ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

ഓക്സിജൻ ടാങ്കറുകളുടെയും അടിയന്തിര സർവ്വീസ് വാഹനങ്ങളായ ആംബുലൻസുകൾ, ഹിയേഴ്‌സ് വാനുകൾ, നഗരത്തിനുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഓക്സിജനുമായി വരുന്നവ എന്നിവയുടെ സഞ്ചാരം വേഗത്തിലാക്കുന്നതിന് പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്.

ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

പൊലീസ് ചെക്ക്‌പോസ്റ്റുകൾക്ക് സമീപം റോഡുകളിൽ ഇത്തരം എമർജൻസി വാഹനങ്ങൾക്ക് സമർപ്പിത പാതകൾ സൃഷ്ടിക്കാൻ ഡൽഹി പൊലീസ് പ്രദേശത്തുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളോടും ആവശ്യപ്പെട്ടു.

ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

സിറ്റി പൊലീസ് മേധാവി എസ്എൻ ശ്രീവാസ്തവയാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ച് നടപടിയെടുത്തത് അപ്പ്ഡേറ്റ് ചെയ്യുകയും എന്തുകൊണ്ടാണെന്ന് ഇത് സ്വീകരിച്ചത് എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

വാഹനമോടിക്കുന്നവരെ പരിശോധിക്കുന്നതിനും നിലവിലുള്ള കർഫ്യൂ ഉത്തരവുകൾ ലംഘിക്കുന്നതായി കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും പൊലീസ് സജ്ജീകരിച്ച പ്രധാന വാഹന ചെക്ക്‌പോസ്റ്റുകൾക്ക് സമീപം മാത്രമാണ് ഈ സമർപ്പിത ലെയിനുകൾ സൃഷ്ടിക്കുന്നത്.

ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും റോഡിന്റെ ഏറ്റവും ഇടത്തെ അറ്റത്ത് ആംബുലൻസുകൾക്കും ഓക്സിജൻ ടാങ്കറുകൾ ഉൾപ്പെടെയുള്ള മറ്റ് അടിയന്തര വാഹനങ്ങൾക്കും സിലിണ്ടറുകൾ വഹിക്കുന്നവർക്കുമായി ഒരു സമർപ്പിത ലെയിൻ സൃഷ്ടിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

അവശേഷിക്കുന്ന പതിവ് പാതകളിൽ ലോക്ക്ഡൗൺ നിയമലംഘകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനാൽ ഈ എമർജൻസി വാഹനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനായാണ് ഇത് ചെയ്യുന്നത് എന്ന് ശ്രീവാസ്തവ ട്വീറ്റ് ചെയ്തു.

ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ (DDMA) കർഫ്യൂ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇളവുകൾ അനുവദിക്കപ്പെട്ട വാഹനങ്ങൾക്കോ ​​സാധുവായ യാത്ര ഇ-പാസുകൾ ഉള്ളവയ്ക്കോ മാത്രമേ ഡൽഹി റോഡുകളിൽ സഞ്ചരിക്കാൻ അനുവാദമുള്ളൂ.

ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിമാനത്താവളങ്ങൾ വഴിയോ വരുന്ന ഓക്സിജൻ ടാങ്കറുകൾക്ക് പൊലീസ് നൽകുന്ന ഗ്രീൻ കോറിഡോറിന് പുറമേയാണ് പുതിയ ക്രമീകരണം.

ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

ബുധനാഴ്ച ഒരു ഫീൽഡ് സന്ദർശനത്തിന് ശേഷമാണ് പൊലീസ് മേധാവിയുടെ നിർദ്ദേശം വന്നതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അദ്ദേഹം ഫീൽഡിലായിരുന്ന സമയത്ത് നിരവധി പരിശോധനകൾ മൂലം പൊലീസ് ചെക്ക്പോസ്റ്റുകളിൽ ട്രാഫിക്-ജാം നേരിടുന്നതായി കണ്ടെത്തിയിരുന്നു.

ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

അത്തരം ജാം/ കുരുക്ക് അടിയന്തിര വാഹനങ്ങളുടെയും ഓക്സിജൻ ടാങ്കറുകളുടെയും യാത്ര വൈകിപ്പിച്ചേക്കാമെന്ന് ശ്രീവാസ്തവയും മറ്റ് ഉദ്യോഗസ്ഥരും മനസിലാക്കിയതിനാലാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Delhi Police Sets Up Special Lanes For Emergency Vehicles Near Check Points. Read in Malayalam.
Story first published: Friday, April 30, 2021, 21:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X