ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

By Praseetha

അഞ്ച് വർഷത്തെ നിർമാണത്തിനൊടുവിൽ ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയതും വലുപ്പമേറിയതുമായ തൂക്കുപാലം സഫലമായി. ചൈനയിലെ ലോഗ്ജിയാംഗ് നദിക്ക് കുറുകെയായി പണിതിട്ടുള്ള ഈ തൂക്കുപാലം ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ തൂക്കുപാലമാണ്. ആയിരത്തോളം അടി ഉയരത്തിലും എണ്ണായിരത്തിലധികം അടി നീളത്തിലുമാണ് രണ്ട് വലിയ മലകളെ യോജിപ്പിച്ചുകൊണ്ട് ഈ പാലം പണിതിട്ടുള്ളത്.

ഏറ്റവും വലിയ റെയിൽവേ പാലം ഹിമാലയത്തിൽ

പ്രധാനമായും ബൗഷാന്ദ്, ചംഗ് ചോഗ് എന്നീ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കാനാണ് ചൈന ഈ കൂറ്റൻ തൂക്കുപാലത്തിന് രുപംനൽകിയിരിക്കുന്നത്. 2016 മെയ് ഒന്നോടുകൂടിയാണ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുക. പാലം ഗതാഗതയോഗ്യമാക്കുന്നതോടു കൂടി ഇരു നഗരങ്ങൾ തമ്മിലുള്ള ദൂരം മൂന്ന് മണിക്കൂറായി ചുരുങ്ങും. യാത്രാദൂരം കുറക്കുകമാത്രമല്ല ശ്വാസമടക്കിപ്പിടിച്ചിരുന്ന് ആസ്വദിക്കാൻ പറ്റുന്ന കാഴ്ചകളുമാണ് പ്രദാനം ചെയ്യുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

ലോഗ്ജിയാംഗ് പാലത്തിന്റെ മൊത്തത്തിലുള്ള നിർമാണ ചിലവ് 151 മില്ല്യൺ യൂറോയാണ്. ഏകദേശം ഇന്ത്യൻ രൂപ 1538 കോടിയോളമാകും.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ വെച്ച് ലോഗ്ജിയാംഗിന് ഏഴാം സ്ഥാനമാണെങ്കിലും രണ്ട് തൂണുകൾക്കുമിടയിലുള്ള ദൂരം കണക്കിലെടുക്കുമ്പോൾ രണ്ടാം സ്ഥാനത്താണുള്ളത്.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

ഒരു തൂണിൽ നിന്നും മറ്റൊരു തൂണിലേക്ക് ഏതാണ്ട് 3,890 അടി ദൂരമാണ് ലോഗ്ജിയാംഗ് പാലത്തിനുള്ളത്.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

സാന്‍ഫ്രാന്‍സിസ്കോയിലെ വളരെ പ്രശസ്തമായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിനേക്കാൾ അല്പം ചെറുതാണിത്.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

12,831 അടി നീളമുള്ള ജപ്പാനിലെ പേൾ ബ്രിഡ്ജാണ് നിലവിലെ നീളം കൂടിയ തൂക്കുപാലം.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

താഴെയുള്ള കാഴ്ചകള്‍ കാണാന്‍ തക്കവണ്ണം ഗ്ലാസ് കൊണ്ട് നടപ്പാതയുള്ള അടുത്തിടെ ചൈനയിൽ നിർമാണം പൂർത്തിയായ പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമുള്ളതുമായ ഗ്ലാസ് തൂക്കുപാലം.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

1,410 അടി നീളവും 984 അടി ഉയരവുമാണ് ഈ പാലത്തിനുള്ളത്. താഴെ മലയിടുക്കുകളുടേയും വെള്ളച്ചാട്ടങ്ങളുടേയും മനോഹര കാഴ്ചയാണ് ചൈനയിലെ ഈ ബ്രിഡ്ജ് സമ്മാനിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

ചൈനയിൽ തന്നെ പണിതിട്ടുള്ള 1,627 അടി ഉയരമുള്ള സിധു റിവർ ബ്രിഡ്ജാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തൂക്കുപാലം.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

ദൻയാങ്-കുൻഷൻ ഗ്രാന്റ് ബ്രിഡ്ജ് എന്ന പേരുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ പാലവും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

164.8 കിലോമീറ്റർ നീളമുള്ള ഈ പാലത്തിന് നീളംകൂടിയ പാലത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ലഭിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

വലുപ്പമേറിയതും നീളം കൂടിയതുമായ പാലങ്ങളുടെ നിർമാണത്തിനാണ് ചൈനയിപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് പറയാം.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

ലോകത്തിലെ ഏറ്റവും വലിയ സ്ഫടിക പാലം ചൈനയിൽ നിർമാണം പൂർത്തിയാക്കുന്നു

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

ലോകത്തിലെ ഏറ്റവും നിര്‍മാണച്ചെലവുള്ള 10 പാലങ്ങൾ

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം

Most Read Articles

Malayalam
കൂടുതല്‍... #ചൈന #china
English summary
Bridge Has Its Head In The Clouds - But There Are Some Even More Crazy
Story first published: Monday, April 25, 2016, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X