ഫെരാരിക്ക് പണമില്ലെങ്കില്‍ പേന വാങ്ങാം!

Posted By:

ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഈ മാസം അവസാനത്തില്‍ തുടങ്ങാനിരിക്കെ, ബന്ധപ്പെട്ട കച്ചവടങ്ങള്‍ സജീവമാവുകയാണ്. ആഡംബര എഴുത്ത് സാമഗ്രികള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡായ ഷീഫര്‍ സ്‌കഡേറിയ ഫെരാരി പേന ശേഖരവുമായാണ് എത്തുന്നത്.

ഈ പേനകള്‍ ഇന്ത്യയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ആഡംബരപ്പേനകളാണെന്ന് പറഞ്ഞുവല്ലോ. എഴുതുമ്പോള്‍ ഇത്തിരി റേസിംഗ് സ്പിരിറ്റും ആഡംബരവുമെല്ലാം വേണം എന്നുള്ളവര്‍ക്ക് ഈ പേനകള്‍ വാങ്ങാവുന്നതാണ്. വിശദാംശങ്ങള്‍ താഴെ.

To Follow DriveSpark On Facebook, Click The Like Button
Ferrari Writing Instruments Collection From Sheaffer

ഫെരാരി 100, ഫെരാരി 300, ഫെരാരി 500, ഫെരാരി വിഎഫ് എം എന്നിങ്ങനെയുള്ള വേരിയന്റുകളാണ് ഈ കളക്ഷനിലുള്ളത്.

ഫെരാരി 500

ഫെരാരി 500

ഇതൊരു ബോള്‍പോയിന്റ് പേനയാണ്. ഒരു വര്‍ഷത്തെ വാറന്റി ഈ പേനയ്ക്കുണ്ട്. ഒരു ആഡംബര ഗിഫ്റ്റ് ബോക്‌സില്‍ അടക്കം ചെയ്താണ് പേന വിപണിയിലെത്തുന്നത്. http://www.williampenn.net/ സൈറ്റില്‍ പോയാല്‍ ഓണ്‍ലൈനായി സാധനം കിട്ടും. ഈ പേനയ്ക്ക് വില 3500 രൂപയാണ്.

ഫെരാരി 300

ഫെരാരി 300

ഫെരാരി 300 ബാള്‍ പേനയ്ക്ക് വില 3500 രൂപയാണ്. ഇതിന്റെ തന്നെ ഫൗണ്ടന്‍ വേരിയന്റിന് 5,000 രൂപ വിലവരും. റോളര്‍ ബാള്‍ പെന്നിന് 4,000 രൂപ വില. 1 വര്‍ഷത്തെ വാറന്റിയുണ്ട് പേനയ്ക്ക്. ആഡംബര ഗിഫ്റ്റ് ബോക്‌സില്‍ അടച്ച് കിട്ടും.

ഫെരാരി 100

ഫെരാരി 100

ഒരു വര്‍ഷത്തെ വാറന്റി ഫെരാരി 100 പേനകള്‍ക്കുണ്ട്. ആഡംബര ഗിഫ്റ്റ് ബോക്‌സില്‍ ലഭിക്കും.

  • ഗ്ലോസി ബ്ലാക് ബോള്‍ പെന്‍ - 3,000
  • റോളര്‍ ബാള്‍ പെന്‍ - 3,750
  • ഫൗണ്ടന്‍ പെന്‍ - 4,500
  • ബാള്‍ പെന്‍ - 3,000
ഫെരാരി വിഎഫ്എം

ഫെരാരി വിഎഫ്എം

ബോള്‍ പോയിന്റ് വേരിയന്റുകള്‍ മാത്രമാണ് ഫെരാരി വിഎഫ്എമ്മിലുള്ളത്. 1 വര്‍ഷത്തെ വാറന്റിയുണ്ട്. ആഡംബര ഗിഫ്റ്റ് ബോക്‌സില്‍ ലഭിക്കും. ബാള്‍ പെന്‍ മോഡലിന് 1,350 രൂപയാണ് വില. റോളര്‍ ബാള്‍ പെന്നിന്

English summary
Luxury writing instrument brand Sheaffer has introduced its official Scuderia Ferrari collection of writing instruments in India.
Story first published: Thursday, October 17, 2013, 16:06 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark