വിപണിയിലെ വിവിധയിനം കാറുകള്‍

വിപണിയില്‍ കാറുകള്‍ക്ക് ഒരു പഞ്ഞവുമില്ല. ചെറിയ ഹാച്ച്ബാക്കുകള്‍ മുതല്‍ വമ്പന്‍ എസ്‌യുവികള്‍ വരെ നിരയില്‍ തിങ്ങിനിറഞ്ഞു നില്‍പ്പുണ്ട്. ഇനി ഒരു കാര്‍ വാങ്ങണമെന്ന് കരുതിയാല്‍ കേള്‍ക്കാം കാറുകളെ ഗണം തിരിച്ചുള്ള നീണ്ട പട്ടിക. ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്‌യുവികള്‍, എംപിവികള്‍, സ്റ്റേഷന്‍ വാഗണുകള്‍, ലൈഫ്‌സ്റ്റൈല്‍ പിക്കപ്പുകള്‍; ഇത്രമാത്രം വേര്‍തിരിവു കാര്‍ ലോകത്തുണ്ടോയെന്ന് പലരും അതിശയിച്ചു പോകും.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

കോമ്പാക്ട്, സബ്‌കോമ്പാക്ട് എന്നിങ്ങനെ പിന്നെയും നീളും കാര്‍ ലോകത്തെ ഉപവിഭാഗങ്ങള്‍. വിപണിയിലുള്ള വിവിധയിനം കാറുകളെ പരിശോധിക്കാം —

ഹാച്ച്ബാക്ക് : ചെരിഞ്ഞിറങ്ങുന്ന മേല്‍ക്കൂര ചെന്നവസാനിക്കുന്നത് മുകളിലേക്ക് തുറക്കുന്ന പിന്‍ഡോറില്‍. സാധാരണയായി അഞ്ചു ഡോറുകളാണ് (ബൂട്ട് ഉള്‍പ്പെടെ) ഹാച്ച്ബാക്കില്‍ ഒരുങ്ങാറ്. എന്നാല്‍ മൂന്നു ഡോര്‍ ഹാച്ച്ബാക്ക് പതിപ്പുകളും ഇന്ത്യന്‍ വിപണിയിലുണ്ട്.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

എസ്‌യുവി, സെഡാന്‍, എംപിവി മോഡലുകളെക്കാളും അടക്കവും ഒതുക്കവും ഹാച്ച്ബാക്കുകള്‍ അവകാശപ്പെടും. നാലു മുതല്‍ അഞ്ചു പേര്‍ക്കു വരെ ഹാച്ച്ബാക്കില്‍ യാത്ര ചെയ്യാം. മാരുതി ആള്‍ട്ടോ 800, റെനോ ക്വിഡ് മോഡലുകൾ അഞ്ചു ഡോർ ഹാച്ച്ബാക്കിന് ഉദ്ദാഹരണമാണ്. മൂന്നു ഡോര്‍ ഹാച്ച്ബാക്കിന് ഉദ്ദാഹരണം ഫോക്‌സ്‌വാഗണ്‍ പോളോ ജിടിഐ.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

സെഡാന്‍ : നാലു ഡോറുകള്‍. എഞ്ചിന്‍ പൂര്‍ണമായും മറയ്ക്കുന്ന ബോണറ്റ്. പിന്നില്‍ ലഗ്ഗേജ് സൂക്ഷിക്കാന്‍ പ്രത്യേക ബൂട്ട്. സെഡാന്‍ കാറുകളുടെ പൊതു ചിത്രമാണിത്. സെഡാനുകള്‍ക്കാണ് കാര്‍ ലോകത്ത് പ്രചാരം കൂടുതല്‍. യൂറോപ്യന്‍ വിപണിയില്‍ സെഡാന്‍ മോഡലുകള്‍ അറിയപ്പെടുന്നത് സലൂണ്‍ പേരില്‍.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

കുറഞ്ഞ പക്ഷം നാലു പേര്‍ക്കു സെഡാനില്‍ സുഖമായി ഇരിക്കാം. സാധാരണയായി മൂന്നു ബോക്‌സ് ഘനടയാണ് സെഡാനുകള്‍ പാലിക്കുന്നത്. അതായത് എഞ്ചിന്‍, പാസഞ്ചര്‍, കാര്‍ഗോ എന്നീ ശൈലിയിലാണ് സെഡാനുകളുടെ ഒരുക്കം. സെഡാന് ഉദ്ദാഹരണം മാരുതി സിയാസ്, ഹ്യുണ്ടായി വേര്‍ണ, ഹോണ്ട സിറ്റി മോഡലുകൾ.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

എസ്‌യുവി : സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളെന്നാണ് എസ്‌യുവിയുടെ പൂര്‍ണരൂപം. ഹാച്ച്ബാക്കിനെക്കാളും സെഡാനെക്കാളും വലിയ രൂപം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്. ഓണ്‍റോഡ്, ഓഫ്‌റോഡ് ആവശ്യങ്ങള്‍ക്ക് എസ്‌യുവികളെ ഒരുപോലെ ഉപയോഗിക്കാന്‍ പറ്റും.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

എന്നാല്‍ ഇന്നു വിപണിയില്‍ ശേഷി കുറഞ്ഞ ലഘു എസ്‌യുവികളും പിറവിയെടുക്കുന്നുണ്ട്. ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ മോഡലുകളാണ് എസ്‌യുവി നിരയിലെ പ്രമുഖർ.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

എംപിവി : പൂര്‍ണരൂപം മള്‍ട്ടി പര്‍പസ് വെഹിക്കിള്‍ (Multi-Purpose Vehicle). എംപിവികള്‍ക്ക് സ്റ്റേഷന്‍ വാഗണുകളെക്കാളും ഉയരം കൂടുതലാണ്. ഒറ്റ, ഇരട്ട ബോക്‌സ് ശൈലി എംപിവികള്‍ സ്വീകരിക്കാറുണ്ട്.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

പീപിള്‍ കാരിയര്‍, പീപിള്‍ മൂവര്‍, മിനിവാന്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് എംപിവികള്‍ ലോകത്തെമ്പാടും അറിയപ്പെടുന്നത്. എംപിവികളുടെ അകത്തളം വിശാലമായിരിക്കും. മൂന്നു നിര സീറ്റുകളില്‍ ഏഴില്‍ കൂടുതല്‍ പേര്‍ക്കു ഇരിക്കാം. ടൊയോട്ട ഇന്നോവ, മാരുതി എര്‍ട്ടിഗ മോഡലുകൾ എംപിവിയ്ക്ക് ഉദ്ദാഹരണം.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

സ്‌റ്റേഷന്‍ വാഗണ്‍ : സെഡാന് സമാനമായ ബോഡി ഘടനയാണ് സ്‌റ്റേഷന്‍ വാഗണുകള്‍ക്ക്. എന്നാല്‍ ലഗ്ഗേജ് സൂക്ഷിക്കാന്‍ വേണ്ടി പ്രത്യേകം വലിച്ചുനീട്ടിയ പിന്‍ഭാഗം സ്റ്റേഷന്‍ വാഗണുകളെ സെഡാനില്‍ നിന്നും വേറിട്ടുനിര്‍ത്തും.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

രണ്ടു ബോക്‌സ് ശൈലിയാണ് സ്‌റ്റേഷന്‍ വാഗണുകള്‍ പിന്തുടരാറ്. സാധാരണയായി സെഡാനുകളാണ് സ്റ്റേഷന്‍ വാഗണുകള്‍ക്ക് അടിസ്ഥാനം. എസ്റ്റേറ്റ് എന്നും സ്റ്റേഷന്‍ വാഗണുകള്‍ അറിയപ്പെടും. സ്‌കോഡ ഒക്ടാവിയ കോമ്പി, ടാറ്റ എസ്റ്റേറ്റ് എന്നീ മോഡലുകൾസ്റ്റേഷന്‍ വാഗണുകൾക്ക് ഉദ്ദാഹരണമാണ്.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

ക്രോസ്ഓവര്‍ : എസ്‌യുവിയുടെയും ഹാച്ച്ബാക്കിന്റെയും സങ്കരയിനമെന്ന് ക്രോസ്ഓവറുകളെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, സീറ്റിങ്ങ് ഉയരം എന്നിവ ക്രോസ്ഓവറുകളുടെ പ്രത്യേകതകളില്‍ ഉള്‍പ്പെടും. ചെറിയ ഓഫ്‌റോഡ് സാഹസങ്ങള്‍ക്ക് ക്രോസ്ഓവറുകള്‍ ഏറെ അനുയോജ്യമാണ്. ക്രോസ്ഓവർഎസ്‌യുവിയാണ്‌ ഫോർഡ് ഇക്കോസ്പോർട്.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

കൂപ്പെ : സെഡാനുകളുടെ കൂടുതല്‍ സ്‌പോര്‍ടി പരിവേഷമാണ് കൂപ്പെ. സെഡാനില്‍ നാലു ഡോറെങ്കില്‍ കൂപ്പെയില്‍ വരുമ്പോള്‍ ഡോറുകളുടെ എണ്ണം രണ്ടായി ചുരുങ്ങും. എന്നാല്‍ നിര്‍മ്മാതാക്കളെ അടിസ്ഥാനപ്പെടുത്തി ഇതു വ്യത്യാസപ്പെടാറുണ്ട്.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

നാലു ഡോര്‍ കൂപ്പെകളും ഇന്നു വിപണിയിലുണ്ട്. ഉദ്ദാഹരണം മെര്‍സിഡീസ് ബെന്‍സ് സിഎല്‍എസ് ക്ലാസ്. ഫ്രഞ്ച് നാമം കൂപ്പറില്‍ നിന്നാണ് കൂപ്പെ എന്ന പേരു ഉരുത്തിരിഞ്ഞത്. ഔഡി A5 രണ്ടു ഡോര്‍ കൂപ്പെയ്ക്ക് ഉദ്ദാഹരണമാണ്.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

കണ്‍വേര്‍ട്ടബിള്‍ : ആവശ്യാനുരണം മടക്കിവെയ്ക്കാവുന്ന മേല്‍ക്കൂരയുള്ള കാറുകളെയാണ് കണ്‍വേര്‍ട്ടബിള്‍ എന്നു വിശേഷിപ്പിക്കാറ്. കാബ്രിയോലെ എന്നും കണ്‍വേര്‍ട്ടബിളുകള്‍ക്ക് പേരുണ്ട്. സാധാരണയായി രണ്ടു ഡോര്‍ പരിവേഷത്തിലാണ് കണ്‍വേര്‍ട്ടബിളുകള്‍ വിപണിയില്‍ എത്തുന്നത്. കണ്‍വേര്‍ട്ടബിളിന് ഉദ്ദാഹരണം ബിഎംഡബ്ല്യു Z4.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

പിക്കപ്പ് : തുറന്ന പിന്‍ഭാഗമുള്ള വാഹനങ്ങളാണ് പിക്കപ്പ്. രണ്ടു ഡോര്‍, നാലു ഡോര്‍ പരിവേഷങ്ങളില്‍ പിക്കപ്പുകള്‍ വിപണിയില്‍ എത്താറുണ്ട്. ഡബിള്‍ ക്യാബ് ശൈലിയില്‍ പിക്കപ്പുകളിലാണ് നാലു ഡോറുകള്‍ ഇടംപിടിക്കുന്നത്. അതായത് ഡ്രൈവര്‍ കമ്പാര്‍ട്ട്‌മെന്റിന് പുറമെ പാസഞ്ചര്‍ കമ്പാര്‍ട്ട്‌മെന്റും പിക്കപ്പുകളില്‍ ഒരുങ്ങും. ടാറ്റ സിനോണ്‍ ഡബിള്‍ ക്യാബ് പിക്കപ്പിനുള്ള ഉദ്ദാഹരണമാണ്.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

സബ്‌കോമ്പാക്ട്, കോമ്പാക്ട് കാറുകള്‍

സബ്‌കോമ്പാക്ട് : കോമ്പാക്ട് മോഡലിനെക്കാളും നീളം കുറവ്. എന്നാല്‍ മൈക്രോ കാറിനെക്കാളും നീളം കൂടുതലും. ഇത്തരം കാറുകളെ അമേരിക്കന്‍ വിപണിയാണ് സബ് കോമ്പാക്ടെന്ന് ആദ്യം പേരുവിളിച്ചത്. സബ് കോമ്പാക്ട് കാറുകള്‍ക്ക് നീളം നാലു മീറ്റില്‍ കുറവായിരിക്കും.

വിപണിയിലുള്ള വിവിധയിനം കാറുകള്‍

കോമ്പാക്ട് : സബ് കോമ്പാക്ട്, മിഡ്-സൈസ് കാറുകള്‍ക്ക് ഇടയിലാണ് കോമ്പാക്ട് കാറുകളുടെ സ്ഥാനം. വിപണികളെ അടിസ്ഥാനപ്പെടുത്തി കോമ്പാക്ട് കാറുകളുടെ നീളം വ്യത്യാസപ്പെടും. ഇന്ത്യയില്‍ നാലു മീറ്ററോളം നീളം വരുന്ന കാറുകളെയെല്ലാം കോമ്പാക്ട് എന്നാണ് വിശേഷിപ്പിക്കാറ്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Different Types Of Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X