പിറന്നാൾ ദിനത്തിൽ വാപ്പച്ചിയെ ഞെട്ടിച്ച് ദുൽക്കർ..

Written By:

പിറന്നാളിന്റെ നിറവില്‍ ആരാധകരും മറ്റ് സിനിമാ താരങ്ങളുമെല്ലാം മമ്മൂക്കയ്ക്ക് പിറന്നാള്‍ സമ്മാനങ്ങളും ആശംസകളും അർപ്പിച്ചപ്പോൾ വേറിട്ടൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് മകൻ ദുൽക്കർ. ദിവസംചെല്ലുന്തോറും ചെറുപ്പമായി കൊണ്ടിരിക്കുന്ന തന്റെ പ്രിയപ്പെട്ട വാപ്പച്ചിക്ക് മകൻ നൽകിയ സമ്മാനം എന്തന്നല്ലെ പുത്തനൊരു എസ് ക്ലാസ് ബെൻസ്.

ഒരുപക്ഷെ മലയാള സിനിമാചരിത്രത്തിൽ മകൻ പിതാവിനൊരു കാർ സമ്മാനമായി നൽകുന്നതുതന്നെ ഇതാദ്യമായിട്ടായിരിക്കും. വാഹനപ്രേമിയായ മമ്മൂക്കയ്ക്ക് പിറന്നാൾ ദിനത്തിന്റെ മാധുര്യംകൂട്ടാൻ ഒരു മകന് ഇതില്പരം എന്ത് സമ്മാനമാണ് നൽകാൻ കഴിയുക.

പിറന്നാൾ ദിനത്തിൽ വാപ്പച്ചിയെ ഞെട്ടിച്ച് ദുൽക്കർ..

മമ്മൂട്ടിയും കുടുംബവും ചേർന്നുള്ള ഫോട്ടോയ്ക്കൊപ്പം വികാരനിർഭരമായ കുറിപ്പെഴുതിയായിരുന്നു മകനും യുവനടനുമായ ദുൽക്കറിന്റെ ആദ്യ പിറന്നാൾ ആശംസ. അതിനുപിന്നാലെയാണ് സൂപ്പർ ആഡംബര കാറായ ബെൻസ് എസ് ക്ലാസ് സമ്മാനമായി നൽകിയത്.

പിറന്നാൾ ദിനത്തിൽ വാപ്പച്ചിയെ ഞെട്ടിച്ച് ദുൽക്കർ..

മമ്മൂക്കയെ പോലെതന്നെ മകനുമൊരു വാഹനപ്രേമിയാണ്. വാപ്പച്ചിക്ക് കാറുകളോടുള്ള കമ്പം അടുത്തറിയുന്ന ഒരു മകന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം തന്നെയാണിത്.

പിറന്നാൾ ദിനത്തിൽ വാപ്പച്ചിയെ ഞെട്ടിച്ച് ദുൽക്കർ..

പോഷെ കെയിൻ ആയിരുന്നു മമ്മൂക്ക ഒടുവിൽ സ്വന്തമാക്കിയ വാഹനം. ഇതിനുപുറമെ മിനി കൂപ്പർ, ലാന്റ് ക്രൂയിസർ, ബിഎംഡബ്ല്യു എന്നീ കാറുകളും മമ്മൂക്കയുടെ ഗ്യാരേജിലെ താരങ്ങളാണ്.

പിറന്നാൾ ദിനത്തിൽ വാപ്പച്ചിയെ ഞെട്ടിച്ച് ദുൽക്കർ..

എസ് ക്ലാസിന്റെ ഡീസൽ വകഭേദം എസ് 350 ഡിയാണ് വാപ്പച്ചിക്കുള്ള പിറന്നാൾ സമ്മാനമായി ദുൽക്കർ തിരഞ്ഞെടുത്തത്.

പിറന്നാൾ ദിനത്തിൽ വാപ്പച്ചിയെ ഞെട്ടിച്ച് ദുൽക്കർ..

2987 സിസി എന്‍ജിനാണ് മെര്‍സിഡിസിന്റെ എസ് ക്ലാസ് 350 ഡിക്ക് കരുത്തേകുന്നത്. 3600 ആര്‍പിഎമ്മില്‍ 255 ബിഎച്ച്പി കരുത്തും 1600 ആര്‍പിഎമ്മില്‍ 620 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനത്തിനുള്ളത്.

പിറന്നാൾ ദിനത്തിൽ വാപ്പച്ചിയെ ഞെട്ടിച്ച് ദുൽക്കർ..

ഏതാണ്ട് 1.15 കോടിയോളം വരും ഈ എസ് ക്ലാസ് 350 ഡിയുടെ കൊച്ചി എക്സ്ഷോറൂം വില.

പിറന്നാൾ ദിനത്തിൽ വാപ്പച്ചിയെ ഞെട്ടിച്ച് ദുൽക്കർ..

തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയ്ക്ക് പിറന്നാൾ സമ്മാനമായി ബീമ്മർ

വാർധക്യത്തിലും ഊരുചുറ്റാൻ മലേഷ്യൻ സുൽത്താനൊരു സ്വർണവിമാനം

English summary
dulquer-gifted-a-brand-new-s-class-to-mammootty-on-his-birthday
Story first published: Saturday, September 10, 2016, 14:29 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark