ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

Written By:

ചിലപ്പൊഴൊക്കെ റോഡിലൂടെ ചീറിപാഞ്ഞു പോകുന്ന കാറുകളെ നാം ശ്രദ്ധിക്കാറുള്ളത്, അവയുടെ നമ്പര്‍ പ്ലേറ്റ് കൊണ്ടാകും. ചില കാറുകളില്‍ ചുവന്ന നമ്പര്‍ പ്ലേറ്റുകളും, ചിലതില്‍ നീല നമ്പര്‍ പ്ലേറ്റുകളും കാണാറുണ്ട്. ഇതിന് പിന്നിലുള്ള കാരണം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിധ തരം നമ്പര്‍ പ്ലേറ്റുകളും, അവ ഉപയോഗിക്കാന്‍ അനുവാദമുള്ള വാഹനങ്ങളും ഇവിടെ പരിശോധിക്കാം —

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

വെള്ളയിലുള്ള നമ്പര്‍ പ്ലേറ്റ്

ഭൂരിപക്ഷം ഇന്ത്യന്‍ വാഹനങ്ങളിലും വെള്ളയില്‍ കറുത്ത അക്ഷരങ്ങളുള്ള നമ്പര്‍ പ്ലേറ്റുകളാണ് ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങളിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും.

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുമായുള്ള കാറുകള്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണ്.

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

മഞ്ഞയിലുള്ള നമ്പര്‍ പ്ലേറ്റ്

ഇന്ത്യയില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്, മഞ്ഞയിലുള്ള നമ്പര്‍ പ്ലേറ്റുകളെയാണ്. ടാക്‌സി പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ നമ്പര്‍ പ്ലേറ്റുകള്‍.

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

സാധാരണ വെള്ള നമ്പര്‍ പ്ലേറ്റിനെ അപേക്ഷിച്ച് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ക്ക് വേറിട്ട നികുതി ഘടനയും, ആര്‍ടിഒ നിയമങ്ങളുമാണ് പ്രാബല്യത്തിലുള്ളത്.

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

മഞ്ഞ എഴുത്തുള്ള കറുത്ത നമ്പര്‍ പ്ലേറ്റ്

ഇന്ന് മഞ്ഞ എഴുത്തുള്ള കറുത്ത നമ്പര്‍ പ്ലേറ്റുകളും സര്‍വ്വ സാധാരണമായി മാറുകയാണ്. കാര്‍, ബൈക്ക് വാടകയ്ക്ക് കൊടക്കുന്ന കമ്പനികളാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുക.

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

'റെന്റ് ഫോര്‍ സെല്‍ഫ് ഡ്രൈവ്' കാറുകളിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കൂടുതലും ഇടംപിടിക്കുന്നത്. ഇത്തരം വാഹനങ്ങളെ വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഡ്രൈവര്‍ക്ക് വാണിജ്യ ഡ്രൈവിംഗ് പെര്‍മിറ്റ് വേണമെന്ന നിബന്ധനയുമില്ല.

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

അമ്പ് ചിഹ്നത്തോടെയുള്ള നമ്പര്‍ പ്ലേറ്റ്

മറ്റ് നമ്പര്‍ പ്ലേറ്റുകളെ അപേക്ഷിച്ച് സൈനിക വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഏറെ വ്യത്യസ്തമാണ്. ദില്ലിയിലുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് സൈനിക വാഹനങ്ങള്‍ എല്ലാം രജിസ്റ്റര്‍ ചെയ്യുന്നത്.

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

നമ്പര്‍ പ്ലേറ്റില്‍ ഉള്‍പ്പെടുന്ന മുകളിലോട്ടുള്ള അമ്പ് ചിഹ്നം, ബ്രോഡ് ആരോ എന്നാണ് അറിയപ്പെടുന്നതും. അമ്പ് ചിഹ്നത്തിന് ശേഷമുള്ള രണ്ട് അക്കങ്ങള്‍, വാഹനം സൈന്യത്തിന് കീഴില്‍ വന്ന വര്‍ഷത്തെ സൂചിപ്പിക്കുന്നു.

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

ചുവപ്പില്‍ വെള്ള എഴുത്തുള്ള നമ്പര്‍ പ്ലേറ്റ്

ചുവപ്പില്‍ വെള്ള എഴുത്തുള്ള നമ്പര്‍ പ്ലേറ്റുകളും ഇന്ന് പതിവായി മാറുകയാണ്. പുത്തന്‍ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന താത്കാലിക രജിസ്‌ട്രേഷനാണ് ഈ നമ്പര്‍ പ്ലേറ്റ് കൊണ്ട് സൂചിപ്പിക്കുന്നത്.

ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

അതേസമയം ചില സംസ്ഥാനങ്ങള്‍ താത്കാലിക നമ്പര്‍ പ്ലേറ്റുമായുള്ള വാഹനങ്ങളെ റോഡില്‍ സഞ്ചരിക്കാന്‍ അനുവദിക്കാറില്ല. ഒരു മാസം വരെയാണ് താത്കാലിക നമ്പര്‍ പ്ലേറ്റുകളുടെ കാലാവധി.

Recommended Video - Watch Now!
Mahindra KUV100 NXT Launched In India | In India - DriveSpark മലയാളം
ഇന്ത്യയിലുള്ള വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവയുടെ അര്‍ത്ഥവും

നീല നമ്പര്‍ പ്ലേറ്റ്

വിദേശ പ്രതിനിധികളുടെ കാറുകളിലാണ് നീലയില്‍ വെള്ള എഴുത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഒരുങ്ങുന്നത്. ഐക്യരാഷ്ട്ര പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍, കോണ്‍സുലേറ്റ് പ്രതിനിധികള്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് യഥാക്രമം UN, CD, CC എന്നിങ്ങനെ ആരംഭിക്കുന്ന നമ്പര്‍ പ്ലേറ്റുകളാണ് ലഭിക്കുക.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കൂടുതല്‍... #off beat #evergreen
English summary
Different Types Of Car Number Plates In India Explained. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark