മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

തലസ്ഥാന നഗരിയായ ദില്ലിയിലെ ആദ്യ വനിത ഓട്ടോറിക്ഷ ഡ്രൈവറാണ് സുനിത ചൗധരി. 40 വയസ്സുകാരിയായ സുനിത ഈ നേട്ടം കൈവരിച്ചതിന്റെ പേരില്‍ മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് സുനിത. തന്റെ പക്കലുണ്ടായിരുന്ന 30,000 രൂപ കവര്‍ച്ചക്കാര്‍ തട്ടിയെടുത്തെന്നാണ് സുനിത പറയുന്നത്.

മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദില്ലിയില്‍ നിന്ന് തന്റെ സ്വദേശമായ മീററ്റിലേക്ക് യാത്ര ചെയ്യുകയായിരുന്നു സുനിത. ഏതാണ്ട് രാത്രി പത്തു മണിയോടെ ബസില്‍ നിന്നിറങ്ങി ആനന്ദ് വിഹാറിലേക്ക് പോവാനൊരു ഓട്ടോറിക്ഷയും കാത്ത് സുനിത നിന്നു.

മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

ഏതാനും മിനുറ്റുകള്‍ക്ക് ശേഷം മോഹന്‍ നഗര്‍-വസുന്ധര റോഡിന് സമീപത്തെ പബ്ലിക്ക് റോഡിന് സമീപത്ത് നിന്നൊരു ഓട്ടോറിക്ഷ വരികയും എങ്ങോട്ടാണ് പോവേണ്ടതെന്നും സിനിതയോട് ചോദിക്കുകയും ചെയ്തു.

മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

ആനന്ദ് വിഹാറിലേക്കാണ് പോവേണ്ടതെന്ന് മറുപടി പറഞ്ഞ സുനിത ഓട്ടോയില്‍ കയറി. ഡ്രൈവറുള്‍പ്പടെ മൂന്ന് പേരും കൂടി ഓട്ടോയിലുണ്ടായിരുന്നെന്നും സുനിത പറയുന്നു.

മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

തന്റെ ലഗേജ് ഓട്ടോയുടെ പുറകു വശത്താണ് ഡ്രൈവര്‍ വച്ചതെന്നും സുനിത കൂട്ടിച്ചേര്‍ത്തു. വസുന്ധരയ്ക്ക് സമീപമെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിന്നു. എഞ്ചിന് ചെറിയ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ ഡ്രൈവര്‍ ബാഗെടുത്ത് സുനിതയുടെ പക്കല്‍ നല്‍കി.

മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

ഓട്ടോയിലുണ്ടായിരുന്നവരെല്ലാം ഇതിനകം പുറത്തിറങ്ങിയിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം സുനിത നോക്കി നില്‍ക്കെ പെട്ടെന്ന് മറ്റ് യാത്രക്കാരെയും കൊണ്ട് ഓട്ടോറിക്ഷ സ്ഥലം വിടുകയായിരുന്നു.

Most Read: പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല - വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

ഉടന്‍ തന്നെ ബാഗ് പരിശോധിച്ച സുനിത ഞെട്ടിപ്പോയി. ബാഗില്‍ വച്ചിരുന്ന പണം ഇവര്‍ കവര്‍ന്നെടുത്തിരുന്നു.

Most Read: സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

ശേഷം അതുവഴി വന്നിരുന്നൊരു ബസിനെ കൈകാണിച്ച് നിര്‍ത്തിയ സുനിത, നടന്ന കാര്യങ്ങളെല്ലാം ബസ് ഡ്രൈവറോട് പറയുകയായിരുന്നു.

Most Read: ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

ഏകദേശം 15 മിനിറ്റോളം ഓട്ടോറിക്ഷയെ ബസ് ഡ്രൈവര്‍ പിന്തുടര്‍ന്നെങ്കിലും പിന്നീടവര്‍ അപ്രത്യക്ഷരാവുകയായിരുന്നു. ശേഷം സുനിത പൊലീസ് സഹായം അഭ്യര്‍ഥിച്ചുവെന്നും പറയുന്നു. സുനിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കുറ്റവാളികളെ തിരിച്ചറിയാനായി സംഭവസ്ഥലത്തിനടുത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഗാസിയാബാദ് എസ്പി ശ്ലോക് കുമാര്‍ അറിയിച്ചു.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Source: The Times Of India

Most Read Articles

Malayalam
English summary
Delhi's First Woman Auto Rikshaw Driver Gets Robbed. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X