നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

Written By:

എന്തും വിവാദമാകാറുള്ള കേരളത്തില്‍ ഫഹദ്-നസ്രിയ വിവാഹവും വിവാദത്തിലായതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. 80-കളുടെ ആദ്യപകുതിയില്‍ ജനിച്ച എല്ലാ മലയാളികളും ഈ വിഷയത്തില്‍ വ്യക്തിപരമായി ദുഖിക്കുകയുണ്ടായി. തങ്ങള്‍ പെണ്ണു തെരഞ്ഞുനടന്നപ്പോള്‍ 28 വയസ്സില്‍ കുറഞ്ഞ ഒന്നിനെ കിട്ടുകയുണ്ടായില്ലല്ലോ എന്ന പ്രസ്തുത ദുഖം ഫേസ്ബുക്കിലും മറ്റും അണപൊട്ടിയൊഴുകുകയുണ്ടായി.

എന്തായാലും കാര്യങ്ങള്‍ ഇത്രത്തോളമെല്ലാമായി. ഇനിയിപ്പോള്‍ കല്യാണവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയത്തില്‍ വിവാദത്തിനുള്ള സാധ്യതയുണ്ടോ എന്ന് നമുക്കാരായാം. നസ്രിയയെ കൊണ്ടുനടക്കാനായി ഫഹദ് ഫാസില്‍ വാങ്ങിയിട്ടുള്ളത് ഒരു മിനി കൂപ്പര്‍ ഹാച്ച്ബാക്കാണ്. ഫഹദിന്റെയും നസ്രിയയുടെയും കാറിന്റെ വിശേഷങ്ങള്‍ താഴെ അറിയാം.

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

ചിത്രങ്ങളിലൂടെ നീങ്ങുക

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

മിനി കൂപ്പര്‍ മോഡലിന്റെ വില തുടങ്ങുന്നത് 2,790,000 രൂപയിലാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് വാഹനം വരുന്നത്. മിനി കൂപ്പര്‍ എസ് മോഡലിനാണെങ്കില്‍ 3.150,000 രൂപ വിലവരും.

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

ഒരു പതിപ്പ് മാത്രമേ മിനി കൂപ്പറിനുള്ളൂ. എന്‍ജിന്‍ ഓപ്ഷനും ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഒന്ന് മാത്രം. 1.6 ലിറ്റര്‍ എന്‍ജിന്‍

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

മിനി കൂപ്പര്‍ എസ് കാറിന്‍റെ എന്‍ജിന്‍ ശേഷി 1598 സിസിയാണ്. പെട്രോള്‍ ഓപ്ഷന്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഉണ്ട്.

നിറങ്ങള്‍

നിറങ്ങള്‍

  • പെപ്പര്‍ വൈറ്റ്
  • ചില്ലി റെഡ്
  • ഐസ് ബ്ലൂ
  • മിഡ്നൈറ്റ് ബ്ലാക് മെറ്റാലിക്
നിറങ്ങള്‍

നിറങ്ങള്‍

ബ്രിട്ടിഷ് റേസിംഗ് ഗ്രീന്‍ 2

മെറ്റാലിക് ലേസര്‍ ബ്ലൂ

മെറ്റാലിക് ലൈറ്റ് വൈറ്റ്

പ്യുര്‍ റെഡ്

ബ്രൈറ്റ് യെല്ലോ

ലൈറ്റ് കോഫീ

സര്‍ഫ് ബ്ലൂ

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

ചെറുകാര്‍ എന്നതിന് ഇന്ത്യയില്‍ നിലവിലുള്ള സങ്കല്‍പങ്ങളോട് പൊരുത്തപ്പെടുന്ന കാറല്ല ഇത്. സ്ഥലസൗകരം വളരെ കുറവാണ്. പിന്‍ കാബിന്‍ അല്‍പം ചെറുതാണ്. ബൂട്ട് സൈസ് വിലകുറഞ്ഞ ചെറുകാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നു പറയാം. 160 ലിറ്ററാണ് ശേഷി.

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

മിനി ബ്രാന്‍ഡ് നല്‍കുന്ന പ്രതിച്ഛായയിലാണ് മിനിയെ വാങ്ങുന്നവര്‍ ശ്രദ്ധിക്കുന്നത്. ഒരു എസ്‍യുവി വാങ്ങാനുള്ള പണം ചെലവാക്കി ഇത്രയും ചെറിയ കാര്‍ വാങ്ങുന്നതില്‍ കൗതുകത്തിന്‍റെ സ്വാധീനം വളരെക്കൂടുതലാണ്. സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഈ ചെറുകാര്‍ വളരെ മുന്നിലാണ്.

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

ഫോക്സ്‍വാഗണ്‍ ബീറ്റില്‍, ഫിയറ്റ് 500 എന്നീ കാറുകളാണ് വാഹനത്തിന് എതിരാളികളായി ഇന്നുള്ളത്.

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

മിനി കൂപ്പര്‍ എസ് എന്നൊരു സ്പോര്‍ട്സ് പതിപ്പുകൂടി ഈ കാറിനുണ്ട്.

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

ബിഎംഡബ്ലിയുവിന്‍റെ ഉപബ്രാന്‍ഡാണ് മിനി. എന്നാല്‍ പ്രത്യേക ബ്രാന്‍ഡ് ഇമേജ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇരുവരും തമ്മില്‍ ഇന്ത്യയില്‍ യാതൊരു കൊള്ളക്കൊടുക്കകളും നടക്കുന്നില്ല. വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ശക്തമായ പരിശോധനാ സന്നാഹങ്ങള്‍ക്കിടയിലാണ് ഓരോ മിനി വാഹനവും ജന്മം കൊള്ളുന്നത്. വാഹനത്തിന്‍റെ ഗുണനിലവാരത്തില്‍ ഇത് പ്രതിഫലിക്കുന്നത് കാണാം.

English summary
Malayalam actor Fahad Fazil has got a Mini Cooper hatchback in his garage.
Story first published: Monday, August 18, 2014, 18:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark