നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്

By Praseetha

ദുബായ് നിരത്തുകളിൽ ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊണ്ട് ദുബായ് പോലീസ്. നിയമം കാറ്റിൽ പറത്തി വാഹനമോടിക്കുന്നുവരെ പിടിക്കാൻ അത്യാധുനിക ക്യാമറുകളുമായാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

നഗരത്തിൽ പലഭാഗങ്ങളിലായി എഴുപതോളം ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അല്‍ മൊതാബിയ അഥവാ സൂപ്പര്‍വൈസര്‍ എന്ന പേരിലുള്ള സാങ്കേതിക വിദ്യയാണ് ക്യാമറകളിൽ സജ്ജമാക്കിയിരിക്കുന്നത്.

നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്

റോഡിലെ ലെയിനുകള്‍ തെറ്റിച്ചുള്ള വണ്ടിയോടിക്കൽ, അമിത വേഗത, ഓവർടേക്കിംഗ് എന്നീതരത്തിലുള്ള നിയമം ലംഘിച്ചുള്ള കുറ്റകൃത്യങ്ങളായിരിക്കും ക്യാമറ പകർത്തിയെടുക്കുക.

നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്

സാങ്കേതിക വിദഗ്ധരുടെ സഹായമില്ലാതെ തന്നെ ക്യാമറകള്‍ എല്ലാ നിയമലംഘനങ്ങളും രേഖപ്പെടുത്തി ഡൗണ്‍ലോഡ് ചെയ്യുന്നതായിരിക്കും.

നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാൽ ക്യാമറ ഓട്ടോമെറ്റികായി വാഹനത്തിന്റെ നിറം, മാതൃക, രെജിസ്ട്രേഷൻ നമ്പർ, ഏതുതരത്തിലുള്ള ലംഘനമാണ് എന്നൊക്കെ കൃത്യമായി രേഖപ്പെടുത്തും.

നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്

കൂടാതെ പോലീസ് രേഖപ്പെടുത്തിയിട്ടുള്ള പിടികിട്ടാ വാഹനങ്ങൾ കടന്നുപോകുന്ന പക്ഷം കമ്മാന്റ് സെന്ററിനെ ഉടൻ വിവരമറിയിക്കുന്ന തരത്തിലുള്ള സംവിധാനവും ഈ ക്യാമറയിൽ സജ്ജീകരിച്ചിട്ടുണ്ട്.

നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്

അടുത്തുള്ള പോലീസ് പട്രോളിംഗ് കാറിലേക്ക് ക്യാമറ ഓട്ടോമെറ്റികായി ലോക്കേഷൻ അടക്കമുള്ള വിവരങ്ങൾ കൈമാറുന്നതോടെ പിടികിട്ടാപുള്ളിയെ കണ്ടെത്താനുള്ള മാർഗവും വളരെ എളുപ്പമായി തീരും.

നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്

ഡ്രൈവർമാരെ കൊണ്ട് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിപ്പിക്കുന്നതോടൊപ്പം പോലീസിന്റെ സഹായമില്ലാതെ തന്നെ ഗതാഗതം നിയന്ത്രിക്കാനുള്ള ഒരു സംവിധാനം കൂടിയാണിത്.

നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്

ക്യാമറ നൽകുന്ന വിവരങ്ങൾ വളരെ കൃത്യമാണെന്നതിനാൽ ആർക്കും പരാതികളൊന്നുമില്ലാതെ കാര്യങ്ങൾ ബോധ്യപ്പെടാൻ സഹായകമാകുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്

ഇതുപോലെയുള്ള ഒരു സംവിധാനം ഇന്ത്യയിലെത്തണമെങ്കിൽ കാലം കുറേ വേണ്ടിവരും. എന്നാലും ഇന്ത്യയിലെ ട്രാഫിക് നിയമങ്ങൾ ഏറെകുറെ കർശനമാക്കി കൊണ്ടുവന്നിട്ടുമുണ്ട്.

കൂടുതൽ വായിക്കൂ

ഓട്ടോണമസ് കാറുകൾ മദ്യപാനികൾക്കൊരു അനുഗ്രഹമായേക്കാം എങ്ങനെ?

കൂടുതൽ വായിക്കൂ

കെടിഎം ബൈക്കിന്റെ ഫേസ്ബുക്ക് പരസ്യം കൊലപാതകത്തിൽ കലാശിച്ചു!!

Most Read Articles

Malayalam
കൂടുതല്‍... #ദുബായ് #dubai
English summary
Dubai police to install sophisticated camera system to monitor traffic violators
Story first published: Monday, August 22, 2016, 18:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X