അതിശയിപ്പിക്കുന്ന ഡിസി കാർ ഡിസൈനുകൾ

By Praseetha

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഖ്യാതമായ ഓട്ടോ ഡിസൈന്‍ സ്റ്റുഡിയോ ആണ് ഡിസി ഡീസൈന്‍. പ്രശസ്ത കാർ ഡിസൈനർ ദിലീപ് ചബ്രിയയുടെ നേതൃത്വത്തിൽ 1993ലാണിത് സ്ഥാപിതമായത്. ദിലീപ് ചബ്രിയ ഡിസൈൻ ചെയ്ത കാറുകൾ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഡിസൈനുകളുടെ മൗലികതയും മറ്റൊന്ന് മോഡിഫൈ ചെയ്യാനുപയോഗിക്കുന്ന വാഹനങ്ങളുടെ പ്രത്യേകതയുമാണ് ഇതിന് കാരണം.

കോലംകെടുത്തിയൊരു പോഷെ കോഴിക്കോട് അങ്ങാടിയിൽ

ഇന്ന് ഡിസിക്ക് വലിയൊരുക്കൂട്ടം ആരാധകർ തന്നെയുണ്ട്. ഡിസി മോഡിഫിക്കേഷനുകളിലെ ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങളാണിവിടെ അവതരിപ്പിച്ചിരിക്കുന്നത്.

ഫോക്സ്‌വാഗൺ പോളോ മിഡി‌നൈറ്റ്

ഫോക്സ്‌വാഗൺ പോളോ മിഡി‌നൈറ്റ്

മസിലൻ ആകാര ഭംഗിയൊടുകൂടി രണ്ട് ഡോറുകൾ നൽകിയാണ് പോളോയുടെ മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നത്. വീതി കൂടിയതും കനത്തതുമായ വീൽ ആർച്ചുകളും വീതിക്കുറച്ച് നൽകിയ ഹെഡ്‌ലാമ്പും ഈ വാഹനത്തിന്റെ മോടി വർധിപ്പിക്കുന്നു.

അതിശയിപ്പിക്കുന്ന ഡിസി കാർ ഡിസൈനുകൾ

പിൻഭാഗത്തെ പ്രത്യേകതയെന്നുവെച്ചാൽ ലോഗോ നടുഭാഗത്ത് നൽകി ഇരുവശങ്ങളിലായി നീളത്തിൽ ഡിസൈൻ ചെയ്ത ടെയിൽലമ്പുകളാണ്.

എച്ച് എം അംബാസിഡർ-ആംബിറോഡ്

എച്ച് എം അംബാസിഡർ-ആംബിറോഡ്

അംബാസിഡര്‍ കാറിന്റെ ക്ലാസിക് സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് ചില മോഡിഫിക്കേഷനുകൾ നടത്തിയിരിക്കുകയാണ് ഡിസി. ഗുൾവിംഗ് ഡോറാണ് കാറിന്റെ മുഖ്യാകർഷണം. കൂടാതെ ലോ ഗ്രൗണ്ട് ക്ലിയറൻസും 6 സ്പോക്ഡ് അലോയ് വീലുകളും നൽകി അംബാസിഡറിന്റെ ലുക്ക് വേറെയൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.

അതിശയിപ്പിക്കുന്ന ഡിസി കാർ ഡിസൈനുകൾ

നിറഞ്ഞ ആഡംബരതയാണ് അകത്തളങ്ങളിൽ നൽകിയിരിക്കുന്നത്. എന്നന്നേക്കുമായി വിപണിയിൽ നിന്ന് തന്നെ മറഞ്ഞുപോയ അംബാസിഡറിലാണ് ഈ മോഡിഫിക്കേഷനുകൾ നൽകിയിരിക്കുന്നത്. ഇത്തരത്തിൽ അംബാസിഡറിനൊരു പുനർജ്ജന്മം ഉണ്ടാകുമോ?

എച്ച് എം അംബാസിഡർ- വിഐപി ആംബി

എച്ച് എം അംബാസിഡർ- വിഐപി ആംബി

ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കൾ ഇന്നും ഔദ്യോഗികാവശ്യങ്ങൾക്ക് അംബാസിഡറാണ് ഉപയോഗിക്കുന്നത്. വിഐപികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ആംബിയുടെ മോഡിഫിക്കേഷനുകൾ നടത്തിയിരിക്കുന്നത്.

എച്ച് എം അംബാസിഡർ- വിഐപി ആംബി

എച്ച് എം അംബാസിഡർ- വിഐപി ആംബി

മിനിക്കൂപ്പറിന്റെ ഹെഡ്‌ലാമ്പ് നൽകി മുൻഭാഗത്തിന് ക്ലാസിക് ലുക്ക് പകർന്നിട്ടുണ്ട്. അകത്തളം വിഐപികളുടെ സ്വകാര്യതയ്ക്ക് ഒട്ടും മങ്ങലേല്പിക്കാത്ത വിധത്തിൽ ക്യാബിൻ രൂപത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ലാപ്ടോപ് വെക്കാനുള്ള ട്രെയും വിന്റോകൾക്ക് കർട്ടണും നൽകിയിട്ടുണ്ട്.

മാരുതി സ്വിഫ്റ്റ്- സ്വിഫ്റ്റ് എൽവൈ

മാരുതി സ്വിഫ്റ്റ്- സ്വിഫ്റ്റ് എൽവൈ

പ്രത്യേക ബോഡി കിറ്റും മുൻഭാഗത്തെ അലംങ്കാരം വർധിപ്പിക്കാൻ ഉപയോഗിച്ചുള്ള ഹെഡ്‌ലൈറ്റുമല്ലാതെ സ്വിഫ്റ്റിന് വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല ഡിസി.

അതിശയിപ്പിക്കുന്ന ഡിസി കാർ ഡിസൈനുകൾ

അകത്തളത്തിൽ ഡ്യുവൽടോൺ നൽകി ആഡംബരത വർധിപ്പിച്ചിട്ടുണ്ട്.

ഫോഡ് ഇക്കോസ്‌പോര്‍ട്

ഫോഡ് ഇക്കോസ്‌പോര്‍ട്

ഫോഡ് ഇക്കോസ്‌പോര്‍ടിനെ ഒരു കിടിലന്‍ ആഡംബര വാഹനമാക്കി ഡിസി മാറ്റിയിരിക്കുന്നു. ഗ്രിൽ, ബംപർ എന്നിവയിലും ഹെഡ്ലാമ്പിലും വരുത്തിയിരിക്കുന്ന മാറ്റങ്ങൾ അതീവ ആകർഷകങ്ങളാണ്. ഹെഡ്ലാമ്പിൻറെ ഭാഗത്ത് രണ്ട് നിറത്തിലുള്ള എൽഇഡി ലൈറ്റുകൾ സ്ഥാനം പിടിച്ചിരിക്കുന്നു.

അതിശയിപ്പിക്കുന്ന ഡിസി കാർ ഡിസൈനുകൾ

ബംപറിലാണ് രണ്ട് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ നൽകിയിരിക്കുന്നത്.ബീജ് നിറത്തിലുള്ള ഇൻറീരിയർ ഫാബ്രിക്സ് ആഡംബര സൗന്ദര്യം വർധിപ്പിക്കുന്നു. കറുപ്പിൻറെയും ബീജിൻറെയും കലർപ്പാണ് ഉള്ളിൽ കാണാനാവുക.

റിനോ ഡസ്റ്റർ

റിനോ ഡസ്റ്റർ

എക്സ്റ്റീരിയറില്‍ മുന്‍വശത്താണ് കാര്യപ്പെട്ട മാറ്റമുള്ളത്. ബോണറ്റ് ലിഡ് അല്‍പം ഉയര്‍ത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്‍റെ എസ്‍യുവി സൗന്ദര്യം വര്‍ധിപ്പിക്കുന്നു.10 ആരങ്ങളുള്ള അലോയ് വീലുകളും ഡിസി ഘടിപ്പിച്ചതാണ്.

 റിനോ ഡസ്റ്റർ

റിനോ ഡസ്റ്റർ

ഇന്‍റീരിയര്‍ പാനലുകള്‍ മരത്തിലും സീറ്റ് കവറുകള്‍ തുകലിലും നിര്‍മിച്ചിരിക്കുന്നു.പേഴ്സണല്‍ മള്‍ടിമീഡിയ സിസ്റ്റം, ഫുഡ്/ ലാപ്‍ടോപ് ട്രേ തുടങ്ങിയവ ഇന്‍റീരിയറില്‍ നൽകിയിട്ടുണ്ട്.

 ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

വീൽ ആർച്ചിലും ബോഡിക്ക് ചുറ്റുമായി പ്ലാസ്റ്റിക് ക്ലാഡിംഗ് നൽകി ഇന്നോവയെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. വലിയ എയർഡാമുകളാണ് മറ്റൊരാകർഷണം.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

വിമാനത്തിലെ കോക്പിറ്റിന് സമാനമായ ഡിസൈനാണ് അകത്തളത്തിൽ നൽകിയിരിക്കുന്നത്. ലെതർ, വുഡ് എന്നിവ നൽകി ആഡംബരത വർധിപ്പിച്ചിട്ടുണ്ട്.

മഹീന്ദ്ര താർ

മഹീന്ദ്ര താർ

താറിന്റെ ഒരു സ്വഭാവഗുണങ്ങളൊന്നുമില്ലാത്ത വിന്റേജ് ലുക്ക് നൽകി പുതിയ താറിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻഭാഗം അല്പമൊന്ന് നീട്ടി, ക്രോം ഹെഡ്‌ലാമ്പുകൾ നൽകിയപ്പോൾ പഴയൊരു കാറിനെ അനുസ്മരിപ്പിക്കുന്നു ഈ ഡിസൈൻ.

മഹീന്ദ്ര താർ

മഹീന്ദ്ര താർ

പിൻഭാഗം ഓപ്പൺ ടോപ്പാക്കി ഒരു സ്പെയർവീലും നൽകിയിട്ടുണ്ട്. ഇതിനൊരു യുനീക് ഡിസൈനാണ് ഡിസി നൽകിയിരിക്കുന്നത്.

മാരുതി എർടിഗ

മാരുതി എർടിഗ

ഡിസി ഡിസൈൻ അവരുടെ പാരമ്യത്തിലെത്തിയിരിക്കുകയാണ് ഇവിടെ. എർടിഗയിൽ നല്ലൊരു ശതമാനം മോഡിഫിക്കേഷൻ നടത്തിയിട്ടുണ്ട്.

മാരുതി എർടിഗ

മാരുതി എർടിഗ

മൊത്തത്തിൽ നൽകിയിരിക്കുന്ന സുതാര്യമായ റൂഫ് ഈ വാഹനത്തിനൊരു വേറിട്ട ലുക്ക് പകരുന്നു. ഡോറിൽ ഹാന്റിലുകൾ നൽകാത്തതും ഒരു പുതുമ തന്നെ. സ്ലീക്ക് ഹെ‍്‌ലാമ്പുകളാണ് മറ്റൊരു പ്രത്യേകത.

ടൊയോട്ട ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണർ

മുൻഭാഗത്ത് പുതുക്കി പണിത ബംബറും തടിച്ച വീൽ ആർച്ചുകളുമാണ് ഫോർച്യൂണറിന്റെ എക്സ്റ്റീരിയറിൽ ഡിസി നൽകിയിരിക്കുന്ന മാറ്റം.

ടൊയോട്ട ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണർ

ആകർഷകമായ ഡ്യുവൽടോൺ ഇന്റീരിയറാണ് മറ്റൈരു പ്രത്യേകത. സീറ്റിന് പിന്നിലായി ടച്ച് സ്ക്രീനും ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം.

കൂടുതൽ വായിക്കൂ

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായി ഒരു ബില്ല്യനർ

കൂടുതൽ വായിക്കൂ

നാനോ കുഞ്ഞൻ കാറാണെന്നുള്ള പുച്ഛം വേണ്ട; ഇതാ ഇതിനൊരു മറുപടി

Most Read Articles

Malayalam
കൂടുതല്‍... #ഡിസി ഡിസൈന്‍ #dc design
English summary
Some Of These DC Modified Cars Will Take Your Breath Away
Story first published: Thursday, May 12, 2016, 16:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X