ബിഎംഡബ്ല്യു കാറിന് എന്താണ് സാധിക്കാത്തത്!

Written By:

ബിഎംഡബ്ല്യു കാര്‍ സ്വന്തമായുള്ളവരെല്ലാം ഡ്രിഫ്റ്റര്‍മാരാണോ? ഒരിക്കലുമല്ല. എന്നാല്‍, സ്വന്തം കാറിന്റെ ശേഷിയെക്കുറിച്ച് ഉയര്‍ന്ന ധാരണ പുലര്‍ത്തുന്നവരാണ് അവരെല്ലാം. ഫെരാരി കാറിന്റെ ഉടമകളെല്ലാം മികച്ച റേസര്‍മാരായിരിക്കണമെന്ന് നിര്‍ബന്ധമില്ല. താഴെ കാണുന്ന വീഡിയോയില്‍ അഞ്ച് ബിഎംഡബ്ല്യു എം235ഐ മോഡലുകള്‍ നിരത്തിലിറങ്ങി ഡ്രിഫ്റ്റിങ് നടത്തുകയാണ്. അസാധ്യമായ നാടകീയത സൃഷ്ടിച്ചുകൊണ്ടാണ് പൊതുനിരത്തില്‍ ഇത് അരങ്ങേറുന്നത്.

ഈ വീഡിയോയില്‍ ഡ്രിഫ്റ്റിങ് നടത്തുന്നത് പ്രഫഷണല്‍ ഡ്രിഫ്റ്റര്‍മാരാണെന്നു മാത്രം പറഞ്ഞാല്‍ മതിയാവില്ല. അവര്‍ ലോകവിഖ്യാതമായ ഡ്രിഫ്റ്റ്‌മൊബില്‍ നിന്നുള്ളവരാണ്. ഇവര്‍ കാട്ടിക്കൂട്ടുന്നതു കണ്ട് ബിഎംഡബ്ല്യു ഉടമയായ താങ്കള്‍ വേണ്ടാത്ത കളിക്കൊന്നും പോകില്ല എന്നുറപ്പിക്കട്ടെ.

വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/vz2rAgXjkCA?rel=0" frameborder="0" allowfullscreen></iframe>

English summary
In our video of the day, we found a video where BMW shows what its vehicles are capable of.
Story first published: Thursday, July 31, 2014, 16:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark