തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

By Praseetha

പാരീസില്‍നിന്ന് കെയ്റോയിലേക്ക് പറന്ന ഈജിപ്ത് എയറിന്റെ എംഎസ് 804 യാത്രാവിമാനം കഴിഞ്ഞ വ്യാഴ്ചയാണ് കാണാതായത്. 59 യാത്രക്കാരും 10 ജീവനക്കാരും അടങ്ങുന്ന വിമാനം വ്യോമാതിര്‍ത്തിക്കുളളില്‍ വച്ച് സിഗ്നലുകള്‍ നഷ്ടപ്പെട്ടതിനെ തുടർന്ന് കാണാതായതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

വിമാനയാത്രയും ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും

വിമാനം കാണാതായതിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് വ്യക്തമല്ലാതിരിക്കുമ്പോഴാണ് എംഎസ് 804ന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയതായിട്ടുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

ഗ്രീക്ക് വ്യോമതിർത്തി വിട്ട് ഈജിപ്ത് വ്യോമതിർത്തിയിലേക്ക് കടക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

11,300 മീറ്റര്‍ താഴ്ചയില്‍ പറന്നിരുന്നുക്കൊണ്ടിരുന്ന വിമാനം പൊടുന്നനെ റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു വെന്നാണ് കണട്രോൾ റൂം അധികൃതർ വ്യക്തമാക്കിയത്.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

അപ്രത്യക്ഷമാകുന്നതിന് മുൻപ് വിമാനത്തിൽ പുക ഉയർന്നുവെന്നാണ് കൺട്രോൾ റൂമുമായി ബന്ധത്തിലിരുന്ന പൈലറ്റ്മാർ വ്യക്തമാക്കിയത്.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

റഡാർ ബന്ധം വേർപെടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് ടോയ്ലറ്റിലെയും ഇലക്ട്രിക്കല്‍ സംവിധാനത്തിലെയും സ്മോക്ക് ഡിറ്റക്ടറുകള്‍ ഓണ്‍ ആയിരുന്നു.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

വൻ തീപിടുത്തം ഒഴിവാക്കാമെന്നതിനാൽ പൈലറ്റ് മെഡിറ്ററേനിയൻ കടലിലേക്ക് ക്രാഷ് ലാന്റിംഗ് നടത്തിയതാകാം എന്ന സംശയത്താലാണ് കടലിലുള്ള തിരച്ചിൽ ആരംഭിച്ചത്.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

ഗ്രീക്ക്- ഈജിപ്ത് സായുധസേന വ്യാപക തെരച്ചില്‍ നടത്തിയതിനെ തുടർന്നാണ് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തിയതായിട്ടുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

തിരച്ചിലിനായി സായുധസേനയുടെ ബോട്ടുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്‌ ബോക്‌സുകൾ കണ്ടെത്തിയാലെ അപകട കാരണമെന്തെന്ന് വ്യക്തമാക്കാൻ കഴിയുകയുള്ളൂ.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

തിരച്ചിലിനിടെ കടലില്‍ നിന്നും കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെതെന്ന് സംശയിക്കുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ലൈഫ് ജാക്കറ്റുകളിലും മറ്റ് വസ്തുക്കളിലും ഈജിപ്ത് എയര്‍ എന്നും രേഖപ്പെടുത്തിയിരുന്നു.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

ലൈഫ് ജാക്കറ്റുകള്‍, സീറ്റിന്റെ ഭാഗങ്ങള്‍,ഷൂസുകള്‍, ബാഗുകള്‍ എന്നിവയാണ് തിരച്ചിലിന്റെ ഭാഗമായി കണ്ടെത്തിയിട്ടുള്ളത്.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

ശരിരാവശിഷ്ടങ്ങളും ലഭിച്ചതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നുണ്ട്. വിമാനത്തിന്റെ മറ്റ് പ്രധാന ഭാഗങ്ങളും ബ്ലാക് ബോക്‌സുകളും ഇതുവരെയായി കണ്ടെത്താനായില്ല.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

ബ്ലാക്ക്‌ ബോക്‌സിനായുള്ള തിരച്ചിലിന് അന്തര്‍വാഹിനി ഉപയോഗപ്പെടുത്തുമെന്നാണ് ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ അബ്‌ദുള്‍ ഫത്താ അല്‍-സിസി വ്യക്തമാക്കിയിരിക്കുന്നത്.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

കടലിന് 3,000 മീറ്റര്‍ ആഴത്തില്‍വരെ തിരച്ചില്‍ നടത്താന്‍ കഴിയുന്ന മുങ്ങിക്കപ്പലിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

 തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

വിമാനം തകരാനുള്ള കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറിനേക്കാള്‍ ഭീകരാക്രമണം നടന്നിരിക്കാമെന്ന സന്ദേഹത്തിലാണ് ഈജിപ്‌ഷ്യന്‍ വ്യോമസേന അധികൃതർ.

കൂടുതൽ വായിക്കൂ

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

കൂടുതൽ വായിക്കൂ

ആദ്യത്തെ പാസഞ്ചര്‍ വൈദ്യുതി വിമാനം ചൈനയില്‍ തയ്യാറായി

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
EgyptAir MS804: Pilots ‘saw UFO with green flashing lights’ shortly before tragic plane crash
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X