ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

ഈ വര്‍ഷത്തെ ദീപാവലി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ പ്രത്യേകതയുള്ളതെന്ന് വേണം പറയാന്‍. കാരണം കൊവിഡ് മഹാമാരിയില്‍ നിന്നും രാജ്യം തിരിച്ച് വരവിന്റെ പാതയിലാണ്. ആവശ്യമായ മുന്‍കരുതലുകളോടെ രാജ്യം ഒന്നിച്ച് ദീപാവലി ആഘോഷിക്കുകയാണ്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

വാഹന നിര്‍മ്മാതാക്കളെ സംബന്ധിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. കൊവിഡില്‍ നടുവൊടിഞ്ഞ വിപണിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കളും. ഇരുചക്രവാഹന വിപണിയെ സംബന്ധിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി മോട്ടോര്‍സൈക്കിളുകളാണ് എത്തിയത്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

പ്രത്യേകിച്ച് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍, അതിനാല്‍ ഈ ശുഭ അവസരത്തില്‍ നിങ്ങള്‍ ഒരു ഇരുചക്രവാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന മികച്ച ഏതാനും മോഡലുകളെ ഒന്ന് പരിചയപ്പെടാം.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350

അപ്ഡേറ്റ് ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് വിപണിയില്‍ എത്തുന്നത്. മുന്‍ തലമുറ മോഡലിനെക്കാള്‍ നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നതെന്ന് വേണം പറയാന്‍.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

പുതിയ മോട്ടോര്‍സൈക്കിള്‍ ഒരു പുതിയ J-പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350-ന് ശേഷമുള്ള രണ്ടാമത്തെ ഓഫറാണ്. പുതുതലമുറയിലെ ക്ലാസിക് ഐക്കണിക് സിലൗറ്റ് നിലനിര്‍ത്തുമ്പോള്‍, അതിന്റെ എല്ലാ പുതിയ മെക്കാനിക്കലുകളും ക്രൂയിസിംഗ് കൂടുതല്‍ അനായാസമാക്കുന്നു.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

മോട്ടോര്‍സൈക്കിളിന് ട്രിപ്പിള്‍ അക്ക വേഗത വളരെ എളുപ്പത്തില്‍ നിലനിര്‍ത്താന്‍ മാത്രമല്ല, ട്രാഫിക്കില്‍ കൂടുതല്‍ വേഗതയുള്ളതായി അനുഭവപ്പെടുകയും ചെയ്യും. 349 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്ട്രോക്ക് എഞ്ചിനാണ് നവീകരിച്ച ക്ലാസിക് 350-യ്ക്ക് കരുത്ത് നല്‍കുന്നത്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

ഈ യൂണിറ്റ് 6,100 rpm-ല്‍ 20 bhp കരുത്തും 4,000 rpm-ല്‍ 28 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ബന്ധിപ്പിക്കുന്നത്. ബൈക്കിന്റെ വില 1,84,374 രൂപ മുതലാണ് ആരംഭിക്കുന്നത്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

പുതുക്കിയ കെടിഎം RC 200

പുതിയ തലമുറ കെടിഎം RC200 ഡിസൈനിലും, മെക്കാനിക്കല്‍ ഫീച്ചറുകളിലും നിരവധി അപ്ഡേറ്റുകളുമായാണ് വരുന്നത്. പുതിയ ഫെയറിംഗ് അതിന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

റേസ് ട്രാക്കില്‍ പുതിയ മോഡല്‍ ഭാരം കുറഞ്ഞതും കൂടുതല്‍ ചടുലവുമാണെന്ന് കെടിഎം ഉറപ്പാക്കിയിട്ടുണ്ട്. 199.5 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

ഈ യൂണിറ്റ് 25.8 bhp കരുത്തും 19.5 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. 2.09 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

യമഹ R15 V4

ഈ ദീപാവലി നാളില്‍ പരിഗണിക്കാവുന്ന മറ്റൊരു മോഡലാണ് യമഹ R15 V4. വില വിവരങ്ങള്‍ പരിശോധിച്ചാല്‍ ഏകദേശം 1.70 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

യമഹ R15 V3 യുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതുക്കിയ ആവര്‍ത്തനത്തിന്റെ പുതിയ ഡിസൈന്‍ കൂടുതല്‍ എയറോഡൈനാമിക് ആണ്, അതിനാല്‍ പവര്‍ ഔട്ട്പുട്ടില്‍ ചെറിയ ഇടിവുണ്ടായിട്ടും അതിന്റെ മുന്‍ഗാമിയേക്കാള്‍ അല്പം ഉയര്‍ന്ന വേഗത വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

പുതിയ ഇന്‍വെര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കും മെച്ചപ്പെട്ട കൈകാര്യം ചെയ്യലിന് കാരണമായി, മൊത്തത്തിലുള്ള ഗുണനിലവാരവും ഉയര്‍ന്നു. ഇതിന് ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, വേഗത്തിലുള്ള അപ്ഷിഫ്റ്റുകള്‍ക്കുള്ള ക്വിക്ക്ഷിഫ്റ്റര്‍, നിങ്ങള്‍ ട്രാക്കില്‍ എത്ര വേഗത്തിലാണെന്ന് കാണാന്‍ ലാപ് ടൈമര്‍ എന്നിവയും ലഭിക്കുന്നു.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

മൊത്തത്തില്‍, നിങ്ങള്‍ റൈഡിംഗിന്റെ സൂക്ഷ്മതകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പെര്‍ഫോമെന്‍സ് തത്പരനാണെങ്കില്‍, R15 അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് നിറഞ്ഞ ഫെയര്‍ഡ് ബൈക്കാണ്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

ടിവിഎസ് റൈഡര്‍

യാത്ര ചെയ്യാന്‍ സുഖകരവും എന്നാല്‍ സ്‌റ്റൈലിഷുമായ എന്തെങ്കിലും തിരയുകയാണോ നിങ്ങള്‍? എങ്കില്‍ പുതിയ ടിവിഎസ് റൈഡറാണ് നിങ്ങളുടെ ഏറ്റവും മികച്ച ചൊയിസ് എന്നുവേണം പറയാന്‍.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

ഇതിന്റെ ഡ്രം വേരിയന്റിന് 77,500 രൂപയും ഡിസ്‌ക് പതിപ്പിന് 85,469 രൂപയുമാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില. ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് റൈഡിംഗ് മോഡുകള്‍ ഉള്‍പ്പെടെയുള്ള സവിശേഷതകളോടെയാണ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

67 കിലോമീറ്റര്‍, അവകാശപ്പെടുന്ന മൈലേജ് പോലും അതിന്റെ സെഗ്മെന്റിലെ ഒരു മോട്ടോര്‍സൈക്കിളിന് വളരെ ജനപ്രീയമാക്കുന്നു. 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 7,500 rpm-ല്‍ 11.2 bhp കരുത്തും 6,000 rpm-ല്‍ 11.2 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

ഫുള്‍-എല്‍ഇഡി ഹെഡ്‌ലൈറ്റും ടെയില്‍ ലാമ്പും, റേഞ്ച് ഇന്‍ഡിക്കേറ്ററോട് കൂടിയ ഇന്‍ഫോ പാക്ക് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈലന്റ് സ്റ്റാര്‍ട്ടര്‍ എന്നിവയും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

2021 ടിവിഎസ് അപ്പാച്ചെ RTR 200 4V

ശ്രേണിയിലെ ഏറ്റവും കഴിവുള്ള ഒരു മോട്ടോര്‍സൈക്കിളാണ് അപ്പാച്ചെ RTR 200 4V. അടുത്തിടെയാണ് മോഡലിന് ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിച്ചത്. സെഗ്മെന്റ്-ഫസ്റ്റ് റൈഡിംഗ് മോഡുകള്‍ (റെയിന്‍, അര്‍ബന്‍, സ്‌പോര്‍ട്ടി) ഇതിന് ലഭിക്കുന്നു.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

ക്രമീകരിക്കാവുന്ന ഫ്രണ്ട് സസ്പെന്‍ഷന്‍, ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകള്‍ എന്നിവ സവിശേഷതകളാണ്. പുതിയ കൂട്ടിച്ചേര്‍ക്കലുകളെല്ലാം ബൈക്കിനെ മുമ്പത്തേതിനേക്കാള്‍ ബഹുമുഖമാക്കി മാറ്റിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ ദീപാവലിക്ക് വാങ്ങാന്‍ പരിഗണിക്കുന്ന മികച്ച 5 പുതിയ ബൈക്കുകള്‍

ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്ള വേരിയന്റിന് 1,38,115 രൂപയാണ് വില. ചുരുക്കത്തില്‍, നിങ്ങളുടെ ദൈനംദിന ഓഫീസ് ഓട്ടങ്ങളും ഇടയ്ക്കിടെയുള്ള വാരാന്ത്യ വിനോദങ്ങളും അനായാസം ചെയ്യാന്‍ കഴിയുന്ന സുഖകരവും എന്നാല്‍ സ്പോര്‍ട്ടിയുമായ ഒരു മോട്ടോര്‍സൈക്കിളാണ് നിങ്ങള്‍ തെരയുന്നതെങ്കില്‍ ടിവിഎസ് അപ്പാച്ചെ RTR 200 ഒരു മികച്ച ചോയിസാണ്.

Most Read Articles

Malayalam
English summary
Find here some new bikes you can buy this diwali
Story first published: Thursday, November 4, 2021, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X