Just In
- 15 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇ-മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി ഇവി ബാറ്ററികൾ റീസൈക്കിൾ ചെയ്യാനൊരുങ്ങി ഇ-ബൈക്ക്ഗോ
ആധുനിക കാലഘട്ടത്തിൽ വലിയ പ്രശ്‌നമുണ്ടാക്കുന്ന ഇ-മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി ഇലക്ട്രിക് വെഹിക്കിൾ അധിഷ്ഠിത ലാസ്റ്റ് മൈൽ ഡെലിവറി സ്റ്റാർട്ടപ്പായ ഇ-ബൈക്ക്ഗോ അടുത്തിടെ ഇവി ബാറ്ററികൾ റീസൈക്കിൾ ചെയ്യാൻ ആരംഭിച്ചതായി പ്രഖ്യാപിച്ചു.

ഈ തന്ത്രത്തിന് കീഴിൽ, ഇലക്ട്രിക് വാഹനങ്ങളുടെ ലിഥിയം അയൺ ബാറ്ററികൾ പുനരുപയോഗം ചെയ്യുന്നതിനൊപ്പം ലെഡ്-ആസിഡ് ബാറ്ററികൾ റീസൈക്കിൾ ചെയ്യാൻ കഴിയുമെന്നുംഇവി സ്റ്റാർട്ടപ്പ് കമ്പനി അവകാശപ്പെടുന്നു.

ഈ തന്ത്രമനുസരിച്ച്, ഇവി ബാറ്ററികളുടെ ശേഷി 25 ശതമാനം കുറയുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തെടുക്കാം. ഉദാഹരണത്തിന്, ഒരു വാഹനം 1,000 wh ബാറ്ററി ഉപയോഗിക്കുകയും അത് ഒരു നിശ്ചിത കാലയളവിനുശേഷം 750 wh മാത്രം സംഭരിക്കുകയും ചെയ്യുന്നുവെങ്കിൽ, റീസൈക്ലിംഗിനായി ബാറ്ററി വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ കഴിയും.

ലിഥിയം അയൺ ബാറ്ററികളുടെ കാര്യത്തിൽ, 99 ശതമാനത്തിൽ കൂടുതൽ ലിഥിയം പുനരുപയോഗത്തിനായി പുറത്തെടുക്കാം. പുതിയ ബാറ്ററികൾ നിർമ്മിക്കാൻ ഈ ലിഥിയം ഉപയോഗിക്കാം. കൂടാതെ, ഉപയോഗിച്ച ബാറ്ററികൾ സോളാർ പ്ലാന്റുകളിലോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാം.

റീസൈക്ലിംഗ് പ്രക്രിയയിൽ ഇ-മാലിന്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. ടയർ -1, ടയർ -2 നഗരങ്ങളിൽ പ്രഥാനമായും റീസൈക്ലിംഗ് നടക്കുന്നുവെന്ന് അവകാശപ്പെടുന്നു.

ഇത്തരം റീസൈക്ലിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച്, ഇവി ബാറ്ററികളുടെ വില കുറയ്ക്കാൻ കഴിയും. ഏത് ഇലക്ട്രിക് വാഹനത്തിന്റെയും മൊത്തം വിലയുടെ 50 ശതമാനം ബാറ്ററി ഉൾക്കൊള്ളുന്നു.

ഇന്ത്യ ഇവി ബാറ്ററികൾ നിർമ്മിക്കാത്തതിനാൽ ഇവ ഇറക്കുമതി ചെയ്യേണ്ടി വരുന്നത്, ഇവികളുടെ അന്തിമച്ചെലവ് വളരെ ഉയർന്നതാക്കുന്നു, ഇത് ഇവികളിലേക്കുള്ള പരിവർത്തനത്തിന് തടസ്സമായി മാറുന്നു.

2019 സാമ്പത്തിക വർഷം റീട്ടെയിൽ ചെയ്ത 27,224 യൂണിറ്റുകളെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷത്തിൽ 27,260 യൂണിറ്റ് ഹൈ-സ്പീഡ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ചു.

ഈ തന്ത്രം പരിസ്ഥിതിക്ക് പലപ്പോഴും അപകടകരമായ ഖനനത്തിന്റെ ആവശ്യകത കുറയ്ക്കുമെന്നും ഇത് ബാറ്ററികളുടെ ROI വർധിപ്പിക്കുമെന്നും സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സിഇഒയുമായ ഇർഫാൻ ഖാൻ പറഞ്ഞു.

ഈ രീതിയിൽ, ബാറ്ററികളിലെ നിക്ഷേപത്തിന് മികച്ച വരുമാനം മാത്രമല്ല, സമൂഹത്തിന് വലിയ നേട്ടവും ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.