വേഗമേറിയ ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലേക്ക്?

ഈസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പുതുതലമുറ ബുള്ളറ്റ് ട്രെയിനുകളാണ് ഇ സീരീസ് ഷിങ്കന്‍സന്‍. മാര്‍ച്ച് 2011 മുതല്‍ ഈ ബുള്ളറ്റ് തീവണ്ടി ഓടുന്നു. ടോക്കിയോയ്ക്കും ആവോമൊറിക്കും ഇടയിലാണ് ഈ വണ്ടിയുടെ ഓട്ടം.

ഈസ്റ്റ ജപ്പാന്‍ റെയില്‍വേ കമ്പനിക്ക് 59 ഇ5 സീരീസ് ട്രെയിനുകളുണ്ട്. ഓരോ ട്രെയിനിനും പത്ത് കാര്യേജുകള്‍ വീതമുണ്ട്. ബുള്ളറ്റ് തീവണ്ടിയെ കൂടുതല്‍ അടുത്തറിയാന്‍ ഗാലറിയില്‍ ക്ലിക്കുക.

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

ഇ5 സീരീസിന് മണിക്കൂറില്‍ പരമാവധി 400 കിലോമീറ്റര്‍ ദൂരം വരെ പിടിക്കാന്‍ സാധിക്കും. പാരിസ്ഥിതിക ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും യാത്രയുടെ സുഖവും പരിഗണിച്ച് വേഗത മണിക്കൂറില്‍ 320 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

ബുള്ളറ്റ് ട്രെയിനുകളുടെ മൂക്കിന് അല്‍പം നീളക്കൂടുതല്‍ ഉണ്ടാകാറുണ്ട്. വേഗത്തില്‍ തുരങ്കങ്ങളില്‍ പ്രവേശിക്കുമ്പോളുണ്ടാകുന്ന വലിയ ശബ്ദം കുറയ്ക്കുവാന്‍ ഈ ഡിസൈന്‍ സഹായിക്കുന്നു. കൂടാതെ കാറ്റിനെ മുറിച്ച് കടക്കുന്നത് എളുപ്പമാക്കാനും ഇത് സഹായിക്കുന്നുണ്ട്. 15 മീറ്റര്‍ നീളമാണ് ഇ5 സീരീസിന്‍റെ നോസിന്.

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

കാര്യേജുകള്‍ "ശബ്ദ പ്രതിരോധ പാളികള്‍" കൊണ്ട് മൂടിയിട്ടുണ്ട്. ഉയര്‍ന്ന വേഗ മൂലമുണ്ടാകുന്ന വന്‍ ശബ്ദം ട്രെയിനിനകത്ത് കടക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ശബ്ദം പിടിച്ചെടുക്കുന്ന തരം ദ്രവ്യങ്ങള്‍ വാഹനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

ഫുള്‍ ആക്ടിവ് സസ്പെന്‍ഷന്‍, ബോഡി ടില്‍റ്റിംഗ് സിസ്റ്റം എന്നീ രണ്ട് സാങ്കേതിക സംവിധാനങ്ങള്‍, ഉയര്‍ന്ന വേഗതയില്‍ ട്രെയിനിനുണ്ടാകുന്ന കുലുക്കങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നു.

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍

യാത്രാസൗകര്യം മൂന്ന് ക്ലാസുകളായി തിരിച്ചിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ക്ലാസില്‍ 18 പേര്‍ക്കുള്ള സൗകര്യമുണ്ട്. രണ്ടാം ക്ലാസില്‍ 55 പോര്‍ക്കും ഓര്‍ഡിനറി ക്ലാസില്‍ 658 പേര്‍ക്കുമുള്ള സൗകര്യമുണ്ട്. ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകളുടെ കാലം വരികയാണ്. ബുള്ളറ്റ് ട്രെയിന്‍ സാങ്കേതികതയ്ക്കായി ജപ്പാനെയാണ് ഇന്ത്യ ഏറെ ആശ്രയിക്കുന്നത്. വരുംകാലത്ത് ഇ5 സീരീസെല്ലാം ഇന്ത്യയില്‍ വന്നേക്കാം.

Most Read Articles

Malayalam
English summary
The E5 Series Shinkansen are the current generation bullet trains used by the East Japan Railway Company (JR East).
Story first published: Saturday, April 20, 2013, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X