കൊടും വേനലിലും ബൈക്ക് യാത്ര ആസ്വാദകരമാക്കൂ

By Praseetha

മോട്ടോർസൈക്കളിൽ ലോകംചുറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉചിതമായ സമയം വന്നിരിക്കുന്നു. എന്നാൽ നിങ്ങൾ കരുതുംപോലെ അത്ര എളുപ്പമല്ല വേനൽക്കാലത്തുള്ള യാത്ര. ചില മുൻകരുതലുകളോടെയാണ് നിങ്ങൾ യാത്ര തിരിക്കുന്നതെങ്കിൽ പിന്നെ ഭയപ്പെടാനില്ല. അല്ലാത്ത പക്ഷം നിങ്ങളുടെ യാത്ര ദുസഹമായേക്കാം.

വേനൽക്കാലത്ത് കാറുകൾ എങ്ങനെ പരിചരിക്കാം

ദീർഘ യാത്ര നടത്തുമ്പോൾ അതിന്റെ സുഖം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ യാത്ര വെറും അർത്ഥ ശൂന്യമാകില്ലേ. വേനലിലെ അതികഠിനമായ ചൂട് ഒഴിച്ചാൽ ദൂര യാത്രയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. കൊടും ചൂടിലും യാത്രയെങ്ങനെ സുഖരമാക്കാം എന്നലോചിച്ച് ആശങ്കപ്പെടേണ്ട ചുവടെ ചേർത്തിട്ടുള്ള നിർദേശങ്ങൾ നിങ്ങൾക്ക് വഴിക്കാട്ടിയാകും.

കുടി വെള്ളം

കുടി വെള്ളം

കൊടും വെയിലുള്ള യാത്ര ശരീരത്തിലെ ജലാംശം കുറയ്ക്കുമെന്നതിനാൽ വേണ്ടെത്ര വെള്ളം കൂടെ കരുതേണ്ടതാണ്. ഒന്നര ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഹൈഡ്രോ ബാക്ക് കൂടെ കരുതിയാൽ ഇടയ്ക്കിടെ വണ്ടി നിർത്തേണ്ടി വരുന്ന പ്രശ്നം ഉദിക്കുന്നില്ല.

ഇളനീർ

ഇളനീർ

ഇളനീർ നല്ലോരു ദാഹശമനിയാണ്. വഴിയോരത്ത് ഇളനീർ കടകൾ കണ്ടാൽ വണ്ടിനിർത്താൻ മടിക്കേണ്ട കാര്യമില്ല. വിറ്റാമിൻ സിയുടെ കലവറയാണ് ഇളനീർ ഇത് ദാഹംമാറ്റുക മാത്രമല്ല നിങ്ങൾക്ക് വേണ്ടത്ര ഊർജ്ജം നൽകുകയും ചെയ്യും.

വസ്ത്രം

വസ്ത്രം

യാത്രയ്ക്ക് അനുയോജ്യമായ തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. നീളം കൂടിയതോ ഭാരമേറിയതോ ആയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതായിരിക്കും സുഖകരമായ യാത്രയ്ക്ക് നല്ലത്. അതി രാവിലെ അല്ലെങ്കിൽ രാത്രി യാത്രകളിൽ തണുപ്പ് അനുഭവപ്പെടുകയാണെങ്കിൽ ചൂട് കുപ്പായം കരുതിയാൽ ഉത്തമമായിരിക്കും.

സമ്മർ ജാക്കറ്റ്

സമ്മർ ജാക്കറ്റ്

സുഷിരങ്ങളുള്ള സമ്മർ ജാക്കറ്റുകളും ട്രൗസറുകളും ധരിക്കുകയാണെങ്കിൽ ആവശ്യത്തിനുള്ള വായു സഞ്ചാരം ലഭിക്കുക മാത്രമല്ല ശരീരം തണുപ്പിക്കുന്നതിന് സഹായകമായി തീരുകയും ചെയ്യും.

സൂര്യാഘാതം

സൂര്യാഘാതം

കൊടും വെയിലിൽ യാത്ര ചെയ്യുമ്പോൾ ശരീരം മൊത്തമായി മൂടപ്പടെന്ന വസ്ത്രങ്ങൾ ധരിച്ചാൽ സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാം. എന്നാൽ വണ്ടിയോടിക്കാൻ തടസമുണ്ടാക്കുന്ന വസ്ത്രങ്ങളാകരുതെന്ന് മാത്രം.

വിശ്രമം

വിശ്രമം

സൂര്യൻ ഉച്ചസ്ഥായിലുള്ള സമയത്ത് യാത്ര തുടരാതെ ആ സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ കയറുകയോ എവിടെയെങ്കിലും വിശ്രമിക്കുകയോ ചെയ്താൽ കൊടും ചൂടിൽ നിന്ന് രക്ഷ നേടാം. ഉച്ചയുറക്കത്തിന് ശേഷം യാത്ര തുടർന്നാൽ നിങ്ങൾക്ക് നല്ല ഉണർവ് ലഭിക്കുകയും ചെയ്യും.

ഇടവേളകൾ

ഇടവേളകൾ

കഴിയുമെങ്കിൽ എല്ലാ നൂറ് കിലോമീറ്റർ കൂടുന്തോറും ഒരു ബ്രേക്കെടുക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. വണ്ടിയ്ക്കും അത് ഗുണം ചെയ്യുകയേ ഉള്ളൂ. യാത്രയ്ക്ക് കൂടുതൽ സുരക്ഷയുറപ്പാക്കാൻ ഇടവേളകൾ നല്ലതാണ്.

ഹെൽമറ്റ്

ഹെൽമറ്റ്

യാത്രയിലുടനീളം ഹെൽമറ്റ് ഉപയോഗിച്ചിരിക്കണം. മാത്രമല്ല പ്ലെയിൻ വൈസറുള്ള ഹെൽമെറ്റ് ധരിക്കാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശം നിങ്ങളുടെ കാഴ്ചയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിൽ ഡാർക്ക് വൈസറിന് പകരം സൺഗ്ലാസുകൾ ഉപയോഗിക്കുന്നതാണ് ഉത്തമമം. ഡാർക്ക് വൈസറുകൾ രാത്രിക്കാലങ്ങളിൽ വ്യക്തമായ കാഴ്ചയായിരിക്കില്ല നൽകുന്നത്. ഇത് കൂടുതൽ അപകടങ്ങൾ വരുത്തിയേക്കാം.

ടയറുകൾ

ടയറുകൾ

ചൂട് കാലാവസ്ഥയിൽ ടയറുകൾ പഞ്ചറാകാനുള്ള സാധ്യത കൂടുതലായതിനാൽ ടയറുകളുടെ പ്രെഷർ പരിശോധിച്ച് ഉറപ്പാക്കണം.

റോഡിലെ ടാർ

റോഡിലെ ടാർ

അതി കഠിനമായ ചൂടുമൂലം റോഡിലെ ടാർ ഉരുകിയത് ശ്രദ്ധയപ്പെട്ടാൽ അതുവഴി വണ്ടി എടുക്കുന്നത് ഒഴിവാക്കണം. ടയർ പഞ്ചറാവുകയോ തെന്നി വീഴാനുള്ള സാധ്യതയോ ഉണ്ടാകാം. ഇത്തരത്തിലുള്ള പ്രതിഭാസം കുറവാണെങ്കിലും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

കൂടുതൽ വായിക്കൂ

നിങ്ങളുടെ രാശികളും അവയ്ക്കു ചേര്‍ന്ന കാറുകളും

അപകടങ്ങള്‍ കുറയ്ക്കുവാന്‍ ചില അധിക ആക്‌സസറികള്‍-വായിക്കൂ

Most Read Articles

Malayalam
English summary
Summer Riding Tips: 10 Must Know Safety Essentials
Story first published: Thursday, March 10, 2016, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X