ഫെരാരിയുടെ പുതിയ തീം പാര്‍ക്ക് വരുന്നു!

Posted By:

വന്‍ ബ്രാന്‍ഡുകളുടെ തണലില്‍ നഷ്ടത്തിലോടുന്ന നിരവധി ആഡംബര കാര്‍ കമ്പനികളുണ്ട്. ബ്രാന്‍ഡ് ഇമേജ് സൂക്ഷിക്കുന്നതിനായി ഈ കമ്പനികളെ നഷ്ടത്തില്‍ നിലനില്‍ക്കാര്‍ അവയുടെ മാതൃസ്ഥാപനങ്ങള്‍ അനുവദിക്കുന്നു. കാറുകള്‍ നിര്‍മിച്ചുകൊണ്ടുമാത്രം നിലനില്‍ക്കുക എന്നത് ആഡംബര കാര്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം ഒട്ടൊക്കെ അസാധ്യം തന്നെയാണ്. എന്നാല്‍, ഇത്തരം കമ്പനികളുടെ ലിസ്റ്റിലല്ല ഒരിക്കലും ഫെരാരിയുടെ സ്ഥാനം.

കാറുകള്‍ മാത്രമുല്‍പാദിപ്പിച്ച് നിലനില്‍ക്കുന്ന രീതിയല്ല ഫെരാരിയുടേത് എന്നതാണ് സത്യം. തങ്ങളുടെ ബ്രാന്‍ഡ് പ്രതിച്ഛായയെ വളരെ വിദഗ്ധമായി ഉപയോഗിക്കാന്‍ അവര്‍ക്കറിയാം. അബൂദാബിയില്‍ നിര്‍മിച്ചിട്ടുള്ള ഇന്‍ഡോര്‍ തീം പാര്‍ക്ക് ഇതിനൊരുദാഹരണമാണ്. ഫെരാരി കാറുകളുടെ ശില്‍പപദ്ധതിയെ ആധാരമാക്കി രൂപപ്പെടുത്തിയതാണ് ഈ തീം പാര്‍ക്കിന്റെ ഡിസൈന്‍. പുതിയ വാര്‍ത്തകള്‍ പറയുന്നത് സ്‌പെയിനില്‍ ഒരു ഫെരാരി തീം പാര്‍ക്ക് നിര്‍മിക്കുന്നതിനെക്കുറിച്ചാണ്. ഈ തീം പാര്‍ക്കിന്റെ ചില ഡിസൈന്‍ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. താഴെ അവ കാണാം.

ഫെരാരിയുടെ പുതിയ തീം പാര്‍ക്ക് വരുന്നു!

സ്‌പെയിനില്‍ നിര്‍മിക്കുന്ന ഈ തീം പാര്‍ക്ക് ഫെരാരിയുടെ ആദ്യത്തെ യൂറോപ്യന്‍ തീം പാര്‍ക്കായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെരാരിയുടെ പുതിയ തീം പാര്‍ക്ക് വരുന്നു!

അബൂദാബിയിലാണ് ഫെരാരിക്ക് നിലവില്‍ തീം പാര്‍ക്കുള്ളത്. ഫെരാരി വേള്‍ഡ് എന്നാണ് ആ തീം പാര്‍ക്കിന് പേര്. ഫെരാരി ലാന്‍ഡ് എന്നായിരിക്കും സ്‌പെയിനിലെ തീം പാര്‍ക്കിന്റെ പേര്.

ഫെരാരിയുടെ പുതിയ തീം പാര്‍ക്ക് വരുന്നു!

ബാഴ്‌സലോണയ്ക്കടുത്ത് പോര്‍ട്അവന്റ്യൂറ റിസോര്‍ട്ടിലാണ് ഫെരാരി ലാന്‍ഡ് തീം പാര്‍ക്ക് വരിക.

ഫെരാരിയുടെ പുതിയ തീം പാര്‍ക്ക് വരുന്നു!

75,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്നതായിരിക്കും ഫെരാരി ലാന്‍ഡ് എന്നറിയുന്നു. 140 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ഈ പാര്‍ക്കിന്റെ നിര്‍മാണത്തിനായി ചെലവഴിക്കും.

ഫെരാരിയുടെ പുതിയ തീം പാര്‍ക്ക് വരുന്നു!

ഈ തീം പാര്‍ക്കില്‍ ആദ്യത്തെ ഫെരാരി ശില്‍പ പദ്ധതിയിലുള്ള ഹോട്ടല്‍ നിര്‍മിക്കുവാനും പരിപാടിയുണ്ട്. 250 മുറികളുള്ളതായിരിക്കും ഈ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍. 2016 അവസാനമെത്തുമ്പോഴേക്ക് തീം പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

ഫെരാരിയുടെ പുതിയ തീം പാര്‍ക്ക് വരുന്നു!

അബൂദാബിയിലെ തീം പാര്‍ക്ക് വന്‍ വിജയമായതിനു ശേഷം നിരവധി പേര്‍ പുതിയ പദ്ധതികളുമായി സമീപിച്ചിരുന്നുവെന്ന് ഫെരാരി ബ്രാന്‍ഡ് സിഇഒ ആന്‍ഡ്രിയ പെരോണ്‍ പറയുന്നു. വളരെ ശ്രദ്ധാപൂര്‍വമായ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സ്‌പെയിനിലെ പദ്ധതി സ്വീകരിച്ചത്.

English summary
Ferrari has teamed up with PortAventura Entertainment S.A.U. to announce a new Prancing Horse theme park which will also be its first European theme park.
Story first published: Friday, March 21, 2014, 13:32 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark