പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

Written By:

ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച ഭാരം കുറഞ്ഞ പോർവിമാനമാണ് തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റ‍ഡിൽ നിർമിച്ച വിമാനങ്ങളിൽ ആദ്യഘട്ടത്തിൽ രണ്ടെണ്ണമാണ് ഫ്ലയിംഗ് ഡാഗേഴ്സ്-45 എന്ന പേരിൽ ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.

ബംഗ്ലൂരുവിൽ വച്ചുസംഘടിപ്പിച്ച ചടങ്ങിലായിരുന്നു തേജസിനെ വ്യോമസേന ഏറ്റെടുത്തത്. 2017 ആകുമ്പോഴേക്കും എട്ട് തേജസ് വിമാനങ്ങൾ കമ്മീഷൻ ചെയ്യാനാണ് ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നത്. അടുത്ത വർഷത്തോടെ കാലം പഴക്കം ചെന്ന മിഗ് വിമാനങ്ങൾ പൂർണമായും ഒഴിവാക്കി ആ സ്ഥാനത്ത് അത്യാധുനിക സാങ്കേതികതകൾ ഉള്ള തേജസിനെ ഉൾപ്പെടുത്താനാണ് പ്രതിരോധ മേഖലയുടെ ശ്രമം.

To Follow DriveSpark On Facebook, Click The Like Button
പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

ഒറ്റൊരാൾക്ക് പറത്താൻ കഴിയുന്ന തേജസിന് 6560കിലോഗ്രാം ഭാരമാണുള്ളത്. കൂടാതെ 9500കിലോഗ്രാം വരെ അധിക ഭാരം ചുമക്കാനുള്ള ശേഷിയും തേജസിനുണ്ട്.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

മാക് 1.6 അതായത് മണിക്കൂറിൽ 2,205കിലോമീറ്ററാണ് തേജസിന്റെ ഉയർന്നവേഗത. 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ കഴിയുമെന്നുള്ളതാണ് തേജസിന്റെ മറ്റൊരു പ്രത്യേകത.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

ഒറ്റ തവണ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കാൻ സാധിക്കുമെന്നുള്ളതും മറ്റ് പോർ വിമാനങ്ങളിൽ നിന്നും തേജസിന് മാത്രമായുള്ള സവിശേഷതയാണ്.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

ആകാശത്ത് വച്ചുതന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുന്ന മറ്റൊരു പ്രത്യേകതയും ഈ പോർവിമാനത്തിനുണ്ട്.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ സംഘർഷഭരിതമായിരിക്കെ ഇതിനകം തന്നെ ഇന്ത്യൻ പ്രതിരോധമേഖലയിൽ കരുത്ത് തെളിയിച്ച തേജസിന് പാകിസ്ഥാനടക്കമുള്ള വിദേശശക്തികളെ തകർക്കാൻ മാത്രം ശക്തിയേറിയതാണ് എന്നാണ് പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

നൂതന സാങ്കേതിക ഉൾപ്പെടുത്തി നിർമിച്ച തേജസ് ഇന്ത്യയുടെ വലിയൊരു നേട്ടമായിട്ടാണ് കണക്കാക്കുന്നത്. പാകിസ്ഥാന്റെ ജെഎഫ് 17 പോർവിമാനങ്ങളെ വെല്ലാൻ ഇന്ത്യൻ നിർമിത തേജസിന് സാധിക്കുക എന്നതു തന്നെ വലിയൊരു നേട്ടമാണ്.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

അതിർത്തികളിൽ സൈനികർക്ക് കരുത്തേകാൻ പാകത്തിന് അത്യാധുനിക സൗകര്യങ്ങളാണ് തേജസിൽ ഉള്ളത് എന്നതുകൊണ്ടുതന്നെ ആത്മവിശ്വാസം കൈവെടിയാതെ പോരാടാൻ ഇന്ത്യൻ സൈന്യത്തിന് ശക്തിപകരുന്നതും തേജസായിരിക്കും.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

ആകാശത്തേക്കോ കരയിലേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, കൃത്യമായി യുദ്ധസാമഗ്രഹികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാനുള്ള കഴിവ്, വിവിധേദ്ദേശ റഡാർ, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ, കൂടുതൽ ദൃശ്യപരിധിയുള്ള റഡാർ എന്നീ സജ്ജീകരണങ്ങളാണ് തേജസിനെ കൂടുതൽ കരുത്തുറ്റതാകുന്നത്.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

എ-8 റോക്കറ്റ്, അസ്ത്ര, ഡെർബി, പൈത്തോൺ, ആർ-77, ആർ-73 എന്നീ എയർ ടുഎയർ മിസൈലുകൾ, കെഎച്ച്-59 എംഇ, കെഎച്ച്-59 എംകെ, കെഎച്ച്-35, കെഎച്ച്-31 എന്നീ എയർ ടു സർഫേസ് മിസൈലുകൾ, ആന്റി ഷിപ്പ് മിസൈലുകൾ, ലേസർ ബോംബുകൾ എന്നിവ പ്രയോഗിക്കാനുള്ള ശേഷി തേജസിനുണ്ട്.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

നിരവധി പരീക്ഷണപറക്കിലിനു ശേഷം പ്രതിരോധ മേഖലയിലെ കരുത്ത് തെളിയിക്കാൻ കടൽ കടന്ന് തേജസ് ബഹിറിനിലെത്തിയിരുന്നു. ബഹറിനിൽ സംഘടിപ്പിച്ച എയർഷോയിൽ ഇന്ത്യയുടെ അഭിമാനമായ തേജസ് ശബ്ദവേഗത്തിൽ പറന്നാണ് കരുത്ത് തെളിയിച്ചത്.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

തേജസിന്റെ ആദ്യത്തെ വിദേശ എയർഷോകൂടിയായിരുന്നു ഇത്. ബഹറിൻ ഷോയിൽ മുഖ്യാകർഷണവും ഇന്ത്യയുടെ തേജസ് തന്നെയായിരുന്നു.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

പാകിസ്ഥാന്റെ ജെഎഫ്-17 തണ്ടർ ഫൈറ്റർ ജെറ്റുമായി ഇവിടെ തേജസിനെ താരതമ്യം ചെയ്തിരുന്നു. ഭാരം കുറഞ്ഞ ലഘു യുദ്ധവിമാനം എന്ന നിലയ്ക്കും നൂതന സാങ്കേതികതയും കൂടാതെ പറന്നുക്കൊണ്ടിരിക്കുമ്പോൾ പൊടുന്നെ തലമറിഞ്ഞ് പറക്കാനുള്ള ശേഷിയും തേജസിനെ വിഭിന്നനാക്കി.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ നിർമിച്ച ജെഎഫ്-17 തണ്ടർ ഫൈറ്റർ ജെറ്റിനേക്കാൾ മികച്ച പ്രകടനമായിരുന്നു എയർഷോയിൽ തേജസ് കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെ പാക്ക് നീക്കങ്ങൾക്കെതിരെ ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാംസ പകരാൻ എന്തുകൊണ്ടും തേജസിനാകും.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

ഇന്ത്യയുടെ ഈ ലഘുപോർ വിമാന പദ്ധതിക്ക് 1983ലായിരുന്നു തുടക്കമിട്ടത്. അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങൾ ഇതുമായി സഹകരിക്കാതെ പോയതുകാരണം പദ്ധതി നടപ്പിലാക്കാൻ കാലതാമസം നേരിട്ടു.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

ലഘു പോർവിമാനങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് പിന്നീടു പ്രത്യേക ഡിവിഷനുണ്ടാക്കി സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റ‍ഡ് 2011ഓടുകൂടി നിർമാണം പൂർത്തിയാക്കുകയും ചെയ്തു.

പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!

വ്യാവസായിക അടിസ്ഥാനത്തിൽ കൂടുതൽ തേജസ് പോർ വിമാനങ്ങൾ നിർമിക്കാനുള്ള ശേഷിയും സൗകര്യങ്ങളും നിലവിൽ എച്ച്എഎല്ലിനുണ്ട്. വർഷം തോറും എട്ട് തേജസ് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതിയാണ് നിലവിലുള്ളത്. അത് 16 ആക്കി ഉയർത്താനുള്ള പദ്ധതിയും നടത്തി വരുന്നുണ്ട്.

കൂടുതല്‍... #വിമാനം #aircraft
English summary
Amazing And Interesting Facts About HAL Tejas
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark