ഫെരാരി ലാൻഡിന് തുടക്കം; ഡിസ്‌നിയുടെ അത്ഭുത ലോകമല്ല, ഇത് ഫെരാരിയുടെ അതിശയലോകം!

Written By:

അതിശയിപ്പിക്കുന്ന..അമ്പരിപ്പിക്കുന്ന ഡിസ്‌നി ലാന്‍ഡുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് കണ്ട് മറന്ന ഡിസ്‌നി കഥാപാത്രങ്ങളെ തൊട്ടുണര്‍ത്തുന്ന ഡിസ്‌നി ലാന്‍ഡുകള്‍ യഥാര്‍ത്ഥത്തില്‍ ഡിസ്‌നിയുടെ ലോകത്തേക്ക് വീണ്ടും കടന്നെത്താനുള്ള പടിവാതിലുകളാണ്.

എന്നാല്‍ ഇത്തരത്തില്‍ ഫെരാരി ലാന്‍ഡ് എന്ന് കേട്ടിട്ടുണ്ടോ? അതിവേഗ ട്രാക്ക് അധിപന്‍ ഫെരാരിയില്‍ നിന്നും ഒരു തീം പാര്‍ക്ക്! 

സങ്കല്‍പിക്കാന്‍ ഒരല്‍പം ബുദ്ധിമുട്ടുണ്ടാകാം. പക്ഷെ, സത്യമാണ്.. ട്രാക്കിന് വെളിയില്‍ സൂപ്പര്‍ കൂളാണ് ഫെരാരി!

രാജ്യാന്തര തലത്തിൽ ഒന്നിന് പിറകെ ഒന്നായി തീം പാര്‍ക്കുകള്‍ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ ഫെരാരി.

ഡിസ്‌നി ലാന്‍ഡ് സങ്കല്‍പങ്ങള്‍ക്ക് സമാനമായ ഫെരാരി ലാന്‍ഡിന് കഴിഞ്ഞ ദിവസമാണ് ഫെരാരി സ്‌പെയിനില്‍ തുടക്കം കുറിച്ചത്.

ഫെരാരിയുടെ തീ പാര്‍ക്കിന്റെ തുടക്കം പോലും ഒരല്‍പം വ്യത്യസ്തമായാണ് അരങ്ങേറിയത്. പതിവ് നാട മുറിക്കല്‍ സങ്കല്‍പങ്ങള്‍ക്ക് പകരം അതിശയങ്ങളുടെയും ആകാംഷകളുടെയും സ്റ്റാര്‍ട്ടര്‍ ബട്ടണ്‍ അമര്‍ത്തിയാണ് കോസ്റ്റ ദൊറാഡയിലെ ഫെരാരി പാര്‍ക്ക് ആരംഭിച്ചത്.

പോര്‍ട്ട് അവന്‍ട്യൂറ വേള്‍ഡ് റിസോര്‍ട്ടിനുള്ളില്‍ 750000 ചതുരശ്രീ അടിയിലാണ് ഫെരാരി ലാന്‍ഡ് ഉയര്‍ന്നിരിക്കുന്നത്.

ഇരുപതില്‍പരം സ്റ്റാര്‍ റൈഡുകള്‍ ഉള്‍പ്പെടെ ഒരുപിടി അതിശയങ്ങളാണ് സ്‌പെയിനില്‍ ഫെരാരി ലാന്‍ഡ് ഒരുക്കി വെച്ചിരിക്കുന്നത്.

യൂറോപ്പിലെ തന്നെ ഏറ്റവും ഉയരം കൂടിയതും വേഗമേറിയതുമായ വെര്‍ട്ടിക്കല്‍ ആക്‌സിലറേറ്ററാണ് ഫെരാരി ലാന്‍ഡില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

'റെഡ് ലാന്‍ഡെ'ന്നാണ് വെര്‍ട്ടിക്കല്‍ ആക്‌സിലറേറ്ററെ ഫെരാരി നാമകരണം ചെയ്തിരിക്കുന്നത്.

ഇതിന് പുറമെ, തീപാറും ട്രാക്കിലെ അനുഭവങ്ങളെ സഞ്ചാരികളില്‍ എത്തിക്കുന്നതിനായും ഫെരാരി ലാന്‍ഡില്‍ സന്നാഹങ്ങളുണ്ട്.

അത്തരത്തില്‍ ഒന്നാണ് കോസ്റ്റര്‍ കാറ്റപുള്‍ട്ട് റൈഡുകള്‍. യഥാര്‍ത്ഥ എഫ്‌വണ്‍ വേഗതയെ സഞ്ചാരികളില്‍ എത്തിച്ചതിന് ശേഷമാണ് ഈ കാറ്റപുള്‍ട്ട് ആകാശത്തിലേക്ക് പറക്കുന്നത്.

കേവലം അഞ്ച് സെക്കന്‍ഡ് കൊണ്ടാണ് കാറ്റപുള്‍ട്ട് റൈഡ് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത കൈവരിക്കുക.

അവിടം കൊണ്ട് തീരുന്നില്ല, 180 കിലോമീറ്റര്‍ വേഗതയില്‍ നിന്നും 367 അടി ഉയരത്തിലേക്കാണ് തുടര്‍ന്നുള്ള റൈഡിന്റെ പോക്ക്.

അതേസമയം, സാഹസികതയില്‍ അത്ര താത്പര്യമില്ലാത്തവര്‍ക്കും ഫെരാരി ലാന്‍ഡില്‍ ഇടമുണ്ട്.

എഫ് വണ്‍, ജിടി ചരിത്രങ്ങളിലൂടെ സഞ്ചാരികളെ കടത്തി കൊണ്ട് പോകുന്ന റേസിംഗ് ലെജന്‍ഡ്‌സ്, ഫ്‌ളൈയിംഗ് ഡ്രീം, ഫെരാരി ഗാലറി എന്നിങ്ങനെ നീളുന്നു 'സോഫ്റ്റ്‌കോര്‍' ഒരുക്കങ്ങള്‍.

പ്രശസ്ത ഇറ്റാലിയന്‍ റേസിംഗ് ബ്രാന്‍ഡായ ഫെരാരിയില്‍ നിന്നുള്ള രണ്ടാമത്തെ പാര്‍ക്കാണ് സ്‌പെയിനില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.

2010 ല്‍ അബുദാബിയിലാണ് ഫെരാരി ആദ്യമായി ഫെരാരി തീം പാര്‍ക്ക് ആരംഭിച്ചത്.

ഫെരാരി വേള്‍ഡ് അബുദാബി എന്നാണ് തീം പാര്‍ക്ക് അറിയപ്പെടുന്നത്.

2015 ല്‍ പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി അബുദാബി ഫെരാരി വേള്‍ഡ് തെരഞ്ഞെടുക്കപ്പെട്ടൂവെന്നതും ശ്രദ്ധേയമാണ്.

ഇതിന് പുറമെ, അന്നേ വർഷം തന്നെ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും ഫെരാരി വേൾഡ് അബുദാബിയെ തേടിയെത്തി.

ഫെരാരി വൈസ് ചെയര്‍മാന്‍ പിയറോ ഫെരാരിയാണ് ഫെരാരി ലാന്‍ഡ് സ്‌പെയിനിന്റെ തുടക്കം ബട്ടണ്‍ അമര്‍ത്തി നടത്തിയത്. 

എന്തായാലും ഇനി ലോക സഞ്ചാരികളുടെ, പ്രത്യേകിച്ച് സാഹസിക സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ പുതിയ ഒരു ഇടം കൂടി വന്ന് ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍... #കൗതുകം #off beat
English summary
Ferrari opens second theme park in Spain. Read in Malayalam.
Please Wait while comments are loading...

Latest Photos