മാലിന്യം നീക്കാന്‍ 40 ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപ്പാലില്‍

By Staff

മാലിന്യം കോരാന്‍ കാര്‍ വിട്ടുകൊടുക്കുന്ന പതിവു ഇന്ത്യയില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിര്‍മ്മാതാക്കളോടും ഡീലര്‍മാരോടുമുള്ള പ്രതിഷേധം കാറുകളില്‍ മാലിന്യം നിറച്ചു തീര്‍ക്കാമെന്ന ധാരണ അടുത്തകാലത്തായി ഉടമകള്‍ക്കിടയില്‍ പിടിമുറുക്കുകയാണ്. ഇത്തരത്തില്‍ നിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും പ്രതിച്ഛായ കളങ്കപ്പെടുത്തിയാല്‍ പ്രശ്‌നം പെട്ടെന്നു പരിഹരിക്കപ്പെടുമെന്നു പലരും വിശ്വസിക്കുന്നു.

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

ഭോപ്പാലില്‍ നിന്നൊരു ഡോക്ടര്‍ ചെയ്തതും ഇതുതന്നെ. ഡിസി അവന്തി സ്‌പോര്‍ട്‌സ് കാര്‍ കൊണ്ടു മാലിന്യം വലിച്ചു നീക്കിയ അഭിനിത് ഗുപ്തയെന്ന ഡോക്ടര്‍ ദേശീയശ്രദ്ധ നേടിക്കഴിഞ്ഞു. പകവീട്ടലോ, പ്രതിഷേധമോ അല്ല; ശുചിത്വ ബോധവത്കരണമാണ് ഇദ്ദേഹം ലക്ഷ്യമിട്ടത്.

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

ഇത്തരത്തില്‍ നാടും നഗരവും വൃത്തിയാക്കാന്‍ സ്വന്തം കാറുകളുമായി മുന്നിട്ടിറങ്ങാന്‍ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി പോലുള്ള ജനപ്രിയ താരങ്ങളെ അഭിനിത് ഗുപ്ത ക്ഷണിക്കുകയും ചെയ്തു.

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

പ്രശസ്ത ഇന്ത്യന്‍ കാര്‍ ഡിസൈനര്‍ ദിലീപ് ഛാബ്രിയ രൂപകല്‍പന ചെയ്ത ഡിസി അവന്തിയില്‍ മാലിന്യം വലിച്ചു നീക്കുന്ന അഭിനിത് ഗുപ്തയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് കാറാണ് ഡിസി അവന്തി. കാറിന്റെ വിലയാകട്ടെ 36 ലക്ഷം രൂപയും.

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

ഇത്തരമൊരു നീക്കത്തില്‍ ഡിസി അവന്തിയുടെ പ്രതിച്ഛായ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് ഡോക്ടറുടെ കൈയ്യില്‍ മറുപടിയുണ്ട്. ഏവരെയും ആകര്‍ഷിക്കുന്ന സ്‌പോര്‍ട്‌സ് കാര്‍ ഉപയോഗിച്ചു മാലിന്യം നീക്കുമ്പോള്‍ കൂടുതല്‍ ജനശ്രദ്ധ ലഭിക്കും. ശുചിത്വ ബോധവത്കരണം കൂടുതല്‍ ആളുകളിലേക്കെത്തുമെന്ന് അഭിനിത് ഗുപ്ത പറയുന്നു.

ഇദ്ദേഹം പറഞ്ഞതു പോലെ തന്നെയാണ് സംഭവിച്ചതും. മാലിന്യം വലിച്ചു നീക്കുന്ന ഡിസി അവന്തിയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. ഒപ്പ്ം അഭിനിത് ഗുപ്തയുടെ ക്ഷണം താരങ്ങള്‍ സ്വീകരിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കാര്‍ പ്രേമികള്‍.

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

അടുത്തിടെ പൂനെയില്‍ ടൊയോട്ടയ്ക്ക് എതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ച ഫോര്‍ച്യൂണര്‍ ഉടമയും ഇത്തരത്തില്‍ ദേശീയശ്രദ്ധ നേടിയിരുന്നു. പുത്തന്‍ ഫോര്‍ച്യൂണറിനെ മുന്‍സിപാലിറ്റിക്ക് മാലിന്യം കോരാന്‍ വിട്ടുനല്‍കുമെന്നായിരുന്നു ഹേമരാജ് ചൗധരിയെന്ന കാറുടമയുടെ പ്രഖ്യാപനം. സംഭവം ഇങ്ങനെ —

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

ഈ വര്‍ഷം മാര്‍ച്ചിലാണ് പുത്തന്‍ ഫോര്‍ച്യൂണറിനെ ചൗധരി വാങ്ങിയത്. എസ്‌യുവിക്കായി ഇദ്ദേഹം ചെലവിട്ടത് 39 ലക്ഷം രൂപ. എന്നാല്‍ വാങ്ങി ദിവസങ്ങള്‍ കഴിയും മുമ്പെ ഫോര്‍ച്യൂണറില്‍ തകരാറുകള്‍ കണ്ടുതുടങ്ങി. എസ്‌യുവിയും കൊണ്ടു പലതവണ ചൗധരി സര്‍വീസ് സെന്ററില്‍ എത്തി.

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

ഓരോ തവണയും പ്രശ്നം പരിഹരിച്ചെന്ന ഉറപ്പിന്മേല്‍ ഫോര്‍ച്യൂണറുമായി ചൗധരി മടങ്ങിപോരും. എന്നാല്‍ പ്രശ്നം പൂര്‍വാധികം ശക്തമായി നിലകൊണ്ടു. ഈ അവസരത്തിലാണ് പ്രതിഷേധം അറിയിക്കാന്‍ മാലിന്യം നിറച്ച ഫോര്‍ച്യൂണറിനെ സര്‍വീസ് സെന്ററിലേക്ക് ചൗധരി അയച്ചു നല്‍കിയത്.

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

എന്നാല്‍ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ചൗധരിയുടെ കൈപ്പിടിയില്‍ നിന്നും വഴുതിപോയി. തന്റെ എസ്‌യുവി പൊലീസ് സ്റ്റേഷനിലുണ്ടെന്നാണ് ശേഷം ചൗധരി അറിയുന്നത്. മാലിന്യം നിറഞ്ഞ എസ്‌യുവിയെ പൊലീസ് സ്റ്റേഷനിലേക്ക് സര്‍വീസ് സെന്റര്‍ നേരിട്ടു അയച്ചു നല്‍കുകയായിരുന്നു.

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

ഫോര്‍ച്യൂണര്‍ പൊലീസ് സ്റ്റേഷനിലുണ്ടെന്ന കാര്യം സര്‍വീസ് സെന്റര്‍ അധികൃതര്‍ ചൗധരിയെ അറിയിച്ചതുമില്ല. സംഭവമറിഞ്ഞ ചൗധരി പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. സര്‍വീസ് സെന്ററിന്റെ സമീപനത്തില്‍ രോഷം പൂണ്ട ചൗധരി പ്രാദേശിക മാധ്യമങ്ങളെ വിളിച്ചു കാര്‍ മുന്‍സിപിലിറ്റിക്ക് വിട്ടു നല്‍കുന്നതായി പ്രഖ്യാപിച്ചു.

മാലിന്യം നീക്കാന്‍ നാല്‍പതു ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കാര്‍, സംഭവം ഭോപാലില്‍

പുതിയ ടൊയോട്ട ഫോര്‍ച്യൂണറിനെ മാലിന്യം കോരാന്‍ വിടുമെന്ന ചൗധരിയുടെ തീരുമാനം സമൂഹമാധ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം ഫോര്‍ച്യൂണറിനെ പിമ്പ്രി ചിഞ്ച്വാഡ് മുന്‍സിപല്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തോ എന്ന കാര്യം വ്യക്തമല്ല.

Source: Twitter

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Bhopal Doctor Collects Garbage in Rs 35 Lakh DC Avanti Sportscar. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more