ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

By Santheep

പാപ്പരായിത്തീര്‍ന്ന ഒരു വിമാനക്കമ്പനിയില്‍ നിന്നും വാങ്ങിയ ബോയിങ് 747 ജംബോ വിമാനത്തെ ഹോസ്റ്റലാക്കി മാറ്റി ഒരു സ്വീഡിഷ് സംരംഭകന്‍. സ്‌റ്റോക്‌ഹോമിലാണ് സംഭവം. വിമാനത്തില്‍ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന മുറികള്‍ വാടകയ്ക്ക് കൊടുക്കപ്പെടും!

വിമാന ഹോസ്റ്റലിനെ അടുത്തറിയാം താഴെ താളുകളില്‍.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

ചിത്രങ്ങളിലൂടെ നീങ്ങുക

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

സ്‌റ്റോക്‌ഹോമിനടുത്ത് അര്‍ലാന്‍ഡ എയര്‍പോര്‍ട്ടിലാണ് ഇപ്പോള്‍ ഈ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

മുറികള്‍ക്ക് 42 പൗണ്ട് മുതലാണ് നിരക്കുകള്‍ തുടങ്ങുന്നത്. വൈഫി, ഫ്‌ലാറ്റ്‌സ്‌ക്രീന്‍ ടിവി തുടങ്ങിയ സന്നാഹങ്ങള്‍ ഇതിലുണ്ട്.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

450 പേര്‍ക്കിരിക്കാന്‍ സൗകര്യമുള്ള ബോയിങ് 747 വിമാനമാണ് ഹോസ്റ്റലാക്കി മാറ്റിയിരിക്കുന്നത്.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

27 മുറികളാണ് വിമാനത്തിനകത്ത് തയ്യാര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ ചിലത് അത്യാഡംബര മുറികളാണ്.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

കോക്പിറ്റിലും ഒരു സ്യൂട്ട് തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഇവിടെയും തങ്ങാവുന്നതാണ്.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

കോക്പിറ്റ് വഴിയുള്ള അര്‍ലാന്‍ഡ എയര്‍പോര്‍ട്ടിന്റെ മനോഹരമായ കാഴ്ചയാണ് ഈ സ്യൂട്ടിന്റെ ആകര്‍ഷണം.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

മുഴുവന്‍ സമയവും തുറന്നിരിക്കുന്ന ഈ ഹോസ്റ്റലില്‍ കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യം ലഭ്യമാണ്.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

ഓസ്‌കാര്‍ ഡിവാസ് എന്ന സ്വീഡന്‍കാരനാണ് ഈ വിമാന ഹോസ്റ്റലിന്റെ ഉടമ.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

42 പൗണ്ട് മുതല്‍ 170 പൗണ്ട് വരെ വാടകയുള്ള മുറികളുണ്ട് ഈ ഹോസ്റ്റലില്‍.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

1976ല്‍ നിര്‍മിച്ചതാണ് ഈ ജംബോ ജെറ്റ് വിമാനം.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

സ്വീഡിഷ് എയര്‍ലൈനിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ വിമാനത്തെ കമ്പനി പൂട്ടിയപ്പോള്‍ ഓസ്‌കാര്‍ ഡിവാസ് വാങ്ങുകയായിരുന്നു. 2002ലാണ് ഡിവൈസ് വിമാനം വാങ്ങിയത്.

Most Read Articles

Malayalam
English summary
Entrepreneur buys Boeing 747 Jumbo from bankrupt airline and turns it into a 27-room hostel.
Story first published: Thursday, August 28, 2014, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X