വീഡിയോ: ഏതൊരു ഡ്രൈവറും കൊതിക്കുന്ന ട്രാക്കില്‍

Written By:

ലോകവിഖ്യാതമായ 'ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്' അരങ്ങേറുന്ന ഗുഡ്‌വുഡ് ഹൗസ് ട്രാക്കിലൂടെ റേസിങ് നടത്താനാഗ്രഹിക്കാത്ത റേസ് ഡ്രൈവര്‍മാരുണ്ടാവില്ല. കൊടും വേഗതയുള്ളതും വന്‍ വിലയുള്ളതുമായ മെഷീനുകള്‍ക്കു മാത്രം പ്രവേശിക്കാവുന്ന ഈ ട്രാക്കിലൂടെ ഇത്രയും കാലത്തിനുള്ളില്‍ പാഞ്ഞുപോയ മോട്ടോര്‍സ്‌പോര്‍ട്‌സിലെ ചരിത്രപുരുഷന്മാര്‍ നിരവധിയാണ്. അതേ വഴിയിലൂടെ വീണ്ടും ചക്രങ്ങള്‍ പായിക്കുകയാണ് റേസറായ ഡേവിഡ് കോള്‍ട്ഹാഡ്.

മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവറായ ഇദ്ദേഹം ഒരു എസ്എല്‍എസ് എഎംജി ജിടി സൂപ്പര്‍കാറുമായാണ് ഗുഡ്‌വുഡ് ഹില്‍ക്ലൈമ്പ് ട്രാക്കിലെത്തിയത്.

ഗുഡ്‌വുഡ് ട്രാക്കിന്റെ സുപ്രധാന പ്രദേശങ്ങളിലൂടെയെല്ലാം ഡേവിഡിന്റെ എസ്എല്‍എസ് എഎംജി പായുന്നുണ്ട്. നമുക്കിതെല്ലാം വീഡിയോയില്‍ കാണാനുള്ള യോഗമേയുള്ളൂ. പക്ഷേ, വീഡിയോയിലെങ്കിലും നമ്മള്‍ കണ്ടിരിക്കണം ഗുഡ്‌വുഡ് ഹില്‍ക്ലൈമ്പ് റേസ് കോഴ്‌സ്.

<iframe width="600" height="450" src="//www.youtube.com/embed/FbGjHZsXI5M?rel=0" frameborder="0" allowfullscreen></iframe>
English summary
The Goodwood Festival of Speed is just around the corner, and what better way to begin the festivities than with a tour of the world-famous hillclimb course with David Coulthard.
Story first published: Wednesday, June 25, 2014, 18:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark