അപകടങ്ങളില്‍ സഹായിക്കാന്‍ ആളില്ലാ ആംബുലന്‍സ് വിമാനം

Written By:

സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ ആമസോണ്‍ രൂപ്പെടുത്തിയ ആളില്ലാവിമാനം വലിയ ചര്‍ച്ചയായത് ഈയടുത്ത കാലത്താണ്. ആളില്ലാവിമാനങ്ങള്‍ ആളെ കൊല്ലാന്‍ യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കുന്നതാണെന്ന ധാരണയില്‍ നിന്ന് ലോകം ഏറെ മുമ്പോട്ടു പോയിരിക്കുന്നു. പുതിയ വാര്‍ത്തകള്‍ അമേരിക്കയിലെ ടെക്‌സാസില്‍ നിന്നാണ്.

ആംബുലന്‍സ് ആയി ഉപയോഗിക്കാവുന്ന ഡ്രോണുകള്‍ ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രോഡിസൈന്‍ എന്ന കമ്പനി നിര്‍മിച്ചതാണ് വാര്‍ത്ത. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ വായിക്കാം.

അപകടങ്ങളില്‍ സഹായിക്കാന്‍ ആളില്ലാ ആംബുലന്‍സ് വിമാനം

താളുകളിലൂടെ നീങ്ങുക.

അപകടങ്ങളില്‍ സഹായിക്കാന്‍ ആളില്ലാ ആംബുലന്‍സ് വിമാനം

റോഡപകടങ്ങളില്‍ വളരെ പെട്ടെന്നു തന്നെ ഇടപെടാന്‍ സാധിക്കുന്നു എന്നതാണ് ആംബുലന്‍സ് ഡ്രോണുകളുടെ പ്രത്യേകത. റോഡുവഴി ആംബുലന്‍സ് എത്തിച്ചേരാനെടുക്കുന്ന കൂടിയ സമയം ഒരു വലിയ പ്രശ്‌നമാണ് എവിടെയും. ഇവിടെയാണ് ആളില്ലാം ആംബുലന്‍സ് വിമാനങ്ങളുടെ സാധ്യത.

അപകടങ്ങളില്‍ സഹായിക്കാന്‍ ആളില്ലാ ആംബുലന്‍സ് വിമാനം

ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ ഉണ്ടാക്കിയ പോലത്തെ വലിപ്പം കുറഞ്ഞ ആളില്ലാവിമാനമല്ല അഗ്രോഡിസൈന്‍ നിര്‍മിച്ചിരിക്കുന്നത്.

അപകടങ്ങളില്‍ സഹായിക്കാന്‍ ആളില്ലാ ആംബുലന്‍സ് വിമാനം

ഡ്രോണുകള്‍ കൊണ്ട് ജനങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകരിക്കുന്ന ഒരു സാധ്യത ആരായുകയായിരുന്നു കമ്പനി. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ആംബുലന്‍സ് ഡ്രോണ്‍ എന്ന സങ്കല്‍പം ഉയര്‍ന്നു വന്നത്.

അപകടങ്ങളില്‍ സഹായിക്കാന്‍ ആളില്ലാ ആംബുലന്‍സ് വിമാനം

ഈ ആംബുലന്‍സ് ഡ്രോണ്‍ ആവശ്യക്കാരുടെ വിളികളോട് വളരെ പെട്ടെന്നു തന്നെ പ്രതികരിക്കുന്നു. ആകാശത്തിലൂടെ അപകടസ്ഥലത്തേക്ക് ഏത്രയും പെട്ടെന്ന് എത്തിച്ചേരുന്നു. ട്രാഫിക് തടസ്സങ്ങളൊന്നുമില്ലാതെ ആശുപത്രിയിലെത്താന്‍ സഹായിക്കുന്നു. ഡോക്ടര്‍മാരെയും അത്യാവശ്യ മരുന്നുകളും മറ്റും ഈ ആളില്ലാവിമാനത്തിന് കൊണ്ടുപോകാന്‍ സാധിക്കും.

അപകടങ്ങളില്‍ സഹായിക്കാന്‍ ആളില്ലാ ആംബുലന്‍സ് വിമാനം

ഒരു വലിയ കാറിന്റെ വലിപ്പമേയുള്ളൂ ഈ ആംബുലന്‍സിന്. അപകടം നടന്ന സ്ഥലത്തുതന്നെ ഡ്രോണിന് ലാന്‍ഡ് ചെയ്യാന്‍ സാധിക്കും.

കൂടുതല്‍... #auto facts #auto news
English summary
Drone Ambulance Concept By Agrodesign.
Story first published: Tuesday, February 17, 2015, 17:50 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark