തകർന്ന വ്യോമസേനാ വിമാനവും ചൈനീസ് ഡ്യൂപ്ലിക്കേറ്റും

By Santheep

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അമേരിക്കയുടെ പക്കല്‍ നിന്നും വാങ്ങിയ സി 130ജെ സൂപ്പര്‍ ഹെര്‍കുലസ് എന്ന വിമാനം ഗ്വാലിയോറില്‍ തകര്‍ന്ന് വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരണമടയുകയുണ്ടായി. വിമാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ചൈനയില്‍ നിന്ന് സോഴ്‌സ് ചെയ്ത ചില 'ഡ്യൂപ്ലിക്കേറ്റ്' സാധനങ്ങളാണെന്ന വിചിത്രമായ വാദമാണ് അമേരിക്ക ഉയര്‍ത്തിയത്. എന്നാല്‍ ഇത് ശരിയല്ലെന്ന് വാദവുമായി ഇന്ത്യന്‍ വ്യോമസേനയും രംഗത്തെത്തി. ഒരു യൂണിറ്റിന് ആയിരത്തില്‍ ചില്വാനം കോടി രൂപ ചെലവിട്ട് ആറ് സൂപ്പര്‍ ഹെര്‍കുലസ്സുകളാണ് ഇന്ത്യ വാങ്ങിയിരുന്നത്. ഇനിയും കുറെയെണ്ണത്തിന് ഓര്‍ഡര്‍ കൊടുത്തിട്ടുള്ളതായും അറിയുന്നു.

ചുരുക്കത്തില്‍ കുറെ വിലപ്പെട്ട ജീവനുകളും 1000 കോടിയോളം രൂപയും ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യന്‍ വ്യോമസേന വാങ്ങിക്കൂട്ടുന്ന കാര്‍ഗോ വിമാനങ്ങളില്‍ ഏറ്റവും സന്നാഹപ്പെട്ടവയിലൊന്നാണ് സൂപ്പര്‍ ഹെര്‍കുലസ്. ഈ വിമാനത്തെ അടുത്തറിയാം താഴെ. ഒപ്പം, ലോകത്തിലെ ഏറ്റവും വിഖ്യാതമായ കാര്‍ഗോ വിമാനങ്ങളെയും ഇവിടെ പരിചയപ്പെടാം.

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

സൂപ്പര്‍ ഹെര്‍കുലസ്സിനെയും മറ്റ് കാര്‍ഗോ വിമാനങ്ങളെയും അടുത്തറിയാന്‍ ക്ലിക്കിക്ലിക്കി നീങ്ങുക.

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

സൂപ്പര്‍ ഹെര്‍കുലസ് പോലുള്ള കാര്‍ഗോ വിമാനങ്ങള്‍ വ്യോമസേനകള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. യുദ്ധപോകരണങ്ങള്‍, ഭക്ഷണം തുടങ്ങിയവ യഥാസ്ഥാനങ്ങളിലെത്തിക്കുന്നതിനൊപ്പം പട്ടാളക്കാരെ കൂട്ടത്തോടെ ഓരോ ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഇവ സഹായകമാണ്. ഇത്തരം വിമാനങ്ങള്‍ യുദ്ധവിമാനങ്ങളായി ഉപയോഗിക്കാറില്ല. ഇനി അഥവാ ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ വിമാനത്തെ പ്രത്യേകം ട്യൂണ്‍ ചെയ്‌തെടുക്കേണ്ടതുണ്ട്. സി-130 ഹെര്‍ക്കുലസ്സിനെ ഇത്തരത്തില്‍ മോഡിഫൈ ചെയ്ത് യുദ്ധവിമാനം സൃഷ്ടിച്ചുണ്ട്. എസി-130 ഗണ്‍ഷിപ്പ് എന്നാണതിനു പേര്.

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

ഇന്ത്യ വാങ്ങിയ സി-130ജെ സൂപ്പര്‍ ഹെര്‍കുലസ് വിമാനം അമേരിക്കയുടെ സൂക്ഷ്മപരിശോധനയിലായിരുന്നു എന്ന് വാര്‍ത്തകളുണ്ട്. ചൈനയിലെ ഹോങ് ഡാര്‍ക് ഇലക്ട്രോണിക്‌സ് എന്ന കമ്പനി നിര്‍മിച്ച ഇലക്ട്രോണിക് സാമാനങ്ങള്‍ വളരെ വിചിത്രവും നിഗൂഢവുമായ വഴികളിലൂടെ വിമാനം നിര്‍മിച്ച ലോക്ഹീഡ് മാര്‍ടിന്‍ എന്ന കമ്പനിയുടെ പക്കലേക്ക് എത്തുകയായിരുന്നു.

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

സെനറ്റ് പാനല്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഹോങ് ഡാര്‍ക് എന്ന ചൈനീസ് കമ്പനിയെ രാജ്യത്തെ എല്ലാ കരാറുകളില്‍ നിന്നും വിലക്കിയിട്ടുണ്ട് എന്നറിയുന്നു.

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അഥവാ ബ്ലാക് ബോക്‌സ്, വിമാനം നിര്‍മിച്ച കമ്പനിക്കുതന്നെ അയച്ചുകൊടുക്കുകയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ചെയ്തിരിക്കുന്നത്.

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

സി-130ജെ സൂപ്പര്‍ ഹെര്‍കുലസ്

20 ടണ്‍ ഭാരം കയറ്റാവുന്നതാണ് സി-130ജെ സൂപ്പര്‍ ഹെര്‍കുലസ് വിമാനങ്ങൾ. വളരെ എളുപ്പത്തിലും വേഗത്തിലും കാര്യക്ഷമമായും പട്ടാള ട്രൂപ്പുകളെ അതിർത്തിയിലേക്കും മറ്റും കൊണ്ടുപോകുന്നതിന് ശേഷിയുള്ളവയാണ് സി-130ജെ സൂപ്പര്‍ ഹെര്‍കുലസ് കാർഗോകൾ. സാധാരണ വിമാനങ്ങൾക്കാവശ്യമായതുപോലെ വലിയ റൺവേ ഈ വിമാനങ്ങൾക്ക് ആവശ്യമില്ല.

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (സി-130 ഹെർകുലസ്)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (സി-130 ഹെർകുലസ്)

ഗ്വാളിയോറിൽ തകർന്നുവീണ വിമാനത്തിന്റെ പഴയ പതിപ്പാണിത്. ലോക്ഹീഡ് മാർടിൻ നിർമിച്ച എയർക്രാഫ്റ്റുകളിൽ ഏറ്റവും വിജയിച്ച മോഡലാണ് സി 130 ഹെർകുലസ്)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ഇല്യൂഷിൻ ഐഎൽ 76)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ഇല്യൂഷിൻ ഐഎൽ 76)

വൻ ഭാരമുള്ള ചരക്കുകൾ നീക്കം ചെയ്യുന്നതിൽ പേരുകേട്ട വിമാനമാണ് ഇല്യൂഷിൻ. സോവിയറ്റ് യൂണിനാണ് ഈ വിമാനം നിർമിച്ചത്. കാൻഡിഡ് എന്ന പേരിലും ഈ വിമാനം അറിയപ്പെടുന്നു.

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ആന്റനോവ് എഎൻ 12)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ആന്റനോവ് എഎൻ 12)

കബ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ എയർക്രാഫ്റ്റ് നിർമിച്ചതും സോവിയറ്റ് യൂണിൻ തന്നെ. ഇപ്പോഴും നാൽപതോളം രാജ്യങ്ങൾ വിവിധ ആവശ്യങ്ങൾക്ക് ആൻറനോവ് വിമാനങ്ങളുപയോഗിക്കുന്നു.

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (സി 47 സ്കൈട്രെയിൻ)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (സി 47 സ്കൈട്രെയിൻ)

രണ്ടാം ലോകയുദ്ധത്തിൽ വിശിഷ്ടസേവനമനുഷ്ഠിച്ച ഡഗ്ലാസ് സി 47 എന്ന വിമാനത്തിൻറെ പുതുക്കിയ പതിപ്പാണ് സ്കൈട്രെയിൻ.

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ആൻറനോവ് എഎൻ32)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ആൻറനോവ് എഎൻ32)

ക്ലൈൻ എന്ന പേരിലും ഈ വിമാനം അറിയപ്പെടുന്നു. പട്ടാളക്കാരെ യഥാസ്ഥലങ്ങളിലെത്തിക്കാനും ചരക്കുകൾ നീക്കം ചെയ്യാനും ഉപയോഗിക്കുന്ന ഈ വിമാനം നിർമിച്ചത് റഷ്യയാണ്. ഏറ്റവും ദുർഘടമായ കാലാവസ്ഥകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ആൻറനോവ് എഎൻ32-വിൻറെ മികവ്.

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (കാസ സിഎൻ 235)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (കാസ സിഎൻ 235)

മിലിട്ടറി ഉപയോഗത്തിനും വാണിജ്യാവശ്യങ്ങൾക്കും ഉപകരിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ വിമാനം. സ്പെയിനും ഇന്തോനീഷ്യയും ചേർന്ന് നിർമിച്ച കാസ ഇപ്പോൾ മുപ്പതോളം രാഷ്ട്രങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (സി 17 ഗ്ലോബ്മാസ്റ്റർ 3)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (സി 17 ഗ്ലോബ്മാസ്റ്റർ 3)

ബോയിംഗ് നിർമിച്ച വിമാനമാണിത്. വേഗത്തിലുള്ള യുദ്ധനീക്കങ്ങളിൽ ചരക്കുകളെയും പട്ടാളക്കാരെയും കടത്തുവാൻ ഉദ്ദേശിച്ച് നിർമിച്ച ഗ്ലോബ്മാസ്റ്റർ ഇന്ന് അമേരിക്കയുടെ ലോകമെമ്പാടുമുള്ള പട്ടാളകേന്ദ്രങ്ങളിൽ സേവനം ചെയ്യുന്നു.

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ആന്റനോവ് എഎൻ 124)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ആന്റനോവ് എഎൻ 124)

റഷ്യയും ഉക്രൈനും സംയുക്തമായി നിർമിച്ചതാണ് ഈ വിമാനം. ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമാണിത്.

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ട്രാൻസാൾ സി 160)

വിഖ്യാതമായ കാർഗോ വിമാനങ്ങൾ (ട്രാൻസാൾ സി 160)

ഇതൊരു മിലിട്ടറി കാർഗോ വിമാനമാണ്.

സി 27 ജെ സ്പാർടാൻ

സി 27 ജെ സ്പാർടാൻ

ലോക്ഹീഡ് മാർടിൻ നിർമിച്ചതാണ് ഈ കാർഗോ എയർക്രാഫ്റ്റ്. ഗ്വാളിയോറിൽ തകർന്നുവീണ സൂപ്പർ ഹെർകുലസ്സിൻറെ അതേ എൻജിനും സംവിധാനങ്ങളുമാണ് ഈ വിമാനത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഏതാണ്ട് എട്ട് രാജ്യങ്ങൾ ഈ കാർഗോ വിമാനം ഉപയോഗിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
Here are sone facts about the carshed military transport aircraft, C-130J Super Hercules.
Story first published: Friday, April 4, 2014, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X