ആരാധികയ്ക്ക് വേണ്ടത് ധോണിക്ക് ഒപ്പം ഒരു സെല്‍ഫി; വീണ്ടും ഹിറ്റായതോ മഹിയുടെ ഹമ്മറും

Written By: Dijo

ഇന്ത്യയില്‍ ആഢംബര-സ്‌പോര്‍ട്‌സ് കാറുകളില്‍ പ്രത്യക്ഷപ്പെടുന്ന കായിക താരങ്ങളെ ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകള്‍ക്ക് എന്നും പ്രത്യേക താത്പര്യമാണ്. ഇത്തരത്തില്‍ ഏറെ പ്രശസ്തമായ താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്രസിംഗ് ധോണിയും അദ്ദേഹത്തിന്റെ ഹമ്മറും.

To Follow DriveSpark On Facebook, Click The Like Button
വീണ്ടും 'ഹിറ്റായത്' ധോണിയുടെ ഹമ്മര്‍

റാഞ്ചിയില്‍ പറന്നിറങ്ങിയ മഹേന്ദ്രസിംഗ് ധോണിയുടെ ഓട്ടോഗ്രാഫിനായി ഒരു ആരാധിക നടത്തിയ ശ്രമത്തില്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമായത് ധോണിയുടെ ഹമ്മര്‍ തന്നെയാണ്. റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ നിന്നും ഹമ്മറില്‍ വീട്ടിലേക്ക് തിരിച്ച ധോണിയെ വിമാനത്താവള പരിസരത്ത് വെച്ച് ഒരു യുവ ആരാധിക ഓട്ടോഗ്രാഫിനായി കുറകെ ചാടുകയായിരുന്നു.

വീണ്ടും 'ഹിറ്റായത്' ധോണിയുടെ ഹമ്മര്‍

കുറുകെ ചാടിയതിന് പിന്നാലെ യുവതിയുടെ ഹാന്‍ഡ് ബാഗ് നിലത്ത് വീഴുകയും അതില്‍ ഹമ്മറിന്റെ ടയര്‍ കയറുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തിന് പിന്നാലെ ഹമ്മറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും തല പുറത്തിട്ട് നോക്കിയ ധോണി എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി.

വീണ്ടും 'ഹിറ്റായത്' ധോണിയുടെ ഹമ്മര്‍

എന്തായാലും യുവതിയെ തടയാന്‍ വന്ന സുരക്ഷാ ജീവനക്കാരെ വിലക്കിയ ധോണി, യുവ ആരാധികയ്ക്ക് ഒപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്തതിന് ശേഷമാണ് മടങ്ങിയത്.

വീണ്ടും 'ഹിറ്റായത്' ധോണിയുടെ ഹമ്മര്‍

വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി കളിച്ച ശേഷം ഫ്‌ളൈറ്റില്‍ മടങ്ങിയ ധോണിയെ, അതേ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ആരാധിക വിടാതെ പിന്തുടരുകയായിരുന്നു. ഒടുവില്‍ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് ധോണിയെ പിടികൂടാന്‍ ആരാധികയ്ക്ക് സാധിച്ചത് എന്ന് മാത്രം.

വീണ്ടും 'ഹിറ്റായത്' ധോണിയുടെ ഹമ്മര്‍

ഇതാദ്യമായല്ല ആരാധികമാര്‍ ധോണിയുടെ ഹമ്മറിനെ തടയുന്നത്. മുമ്പ്, ആരാധ്യ എന്ന പേരുള്ള ആരാധികയും ഇത്തരത്തില്‍ ധോണിയുടെ ഹമ്മറിനെ സ്‌കൂട്ടിയില്‍ കീഴടക്കിയ ചരിത്രവുമുണ്ട്.

വീണ്ടും 'ഹിറ്റായത്' ധോണിയുടെ ഹമ്മര്‍

എന്തായാലും സമൂഹ മാധ്യമങ്ങളിലടക്കം ധോണിയുടെ ഹമ്മര്‍ വീണ്ടും വൈറലായിരിക്കുകയാണ്. മുമ്പ് ന്യൂസിലന്റിന്റെ ഇന്ത്യാ പര്യടനത്തിനിടെയും ഇത്തരത്തില്‍ ധോണിയുടെ ഹമ്മര്‍ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്.

വീണ്ടും 'ഹിറ്റായത്' ധോണിയുടെ ഹമ്മര്‍

റാഞ്ചിയില്‍ വന്നിറങ്ങിയ ന്യൂസിലന്റ് ടീമിനെ മറികടന്ന് ധോണി പോകുമ്പോള്‍ ആശ്ചര്യത്താല്‍ അമ്പരന്ന് പോകുന്ന ടോം ലാതമിന്റെയും റോസ് ടെയ്‌ലറിന്റെയും ചിത്രങ്ങളും ഏറെ പ്രചാരം നേടിയിരുന്നു.

ജീപ്പ് റാംഗ്ലര്‍ ഫോട്ടോ ഗാലറി

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
In the brief scuffle that broke out outside the airport, the fan’s handbag fell to the ground, as Dhoni’s Hummer reportedly ran over it.
Story first published: Thursday, March 9, 2017, 17:16 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark