ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

By Dijo Jackson

ലോകം ഉറ്റുനോക്കിയ ചരിത്ര കൂടിക്കാഴ്ച സമാപിച്ചു. സിംഗപ്പൂരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും നടത്തിയ നീണ്ട സമാധാന ഉച്ചകോടി വിജയകരമായി പൂര്‍ത്തിയായി. സമാധാനത്തിന് തുടക്കം കുറിക്കുന്ന ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കിം ജോങ് ഉന്നും ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള സൗഹൃദത്തിന് കൂടിയാണ് കൂടിക്കാഴ്ച വഴിതെളിച്ചത്.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

ഇതിനിടയില്‍ കിം ജോങ് ഉന്നിന് ബീസ്റ്റ് ലിമോസിനെ പരിചയപ്പെടുത്തുന്ന ഡൊണള്‍ഡ് ട്രംപിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ നിന്നാണ് ദൃശ്യങ്ങള്‍.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

ഉച്ചകോടിയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റിന് സുരക്ഷയൊരുക്കുന്ന കാഡിലാക്ക് വണ്‍ ബീസ്റ്റിനെ ട്രംപ് ഉത്തര കൊറിയന്‍ ഭരണത്തലവന് കാണിച്ചു നല്‍കി. ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം കിം ജോങ് ഉന്നിന് വേണ്ടി കാഡിലാക്ക് വണിന്റെ ഡോര്‍ തുറക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെയും വീഡിയോയില്‍ കാണാം.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

ബീസ്റ്റിന്റെ ഉള്‍വശത്തേക്ക് നോട്ടമെത്തിച്ച കിം ജോങ് ഉന്‍ പക്ഷെ ഉള്ളില്‍ കടന്നില്ല. എന്തായാലും ലിമോസിന്റെ അകത്തളം കിമ്മിന് ട്രംപ് പരിചയപ്പെടുത്തി നല്‍കി. ശേഷം ഇരു നേതാക്കളും ചിരിച്ചു കൊണ്ടു തിരികെ ഹോട്ടലിലേക്ക് നടന്നകന്നു.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടി ജനറല്‍ മോട്ടോര്‍സ് പ്രത്യേകം വികസിപ്പിച്ച സുരക്ഷാ വാഹനമാണ് ബീസ്റ്റ്. ഷെവര്‍ലെ കൊഡിയാക്കെന്ന മീഡിയം ഡ്യൂട്ടി ട്രക്കാണ് കാഡിലാക്ക് വണ്‍ ബീസ്റ്റിന് അടിത്തറ.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

ഒരുപോലുള്ള 12 കാഡിലാക്ക് വണ്‍ ബീസ്റ്റുകളെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് വേണ്ടി രഹസ്യ സുരക്ഷാ ഏജന്‍സി ഒരുക്കി നിര്‍ത്തിയിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് എവിടെ സഞ്ചരിച്ചാലും വാഹനവ്യൂഹത്തില്‍ ഒരേ സമയം രണ്ടു ബീസ്റ്റുകള്‍ നിലകൊള്ളും.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

സിംഗപ്പൂരിലും രണ്ടു ബീസ്റ്റുകളായിരുന്നു പറന്നിറങ്ങിയത്. അക്രമികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടിയാണിത്. ബാലിസ്റ്റിക്, രാസായുധ ആക്രമണങ്ങള്‍ ചെറുക്കാന്‍ ബീസ്റ്റുകള്‍ സാധിക്കും. ബുള്ളറ്റുകള്‍ക്ക് തുളഞ്ഞു കയറാന്‍ കഴിയാത്ത കവിചതമാണ് ബീസ്റ്റിന്റെ ശരീരഘടന.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

വെടിയുണ്ട തുളഞ്ഞു കയറാത്ത എട്ടിഞ്ച് കനത്തിലുള്ള വാതിലുകളും അഞ്ചിഞ്ച് കനത്തിലുള്ള ജനാലകളും ബീസ്റ്റിന്റെ പ്രത്യേകതയാണ്. ടയര്‍ പൊട്ടുന്ന സന്ദര്‍ഭങ്ങളില്‍ സുരക്ഷിതമായി ഓടിച്ചു പോകാന്‍ കഴിയുന്ന വിധത്തിലാണ് സ്റ്റീല്‍ റിമ്മുകളുടെ ഒരുക്കവും.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

80 കിലോമീറ്റര്‍ വേഗത്തില്‍ വരെ പൊട്ടിയ ടയറുമായി കുതിക്കാന്‍ ബീസ്റ്റിന് പറ്റും. അടിയന്തര സന്ദര്‍ഭങ്ങള്‍ മുന്നില്‍ക്കണ്ട് പ്രത്യേക ചികിത്സാ സംവിധാനങ്ങളും നൂതന വാര്‍ത്താവിനിമയ സംവിധാനവും കാഡിലാക്ക് വണ്‍ ലിമോസിനില്‍ ഒരുങ്ങുന്നുണ്ട്.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

6.6 ലിറ്റര്‍ V8 ഡ്യൂറാമാക്‌സ് എഞ്ചിനാണ് ബീസ്റ്റില്‍. എഞ്ചിന്‍ 400 bhp കരുത്തും 1000 Nm torque ഉം പരമാവധി സൃഷ്ടിക്കും. പ്രസിഡന്റ് വിദേശ രാജ്യങ്ങളിലേക്ക് പറക്കുമ്പോഴും പഴുതടച്ച സുരക്ഷയാണ് ആകാശത്തിലും അമേരിക്ക ഒരുക്കുന്നത്.

പ്രസിഡന്റ് സഞ്ചരിക്കുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന് ചുറ്റും പ്രത്യേക അതിസുരക്ഷാ വിമാനവ്യൂഹവുമെന്നും നിലകൊള്ളാറുണ്ട്. 1985 -ല്‍ അമേരിക്ക സ്വന്തമാക്കിയ ഗള്‍ഫ്സ്ട്രീം IV വിഐപി ജെറ്റുകളാണ് വിമാനവ്യൂഹത്തില്‍ മുഖ്യം.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

ഗള്‍ഫ്സ്ട്രീം ജെറ്റുകളില്‍ ആയുധങ്ങള്‍ കരുതാറില്ല. പ്രതിരോധത്തിന് വേണ്ടിയാണ് ഗള്‍ഫ്‌സ്ട്രീം ജെറ്റുകളെ അമേരിക്ക നിയോഗിക്കുന്നത്. എയര്‍ഫോഴ്സ് വണിന് നേര വരുന്ന ഏതു ആക്രമണത്തെയും ചെറുക്കുകയാണ് ഈ വിമാനങ്ങളുടെ ആത്യന്തിക ലക്ഷ്യം.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

ഇരട്ട റോള്‍സ് റോയ്സ് ടര്‍ബ്ബോഫാന്‍ എഞ്ചിനുകളാണ് ഗള്‍ഫ്സ്ട്രീം ജെറ്റുകളില്‍ ഒരുങ്ങുന്നത്. C-20Cs എന്നും ഗള്‍ഫ്സ്ട്രീം ജെറ്റുകള്‍ അറിയപ്പെടുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ഉത്തരവാദിത്വവും ഗള്‍ഫ്സ്ട്രീം ജെറ്റുകള്‍ക്കാണ്.

ബീസ്റ്റിനെ പരിചയപ്പെടുത്തി ട്രംപ്, കയറാന്‍ കൂട്ടാക്കാതെ കിം — വീഡിയോ

കാലഹരണപ്പെട്ട കണ്‍ട്രോളുകളും ആധുനിക സാങ്കേതികതയുടെ അഭാവവുമാണ് ഗള്‍ഫ്സ്ട്രീം ജെറ്റുകളെ അമേരിക്ക നിലനിര്‍ത്താനുള്ള കാരണം. ആണവ ആയുധങ്ങളുടെ ഇലക്ട്രോമാഗ്‌നറ്റിക് പള്‍സിന് (EMP) വിധേയമാകാതിരിക്കാന്‍ ഗള്‍ഫ്സ്ട്രീം ജെറ്റിന് കഴിയും. 89 -മത് എയര്‍ഫോഴ്സ് എയര്‍ലിഫ്റ്റ് വിംഗിന്റെ ഭാഗമാണ് ഗള്‍ഫ്സ്ട്രീം ജെറ്റുകള്‍.

Soruce: Ruptly

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Donald Trump Shows Off His Bomb-Proof Limousine To Kim Jong Un. Read in Malayalam.
Story first published: Wednesday, June 13, 2018, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X