പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

By Dijo Jackson

മെര്‍സിഡീസ് ബെന്‍സ് കഴിഞ്ഞേയുള്ളു ഇന്ത്യയ്ക്ക് മറ്റേതു ആഢംബര കാറും. വിപണിയില്‍ ബിഎംഡബ്ല്യു, ഔഡി, പോര്‍ഷ, വോള്‍വോ എന്നിവരൊക്കെയുണ്ടെങ്കിലും മെര്‍സിഡീസ് ബെന്‍സിലേക്കാണ് ആളുകളുടെ നോട്ടമാദ്യം ചെന്നുവീഴാറ്. പൊന്നും വില കൊടുക്കണം വിപണിയില്‍ മെര്‍സിഡീസ് കാറുകള്‍ക്ക്. ഇക്കാരണത്താല്‍ ഭൂരിപക്ഷം ഉടമകളും തൂത്തും തലോടിയും മെര്‍സിഡീസ് കാറുകളെ കൊണ്ടുനടക്കുന്നു.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

എന്നാല്‍ കൂട്ടത്തില്‍ ചില വിരുതന്മാരുണ്ട്. മെര്‍സിഡീസില്‍ ഇവര്‍ നടത്തിയ ചെയ്തികള്‍ ഒന്നടങ്കം അമ്പരന്നാണ് കാഴ്ചക്കാർ കണ്ടു നിന്നത്. അത്തരം ചില സന്ദര്‍ഭങ്ങള്‍ ഇവിടെ കാണാം —

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

ബാറ്റ്‌മൊബീല്‍

ഗോഥമെന്ന സാങ്കല്‍പിക നഗരത്തില്‍ ചീറിപ്പാഞ്ഞു പോകുന്ന ബാറ്റ്‌മൊബീലിനെ ബാറ്റ്മാന്‍ ചിത്രങ്ങളിലൂടെ നമ്മുക്ക് പരിചിതമാണ്. ഇതേ ബാറ്റ്‌മൊബീലിനെ പുനഃരാവിഷ്‌കരിക്കാന്‍ ഇന്ത്യയില്‍ ഒരിക്കല്‍ ശ്രമം നടന്നു. പ്രശസ്ത കാര്‍ മോഡിഫിക്കേഷന്‍ സംഘം എക്‌സിക്യുട്ടീവ് മോഡ്കാര്‍ ട്രെന്‍ഡ്‌സാണ് ഈ കടുംകൈ കാട്ടിയത്.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

സാക്ഷാല്‍ മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസിനെ ഇവര്‍ ബാറ്റ്‌മൊബീലായി രൂപാന്തരപ്പെടുത്തി. പണി കഴിഞ്ഞു ഗരാജില്‍ നിന്നും പുറത്തിറങ്ങിയ കാറില്‍ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ കണ്ണുമിഴിച്ചു പോയി. കണ്‍മുന്നില്‍ കണ്ടത് അസലൊരു ബാറ്റ്‌മൊബീല്‍.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

മുപ്പതു ലക്ഷം രൂപയോളം ചെലവിട്ടാണ് എസ്-ക്ലാസിന്റെ ഈ രൂപമാറ്റം. എസ് ക്ലാസിന്റെ 4.7 ലിറ്റര്‍ V8 ബൈ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് ബാറ്റ്‌മൊബീലിന്റെ ഹൃദയം. 463 bhp കരുത്തും 700 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാന്‍ എഞ്ചിന് കഴിയും. അതുകൊണ്ടു ബാറ്റ്‌മൊബീലിന് വേഗതയില്ലെന്നു ആരും പരിഹസിക്കില്ല.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

ഇ-ക്ലാസിനെ വലിച്ചു നീട്ടിയപ്പോള്‍

ഇന്ത്യയില്‍ ഒരുപിടി മോഡലുകളില്‍ കൂടുതല്‍ നീളമുള്ള ലോങ് വീല്‍ ബേസ് പതിപ്പുകളെ മെര്‍സിഡീസ് കാഴ്ചവെക്കുന്നുണ്ട്. കൂട്ടത്തില്‍ ഇ-ക്ലാസ്, എസ്-ക്ലാസ് ലോങ് വീല്‍ ബേസ് പതിപ്പുകള്‍ക്കാണ് പ്രചാരം കൂടുതല്‍.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

ആദ്യമെ മെര്‍സിഡീസ് ഇ-ക്ലാസിനെ വാങ്ങിപോയതു കൊണ്ടും പുതിയ ലോങ് വീല്‍ ബേസ് പതിപ്പിനെ വാങ്ങാന്‍ നിര്‍വാഹമില്ലാത്തതു കൊണ്ടും ഒരിക്കല്‍ ഇ-ക്ലാസിനെ വലിച്ചു നീട്ടാന്‍ ഒരു ഉടമ ശ്രമം നടത്തി.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

ഉള്ളില്‍ കൂടുതല്‍ വിശാലത ആഗ്രഹിച്ചാണ് കാറിനെ വലിച്ചു നീട്ടാന്‍ ഇദ്ദേഹം തീരുമാനിച്ചത്. എന്തായാലും കുഴപ്പങ്ങള്‍ സംഭവിച്ചില്ല. ചിത്രത്തില്‍ കാണുന്നതു പോലെ മൂന്നടിയോളം സെഡാന് നീളം വെച്ചു. എന്നാല്‍ ഷാസിയെയും വാഹനത്തിന്റെ ദൃഢതയെയും ഇത്തരം നടപടികള്‍ സാരമായി ബാധിക്കും.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

ട്രക്കിനെ രക്ഷിച്ച ജിഎല്‍ഇ

മെര്‍സിഡീസ് മോഡലുകള്‍ കരുത്തരാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ കരുത്തു തെളിയിക്കാന്‍ മെര്‍സിഡീസ് കാറുകള്‍ക്ക് അവസരം ലഭിക്കാറ് വളരെ അപൂര്‍വം മാത്രം. വഴിയരികില്‍ ചെളിയില്‍ പൂണ്ടുപോയ ട്രക്കിനെ വലിച്ചു പുറത്തെടുത്ത മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ 250D -യില്‍ കാര്‍ പ്രേമികള്‍ അതിശയിച്ചു നിന്നതും ഇക്കാരണത്താല്‍ തന്നെ.

ഭാരത് ബെന്‍സ് ട്രക്കിന് മെര്‍സിഡീസ് ബെന്‍സ് കാര്‍ കൈത്താങ്ങായത് കാലം കാത്തുവെച്ച കാവ്യനീതി. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ ഒരുങ്ങുന്ന ജിഎല്‍ഇയ്ക്ക് 201 bhp കരുത്തും 480 Nm torque ഉം പരമാവധിയുണ്ട്. മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇയുടെ ഉയര്‍ന്ന ടോര്‍ഖ് ശേഷി ട്രക്കിനെ വലിച്ചു പുറത്തെടുക്കുന്നതില്‍ നിര്‍ണായകമായി.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

അടിപതറാതെ എംഎല്‍-ക്ലാസ്

മെര്‍സിഡീസിനെയും കൊണ്ടു ആരെങ്കിലും ഓഫ്‌റോഡ് സാഹസങ്ങള്‍ക്ക് ഇറങ്ങുമോ? ആഢംബര പരിവേഷമുള്ളതിനാല്‍ റോഡില്‍ കിടന്നുമാത്രം ഓടാനാണ് മിക്ക മെര്‍സിഡീസ് മോഡലുകളുടെയും വിധി. എന്നാല്‍ പതിവു സങ്കല്‍പങ്ങള്‍ തിരുത്തി കുറിച്ചാണ് മെര്‍സിഡീസ് ബെന്‍സ് എംഎല്‍-ക്ലാസുമായി ഉടമ കുന്നു കീഴടക്കാന്‍ കയറിയത്.

ചെങ്കുത്തായ പാറകളിലൂടെ മെര്‍സിഡീസിനെ ഓടിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ മൂന്നു നാലു തവണ കാറിന്റെ അടി തട്ടി. എന്നാല്‍ ഉടമ ഇതു കാര്യമാക്കിയില്ല. ആക്‌സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി എസ്‌യുവിയെ കുന്നു കയറ്റുന്നതിലായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍. ഒടുവില്‍ കുന്നിന്‍ മുകളില്‍ എത്തിയപ്പോഴേക്കും ഒടിവുകളും ചതവും മെര്‍സിഡീസിന് സംഭവിച്ചു കഴിഞ്ഞിരുന്നു.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

വെള്ളം കണ്ടാലും നില്‍ക്കില്ല

മുകളില്‍ കണ്ട അതേ എല്‍-ക്ലാസ് എസ്‌യുവിയാണ് ഇവിടെയും. യാതൊരു സുരക്ഷ മുന്‍കരുതലുകളുമില്ലാതെ ആഴമേറിയ ജലാശയത്തിലിറങ്ങുന്ന മെര്‍സിഡീസ് എസ്‌യുവിയാണ് വീഡിയോയില്‍.

പൊന്നും വിലയുള്ള മെര്‍സിഡീസ് കാറുകളോട് ഇവര്‍ ചെയ്തത്

കൂടുതല്‍ അളവില്‍ വായു വലിച്ചെടുക്കാന്‍ വേണ്ടി വലിയ ടര്‍ബ്ബോചാര്‍ജ്ജറുകളാണ് എംഎല്‍-ക്ലാസ് പോലുള്ള മോഡലുകളില്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുന്നത്. അതുകൊണ്ടു ചെറിയ തോതില്‍ പോലും എയര്‍ ഇന്‍ടെയ്ക്കില്‍ വെള്ളം കടന്നാല്‍ എഞ്ചിന്‍ ഹൈഡ്രോ ലോക്ക് ചെയ്യപ്പെടും.

കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസില്ലാത്തതു കൊണ്ടു ഇത്തരം സാഹസങ്ങള്‍ക്ക് എംഎല്‍-ക്ലാസ് അനുയോജ്യമല്ല. എന്തായാലും അപകടങ്ങള്‍ കൂടാതെ എസ്‌യുവി കരകയറുന്നതായി വീഡിയോ വെളിപ്പെടുത്തുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Extreme Experiments With Mercedes-Benz Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X