റെ സ്‌പോർടി ക്യാരക്ടർ മെച്ചപ്പെടുത്തുന്നു. ഫ്രണ്ട് ബമ്പറിൽ സാധാരണ ഫോഗ് ലാമ്പുകൾക്കൊപ്പം ഒരു സ്പ്ലിറ്റർ, ഓക്സിലറി എൽഇഡി ലൈറ്റുകൾ എന്നിവയുണ്ട്.

സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

ഹെഡ്‌ലാമ്പുകൾക്ക് സ്മോക്ക്ഔട്ട് ഇഫക്റ്റും പുതിയ എൽഇഡി ഡിആർഎല്ലുകളും നൽകിയിട്ടുണ്ട്. നിലത്തേക്ക് പ്രകാശിക്കുന്ന തരത്തിൽ ലൈറ്റിംഗ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഈ പരിഷ്കരിച്ച ബലേനോയിൽ ബ്ലാക്ക്ഔട്ട് ഗ്രില്ലും ORVM -കളുമുണ്ട്.

സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

ഈ ബലേനോയിലെ ഏറ്റവും സ്റ്റൈലിഷ് ബിറ്റുകളിലൊന്നാണ് ബ്ലാക്ക് ലോ-പ്രൊഫൈൽ ടയറുകളിൽ പൊതിഞ്ഞ മൾട്ടി-സ്‌പോക്ക് ബ്ലാക്ക്ഔട്ട് അലോയി വീലുകൾ. ഡോർ ഗാർഡുകൾ, വീലുകൾ, ബ്രേക്ക് ക്യാലിപ്പറുകൾ, ഇന്റീരിയറിൽ പോലും ബ്ലാക്ക് ഗ്രീൻ ആക്സന്റുകളുണ്ട്. ഈ ഹാച്ച്ബാക്കിന്റെ പിൻഭാഗം ഒരു റൂഫ് സ്‌പോയ്‌ലറും റിയർ ബമ്പറിന് ഡിഫ്യൂസർ പോലുള്ള ഇഫക്റ്റും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

കോസ്മെറ്റിക് പരിഷ്ക്കരണം മാറ്റിനിർത്തിയാൽ, ഈ ബലേനോ ഏതെങ്കിലും മെക്കാനിക്കൽ അപ്‌ഗ്രേഡുകളുള്ളതായി തോന്നുന്നില്ല. 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ബലേനോയുടെ ഹൃദയം.

സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

ഇത് 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ പവർ 89 bhp വരെ ഉയർത്തുന്ന മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയിലും ഈ എഞ്ചിൻ ലഭ്യമാകും.

സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

മൈൽ‌ഡ്-ഹൈബ്രിഡ് സിസ്റ്റം അവതരിപ്പിക്കുന്ന ഒരേയൊരു ഹാച്ച്ബാക്ക് കൂടിയാണ് ബലേനോ. ട്രാൻസ്മിഷൻ ഡ്യൂട്ടികൾക്കായി, അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭിക്കും.

Most Read Articles

Malayalam
English summary
Customized Maruti Baleno In Street Racer Looks Mindblowing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X