കിനാവിലോടുന്ന വണ്ടികള്‍ അപകടകാരണം

രാത്രിയില്‍ അന്തംവിട്ട് കിടന്നുറങ്ങുകയും കൂര്‍ക്കം വലിച്ച് അടുത്തുകിടക്കുന്നവരുടെ ഉറക്ക കളയുകയും ചെയ്യുന്ന ചിലര്‍ സ്വപ്നം കാണാന്‍ സമയം കണ്ടെത്തുന്നത് കാറോടിച്ച് ഓഫീസിലേക്ക് പോകുമ്പോഴായിരിക്കും. കാറോടിക്കുന്നതിന്‍റെ ബോറടി മാറ്റുവാനും ഈ പ്രവൃത്തി സഹായകരമാണ്. എന്നാല്‍ ഇങ്ങനെ പകല്‍ക്കിനാവ് കാണുന്നവരാണ് റോഡ് ആക്സിഡണ്ടുകള്‍ കൂട്ടുന്നതെന്നാണ് പുതിയൊരു പഠനം കാണിക്കുന്നത്.

നിരവധി തരത്തിലുള്ള അശ്രദ്ധകളുണ്ട്. വണ്ടിയോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കല്‍, മെസ്സേജ് അയയ്ക്കല്‍, കൂടെ യാത്ര ചെയ്യുന്നവരുമായി അമിതമായ കളിചിരി തുടങ്ങിയവ ഗുരുതരമായ അശ്രദ്ധയാണ്. ഇവ മിക്കപ്പോഴും മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനും ചിലത് ട്രാഫിക് പൊലീസിന് പിടിക്കാനും സാധിക്കുന്നവയാണ്. എന്നാല്‍ ഒരാള്‍ പകല്‍ക്കിനാവ് കണ്ട് വണ്ടിയോടിക്കുന്നതിനെതിരെ എന്ത് ചെയ്യാനാവും?!

Daydreaming

അമേരിക്കന്‍ പൊലീസാണ് ഈ പഠനം നടത്തിയത്. അമേരിക്കന്‍ നിരത്തുകളില്‍ നടക്കുന്ന ഗൗരവപ്പെട്ട ആക്സിഡണ്ടുകളുടെയെല്ലാം പിന്നില്‍ കിനാവ് കണ്ട് വണ്ടിയോടിക്കുന്ന ഒരു ഡ്രൈവറുടെ സാന്നിധ്യമാണ് പഠനം കണ്ടെത്തിയത്.

അശ്രദ്ധ മൂലമുണ്ടാകുന്ന ആക്സിഡണ്ടുകളില്‍ 62 ശതമാനം സംഭവിക്കുന്നത് ഡ്രൈവര്‍മാര്‍ പകല്‍ക്കിനാവ് കണ്ടതുകൊണ്ടാണെന്ന് പറയുന്നു ഈ പഠനം. മൊബൈല്‍ ഫോണ്‍ ഉപയോഗം വഴിയുണ്ടായ അപകടം വെറും 12 ശതമാനം മാത്രമേ വരുന്നുള്ളൂ.

പകല്‍ക്കിനാവിന് സാധ്യതയുള്ള ഐറ്റംസ് മനസ്സില്‍ വെച്ച് വണ്ടിയില്‍ കയറാതിരിക്കുക എന്നതാണ് ട്രാഫിക് പൊലീസ് നല്‍കുന്ന ഉപദേശം. ഡ്രൈവിംഗ് ഒരു സങ്കീര്‍ണമായ പ്രവൃത്തിയാണെന്ന് മനസ്സില്‍ കരുതണം. ഓരോ മൈല്‍ പിന്നിടുമ്പോഴും ഒരു ഡ്രൈവര്‍ 20ളം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് തീരുമാനമെടുത്തു കഴിഞ്ഞിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. നിരന്തരമായി ഇത്തരം തീരുമാനങ്ങളെടുക്കുകയാല്‍ ആളുകള്‍ക്ക് ഇതിലൊക്കെ ഒരു സാധാരണത്വം വന്നുപോയിട്ടുണ്ട്. അതില്‍ ഡ്രൈവര്‍മാര്‍ തങ്ങളനുഭവിക്കുന്ന സമ്മര്‍ദ്ദത്തെ ശരിയായി തിരിച്ചറിയാന്‍ കഴിയാത്തവരായി മാറിയിരിക്കുന്നു.

Most Read Articles

Malayalam
English summary
A study conducted by U.S police has revealed that daydreaming actually causes more fatal accidents than speaking over the phone.
Story first published: Tuesday, April 9, 2013, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X