കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും!!

Written By:

മാതാപിതാക്കൾ കുട്ടികളെ കാറിനകത്തിട്ട് പൂട്ടി ഷോപ്പിംഗിനും മറ്റും പോകുന്നത് പതിവാണ്. എന്നാൽ ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ ഇടവേളയിൽ കുഞ്ഞിന് ശ്വാസം കിട്ടാതെ മരണം പോലും സംഭവിച്ച കേസുകളുണ്ട്. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആരോപിച്ച് മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ടിരിക്കുകയാണ് സംസ്ഥാനത്തെ ട്രാൻസ്പോർട് കമ്മീഷണർ.

ഇത്തരത്തിലുള്ള സംഭവങ്ങൾ ഈയിടെയായി നിരവധി റിപ്പോർട്ടുചെയ്തിരിക്കുന്നതിനാലാണ് കർശന നടപടികൾ കൈക്കൊള്ളുന്നത്. സംസ്ഥാനത്തെ ട്രാൻസ്പോർട് കമ്മീഷണറായ എസ്. ആനന്ദകൃഷ്ണനാണ് മോട്ടോർ വാഹനനിയമ പ്രകാരം കേസ് ചുമത്തണമെന്ന് ചൂണ്ടികാട്ടിയത്.

To Follow DriveSpark On Facebook, Click The Like Button
കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും!!

സെപ്തംബർ പത്തൊമ്പതിനായിരുന്നു കമ്മീഷണർ മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഈ വിജ്ഞാപനമിറക്കിയത്. അടുത്തിടെ എറണാകുളത്ത് നടന്നൊരു സംഭവം ചൂണ്ടികാട്ടിയായിരുന്നു അപേക്ഷ സമർപ്പിച്ചത്.

കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും!!

ചില മാതാപിതാക്കൾ കുട്ടികളെ കാറിനകത്തിട്ട് പോകുമ്പോൾ വിന്റോ താഴ്ത്താൻ കൂടി ശ്രമിക്കാറില്ല ഫലമോ കുട്ടികൾ ശ്വസംമുട്ടി മരണമടയുകയും ചെയ്യും.

കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും!!

കൂടാതെ കുട്ടിക്ക് ഏസി ലഭ്യമാക്കാനായി കാർ ഓൺചെയ്തിട്ടുപോയാലും അപകടകരമാണ്. അബദ്ധത്തിൽ കുട്ടി ഹാന്റ് ബ്രേക്കോ, ഗിയറോ മാറ്റിയാൽ അത് വലിയ അപകടങ്ങളിലേക്കായിരിക്കും നയിക്കുക.

കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും!!

മാത്രമല്ല എൻജിൻ ഓണായിരിക്കുമ്പോൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ് ഈ കാരണങ്ങളും വിജ്ഞാപനത്തിൽ വളരെ വ്യക്തമായി പ്രതിപാദിച്ചിരുന്നു.

കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും!!

ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധപുലർത്തി ഇന്ത്യൻ മോട്ടോർ വാഹന നിയമ പ്രകാരമുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷണറുടെ അഭ്യർത്ഥന.

കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും!!

കുട്ടികളെ കാറിനകത്തിട്ട് പോകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെടുന്ന പക്ഷം അത്തരം മാതാപിതാക്കളുടെ ലൈസൻസും റദ്ദാക്കണമെന്നും കമ്മീഷണർ കർശനമായി ആരോപിച്ചിട്ടുണ്ട്.

  
കൂടുതല്‍... #കേരളം #കാർ #kerala #car
English summary
Face action if you leave kids locked in vehicles
Story first published: Wednesday, September 28, 2016, 17:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark