സ്വേച്ഛാധിപതികളുടെ ആഡംബരക്കാറുകള്‍

Posted By:

നിരവധി തരത്തിലുള്ള സ്വേച്ഛാധിപത്യങ്ങളെക്കുറിച്ച് വിക്കിപീഡിയ വിവരം നല്‍കുന്നുണ്ട്. മിലിട്ടറി സ്വേച്ഛാധിപത്യവും കുടുംബ സ്വേച്ഛാധിപത്യവും ചില വ്യക്തികളുടെയോ ചെറു ഗ്രൂപ്പുകളുടെയോ സ്വേച്ഛാധിപത്യവുമെല്ലാം ഇതില്‍പെടുന്നു. വിക്കീപീഡിയ നിര്‍വചനങ്ങളെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ അറബ് രാഷ്ട്രങ്ങള്‍, ചൈന, ഇന്ത്യ, ഉത്തരകൊറിയ തുടങ്ങിയ നിരവധി രാഷ്ട്രങ്ങള്‍ ഇന്നും സ്വേച്ഛാധിപത്യത്തിന്‍ കീഴിലാണ്. ഇന്ത്യയുടെ കാര്യത്തില്‍ ചില ചെറിയ കാലയളവുകളില്‍ സ്വേച്ഛാധിപത്യത്തില്‍ നിന്ന് ആശ്വാസം ലഭിച്ചിട്ടുണ്ട്; പട്ടാളഭരണത്തില്‍ നിന്ന് പാകിസ്താന്‍ ജനതയ്ക്ക് ഇടയ്ക്കെല്ലാം അവധി ലഭിക്കാറുള്ളതുപോലെ.

സ്വേച്ഛാധിപതികള്‍ എല്ലാക്കാലത്തും ആഡംബര പ്രിയരായിരുന്നു. അഡോള്‍ഫ് ഹിറ്റ്ലറായാലും മുഅമ്മര്‍ ഗദ്ദാഫിയായാലും ഏറ്റവും വിലപിടിപ്പുള്ളവയെല്ലാം സ്വന്തമാക്കുന്നതിലും സുഖിക്കുന്നതിലും യാതൊരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. ഇവരില്‍ മിക്കവരുടെ പക്കലും അതാത് കാലത്തെ അത്യാഡംബരങ്ങള്‍ കുത്തിനിറച്ച കാര്‍ ഉണ്ടായിരിക്കും. ഇവിടെ ചില സ്വേച്ഛാധികളെയും അവരുടെ കാറിനെയും വിവരിക്കുന്നു.

അഡോള്‍ഫ് ഹിറ്റ്‍ലര്‍

അഡോള്‍ഫ് ഹിറ്റ്‍ലര്‍

സ്വേച്ഛാധിപതി എന്ന പേരിന്‍റെ പര്യായം പോലെയാണ് ഹിറ്റ്ലറുടെ പേര് ഇന്ന് ഉപയോഗിക്കപ്പെടുന്നത്. എക്കാലത്തെയും കുപ്രസിദ്ധനായ സ്വച്ഛാധിപതിയാണ് ഇദ്ദേഹം. ആര്യന്മാരുടെ ഭരണത്തിന്‍ കീഴിലേക്ക് ലോകം വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നല്ലൊരു ചിത്രകാരനും മികച്ച പ്രാസംഗികനുമായിരുന്നു ഹിറ്റ‍്ലര്‍. അഡോള്‍ഫ് ഹിറ്റലറുടെ ആദ്യത്തെ കാര്‍ മെഴ്സിഡിസ് ബെന്‍സ് ആയിരുന്നു. ഹിറ്റലറുടെ ജീവിതകാലത്ത് അദ്ദേഹം 9ചിത്രത്തില്‍ മെഴ്സിഡിസ് ബെന്‍സ് കാറുകള്‍ സ്വന്തമാക്കിയതായി ചരിത്രം പറയുന്നു.

അഡോള്‍ഫ് ഹിറ്റ്‍ലര്‍

അഡോള്‍ഫ് ഹിറ്റ്‍ലര്‍

1939 മോഡല്‍ ഗ്രോസ്സര്‍ മെഴ്സിഡിസ് 770കെ കാറാണ് ഹിറ്റ്ലര്‍ പരേഡ് കാറായി ഉപയോഗിച്ചിരുന്നത്. ഫോക്സ്‍വാഗണ്‍ എന്ന ബ്രാന്‍ഡിന്‍റെയും ബീറ്റില്‍ എന്ന കാര്‍ മോഡലിന്‍റെയും പിറവി ഹിറ്റലറുടെ 'പീപ്പിള്‍സ് കാര്‍' എന്ന സങ്കല്‍പത്തില്‍ നിന്നായിരുന്നു.

ബെനിറ്റോ മുസ്സോളിനി

ബെനിറ്റോ മുസ്സോളിനി

ഇതേ കാലത്ത് ഇറ്റലി ഭരിച്ചിരുന്ന ഏകാധിപതിയാണ് ബെനിറ്റോ മുസ്സോളിനി. ഇറ്റാലിയന്‍ ആല്‍ഫ റോമിയോ കാര്‍ ബ്രാന്‍ഡിന്‍റെ ആരാധകനായിരുന്നു ഇദ്ദേഹം.

ബെനിറ്റോ മുസ്സോളിനി

ബെനിറ്റോ മുസ്സോളിനി

ചിത്രത്തില്‍ കാണുന്നത് മുസ്സോളിനിയുടെ ലാന്‍സിക ഓസ്ട്ര പരേഡ് കാറ്.

ഈദി അമീന്‍

ഈദി അമീന്‍

ഉഗാണ്ടയിലെ ഈദി അമീന്‍ തന്‍റെ കിരാതഭരണത്തിലൂടെ കുപ്രസിദ്ധനായിത്തീര്‍ന്ന ഏകാധിപതിയാണ്. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ കിരാതമായ അധിനിവേശാനന്തര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഫ്രിക്കന്‍ രാഷ്ട്രങ്ങളെ ഒന്നിച്ചു നിറുത്താന്‍ പ്രയത്നിച്ചതിന്‍റെ പേരില്‍ അദ്ദേഹം പ്രകീര്‍ത്തിക്കപ്പെടാറുമുണ്ട്. കിഴക്കന്‍ ജര്‍മനി, സോവിയറ്റ് റഷ്യ തുടങ്ങിയ ഇടത് രാഷ്ട്രങ്ങളുടെ പിന്തുണയോടെ അദ്ദേഹം അമേരിക്കയുടെയും ഇസ്രയേലിന്‍റെയും കടന്നുകയറ്റങ്ങളെ ചെറുക്കുകയുണ്ടായി. ഇദ്ദേഹം ഉപയോഗിച്ചിരുന്ന കാര്‍ മെഴ്സിഡിസ് ബെന്‍സ് പുള്‍മാന്‍ ലിമോസിന്‍ ആണെന്നറിയുന്നു.

ഈദി അമീന്‍

ഈദി അമീന്‍

ഉഗാണ്ടന്‍ മിലിട്ടറി ഉപയോഗിച്ചിരുന്നത് ക്രൈസ്‍ലര്‍ ജീപ്പ് മോഡലുകളാണ്.

സദ്ദാം ഹുസ്സൈന്‍

സദ്ദാം ഹുസ്സൈന്‍

അമേരിക്ക കൊലപ്പെടുത്തിയ ഇറാഖി ഭരണാധികാരി സദ്ദാം ഹുസ്സൈന്‍റെ പക്കല്‍ ഒരു വന്‍ കാര്‍ ശേഖരം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. ഇവയെല്ലാം യുദ്ധസമയങ്ങളില്‍ നഷ്ടമായതായി പറയപ്പെടുന്നു.

സദ്ദാം ഹുസ്സൈന്‍

സദ്ദാം ഹുസ്സൈന്‍

സദ്ദാമിന്‍റെ അണര്‍ഗ്രൗണ്ട് പാര്‍ക്കിംങ് ഏരിയയില്‍ നിരവധി അതായഡംബര കാറുകള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇക്കൂട്ടത്തില്‍ ഒരു ലണ്ടന്‍ ടാക്സിയും ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മുഅമ്മര്‍ ഗദ്ദാഫി

മുഅമ്മര്‍ ഗദ്ദാഫി

മുഅമ്മര്‍ ഗദ്ദാഫിക്ക് ആരെയും വിശ്വാസമുണ്ടായിരുന്നില്ല. വിദേശ നിര്‍മിത കാറുകള്‍ വാങ്ങിയാല്‍ അവയില്‍ തന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന സംവിധാനങ്ങള്‍ ഘടിപ്പിച്ചു വിട്ടാലോ എന്ന് അദ്ദേഹം ഭയന്നു. ഇക്കാരണത്താല്‍ ലിബിയന്‍ നിര്‍മിത വാഹനങ്ങളാണ് ഗദ്ദാഫി ഉപയോഗിച്ചത്. ഇവ പല മികച്ച ആഡംബര ബ്രാന്‍ഡുകളുടെയും ഡിസൈന്‍ കോപ്പിയടിച്ചാണ് നിര്‍മിച്ചിരുന്നത്. റോക്കറ്റ് ആകൃതിയില്‍ നിര്‍മിച്ച ഒരു കാര്‍ മോഡല്‍ "ലിബിയന്‍ റോക്കറ്റ്" എന്ന പേരില്‍ പ്രശസ്തമായിരുന്നു.

English summary
Power, wealth, and expensive luxury cars is a combination that is common among all dictators.
Story first published: Wednesday, April 17, 2013, 12:44 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark