ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

ട്രാഫിക് നിയന്ത്രണത്തിനായി കവലകളിലോ ജംഗ്ക്ഷനുകളിലോ നിയോഗിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഒരു പുരാതന ആശയമായിരിക്കാം. തന്ത്രപ്രധാനമായ സ്ഥലങ്ങളിലെ സർവൈലൻസ് ക്യാമറകളും ലോകത്തിൽ പലയിടത്തും പഴയകാല ടെക്നോളജിയായി മാറിയിരിക്കുകയാണ്.

ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

ദുബായിൽ കാര്യങ്ങൾ അല്പം കൂടി അഡ്വാൻസ്ഡാണ്, ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ കുറ്റക്കാരനായ ഏതൊരാൾക്കും വേഗത്തിൽ നിയമനടപടികളും പിഴയും ഈടാക്കുന്നു എന്ന് ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ആകാശത്തിലെ കണ്ണുകൾക്കാണ്.

ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

ദുബായ് പൊലീസ് ട്രാഫിക് പാലനത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളാണ് ഈ ആകാശത്തിലെ കണ്ണുകൾ. ഇവ ഉപയോഗിച്ച് അധികൃതർ ഇതുവരെ 2,933 ട്രാഫിക് നിയമലംഘനങ്ങൾ വരെ രേഖപ്പെടുത്താൻ ഡിപ്പാർട്ട്മെന്റിനെ സഹായിച്ചതായി അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു.

ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

റോഡ് നിയമലംഘനങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിന് ദുബായ് പൊലീസ് ഉദ്യോഗസ്ഥർ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഇവ ഓരോ ദിവസവും പതിവ് പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സുപ്രധാന ഉപകരണമായി മാറിയെന്നും ഖലീജ് ടൈംസിലെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു.

ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

ഡ്രോണുകൾ ഇടുങ്ങിയ പാതകൾ സ്കാൻ ചെയ്യാൻ പ്രാപ്തിയുള്ളവ മാത്രമല്ല, പൊലീസ് പട്രോളിംഗ് കാറുകൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഇടങ്ങളിൽ ചെന്നെത്താനും വാഹന രജിസ്ട്രേഷൻ വിശദാംശങ്ങളും സ്റ്റിയറിംഗിന്റെ പിന്നിലുള്ള വ്യക്തിയുടെ മുഖവും വ്യക്തമായി പകർത്തുന്ന ഉയർന്ന റെസല്യൂഷൻ ക്യാമറകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് രണ്ട് ഡ്രോണുകൾ വിന്യസിച്ചത്, പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ ഇവ വലിയ വിജയമാണ്. ട്രാഫിക് നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനുപുറമെ, ഈ ഡ്രോണുകൾക്ക് മറ്റ് നിരവധി ഗുരുതരമായ നേട്ടങ്ങളും നേടിയിട്ടുണ്ട്.

ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

നിയമലംഘനത്തിന് റിപ്പോർട്ട് ചെയ്യപ്പെട്ട വാണ്ടഡ് കാറുകളിൽ 159 എണ്ണം ഡ്രോണുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും മയക്കുമരുന്ന് ഇടപാട് പോലുള്ള നർക്കോട്ടിക് പ്രവർത്തനങ്ങൾ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തു.

ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

കൊവിഡ് -19 സമയങ്ങളിൽ മാസ്ക് ധരിക്കാത്തതുപോലുള്ള ചെറിയ നിയമലംഘനങ്ങൾക്ക് 518 പേർക്കും ജോയ്‌വോക്കിംഗിന് 37 പേർക്കും പിഴ ചുമത്തി എന്നതാണ് ശ്രദ്ധേയം.

ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

ഡ്രോണുകളും അവയുടെ വ്യാപകമായ ആപ്ലിക്കേഷനും ലോകമെമ്പാടുമുള്ള പൊലീസ് സേനയുടെ കൈയ്യിൽ ഒരു മുതൽക്കൂട്ടായോക്കാം. അൾട്രാ ആഢംബരവും സൂപ്പർ ചെലവേറിയതുമായ വാഹനങ്ങൾ നിറഞ്ഞ ഗാരേജിലും ദുബായ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയപ്പെടുന്നുണ്ടെങ്കിലും ഡ്രോണുകളാണ് ഇവിടുത്തെ ഏറ്റവും പുതിയ കൗതുകം.

Most Read Articles

Malayalam
English summary
Drones Becomes New Weapons For Dubai Police To Check Traffic Violations. Read in Malayalam.
Story first published: Saturday, June 5, 2021, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X