എഫ് വണ്‍ റേസര്‍മാക്ക് ഇനി 'മധുരവട' സ്റ്റണ്ടാവാം

Written By:

ഫുട്‌ബോളില്‍ കളിക്കുശേഷം വിജയിച്ചവരിലെ കുരുത്തംകെട്ട ഒരുത്തനോ നന്നായി കളിച്ചവനോ തന്റെ ജഴ്‌സിയൂരി ഒന്നുവട്ടം കറക്കുന്നത് കണ്ടില്ലെങ്കില്‍ നമുക്കും ഒരു സമാധാനക്കുറവാണ്. ഓരോ കളികളുടെ സ്വഭാവമനുസരിച്ച് ആഘോഷങ്ങളുടെ രീതി മാറും. ക്രിക്കറ്റില്‍ തുണിയഴിക്കുന്ന ഏര്‍പ്പാടുകള്‍ക്ക് വലിയ പിന്തുണ കിട്ടില്ല. അതുപോലെ കാര്‍ റേസര്‍മാര്‍ക്കിടയിലുള്ള ഒരു ശീലമാണ് കാറിനെ വട്ടംകറക്കല്‍ അഥവാ ഡോനട്ട്. ഇത് പക്ഷേ അത്ര പ്രഫഷണലായ സംഗതിയല്ലെന്നാണ് വെപ്പ്. ഫോര്‍മുല വണ്‍ റേസിംഗ് മത്സരത്തില്‍ ഇത്തരം പരിപാടികള്‍ക്ക് വിലക്കുണ്ട്. കഴിഞ്ഞ ഫോര്‍മുല വണ്‍ റേസിനൊടുവില്‍ സെബാസ്റ്റിയന്‍ വെറ്റല്‍ നടത്തിയ ഡോനട്ട് സ്റ്റണ്ടിന് 25,000 യൂറോയാണ് പിഴയായി ഒടുക്കേണ്ടിവന്നത്.

എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം ഫോര്‍മുല വണ്‍ മത്സരത്തിനൊടുവില്‍ ഡോനട്ട് സ്റ്റണ്ട് നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് എഫ്‌ഐഎ.

ഈ സന്ദര്‍ഭം ഡ്രൈവര്‍മാരില്‍ ആഹ്ലാദമുണ്ടാക്കിയിട്ടുണ്ട്. അവരുടെ ആഹ്ലാദത്തില്‍ പങ്കുചേരാന്‍ ഇപ്പോഴും കൃത്രിമ കോമാവസ്ഥയില്‍ കിടക്കുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കേല്‍ ഷൂമാക്കറിന്റെ ഒരു 'മധുരവട' സ്റ്റണ്ട് കാണാം.

<center><iframe width="100%" height="450" src="//www.youtube.com/embed/1PS35Tewolg" frameborder="0" allowfullscreen></iframe></center>

English summary
For many years now as a safety measure the FIA had banned or imposed fines on racers who would perform burnouts or donuts after a race.
Story first published: Monday, February 24, 2014, 19:07 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark