കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഒരു വാഹനം സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്‌നമാണ്. പല രീതിയില്‍ ആകും ആളുകള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വാഹനം തെരഞ്ഞെടുക്കുന്നതും. ചിലര്‍ ബ്രാന്‍ഡ് നേക്കി എടുക്കുമ്പോള്‍, ചില ആളുകള്‍ ശ്രേണിയും, ഫീച്ചറും, മൈലേജും ഒക്കെ നോക്കി എടുക്കും.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കളര്‍ നോക്കി വാഹനം തെരഞ്ഞെടുക്കുന്നവരും നമ്മുടെ ഇടയില്‍ ഉണ്ടെന്ന് വേണം പറയാന്‍. കൂടുതല്‍ ആളുകളും വൈറ്റ് നിറത്തിലുള്ള വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നുവെന്ന് നമ്മള്‍ ഇതിനോടകം പലയിടത്തും കണ്ടതാണ്.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വൈറ്റ് കളര്‍ തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെന്നും നമ്മുക്ക് അറിയാം. വൈറ്റ് കഴിഞ്ഞാല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന മറ്റൊരു ഓപ്ഷനാണ് ബ്ലാക്ക് നിറം. ലോകത്ത് ഏറ്റവും പ്രചാരമുള്ള കളര്‍ ഓപ്ഷനുകളില്‍ ഒന്നാണ് ബ്ലാക്ക്.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ചരിത്രത്തിലുടനീളം, വാഹനങ്ങളുടെ കാര്യത്തില്‍ ബ്ലാക്ക് ഏറ്റവും ആവശ്യമുള്ള നിറമാണ്. മിക്കവാറും എല്ലാ പ്രമുഖ ആഡംബര കാര്‍ നിര്‍മാതാക്കളും ബ്ലാക്ക് നിറത്തില്‍ തങ്ങളുടെ ഐക്കണ്‍ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ കാരണം ഇതാണ്.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വാസ്തവത്തില്‍, ഒരു വാഹനത്തിലെ ഏറ്റവും സെക്‌സിയായി കാണുന്ന നിറമാണ് ബ്ലാക്ക് നിറം എന്ന് പറയുന്നതിലും തെറ്റില്ല. ബ്ലാക്ക് നിറമുള്ള വാഹനങ്ങള്‍ പതിവിലും കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നുണ്ടെങ്കിലും, മറ്റ് മോഡലുകള്‍ക്കിടയില്‍ എറിച്ച് നില്‍ക്കാനുള്ള ഒരു കഴിവ് ബ്ലാക്ക് നിറത്തിലുള്ള വാഹനങ്ങള്‍ ഉണ്ടെന്ന് വേണം പറയാന്‍.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ആഢ്യത്തം, കരുത്ത്, സമ്പത്ത് എന്നിവയെ ബ്ലാക്ക് കളര്‍ പ്രതിനിധീകരിക്കുന്നുവെന്ന ഒരും സങ്കല്‍പവും വാഹനലോകത്ത് ഉണ്ടെന്ന് വേണം പറയാന്‍. നിങ്ങള്‍ ഒരു ബ്ലാക്ക് നിറത്തിലുള്ള കാര്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയുടുന്നുവെങ്കില്‍ അതിന് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇതൊക്കെയാകാം.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കമാന്‍ഡിംഗ് അപ്പീല്‍

വിശ്വസിച്ചാലും ഇല്ലെങ്കിലും, മുഴുവന്‍ കളര്‍ പാലറ്റിലും ഏറ്റവും കൂടുതല്‍ കമാന്‍ഡിംഗ് അപ്പീല്‍ നല്‍കുന്ന നിറമാണ് ബ്ലാക്ക്. ബ്ലാക്ക് നിറത്തിലുള്ള ഓരോ വാഹനവും, ഏത് വിഭാഗമായാലും, കുറ്റമറ്റതും പൂര്‍ണ്ണമായും മനോഹരമായും കാണപ്പെടുന്നു.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ബ്ലാക്ക് നിറം കെര്‍വുകള്‍ പുറത്തെടുക്കുക മാത്രമല്ല, ഏറ്റവും സൂക്ഷ്മമായ ഹൈലൈറ്റുകള്‍, ക്രീസുകള്‍, രൂപരേഖകള്‍ എന്നിവയ്ക്ക് പോലും ഒരു പുതിയ നിര്‍വചനം നല്‍കുന്നു. ഡിസൈനില്‍ ലഭിച്ചിട്ടുള്ള ഓരോ വടിവും, വരയും കാഴ്ചക്കാരില്‍ വ്യക്തമായി എത്തിക്കാനും ബ്ലാക്ക് നിറത്തിന് സാധിക്കും.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വ്യത്യസ്ത ഐക്യം

വാഹനങ്ങളുടെ നിറങ്ങളുടെ കാര്യത്തില്‍, ബ്ലാക്ക് നിറത്തിന് അതിന്റേതായ ഐക്യമുണ്ട്. മറ്റേതൊരു പരമ്പരാഗത നിറത്തേക്കാളും കൂടുതല്‍ പ്രീമിയവും എക്‌സ്‌ക്ലൂസീവും ആയി കാണപ്പെടുന്ന ഒരു ഐക്യം.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കാര്‍ നിര്‍മാതാക്കള്‍ അവരുടെ ബ്ലാക്ക് മോഡലുകളെ പ്രത്യേക പതിപ്പുകള്‍, ഡാര്‍ക്ക് പതിപ്പുകള്‍, നൈറ്റ് പതിപ്പുകള്‍ മുതലായവ വാഗ്ദാനം ചെയ്തുകൊണ്ട് പലപ്പോഴും ബ്ലാക്ക് നിറം മുതലാക്കാനുള്ള കാരണം ഇതാണ്.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

മെച്ചപ്പെട്ട പുനര്‍വില്‍പ്പന

ഒരു ബ്ലാക്ക് നിറത്തിലുള്ള വാഹനം വാങ്ങുന്നതിന്റെ മറ്റൊരു അധിക നേട്ടം, കാറുകളുടെ കാര്യത്തില്‍ ഇത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള നിറമാണ് എന്നതാണ്.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഇതിനര്‍ത്ഥം, ബ്ലാക്ക് നിറത്തിന് വലിയ ഡിമാന്‍ഡുള്ളതിനാലും പ്രീ-ഓണഡ് മാര്‍ക്കറ്റില്‍ ആവശ്യത്തിന് സപ്ലൈ ഇല്ലാത്തതിനാലും നിങ്ങള്‍ക്ക് ഒരു മികച്ച റീസെയ്ല്‍ മൂല്യം ലഭിക്കും എന്നതാണ്.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വൈറ്റ് നിറത്തില്‍ എത്തുന്ന കാറുകളുടെ അത്ര റീസെയില്‍ മൂല്യം ലഭിക്കില്ലെങ്കിലും മറ്റ് നിറങ്ങളെ അപേക്ഷിച്ച് ബ്ലാക്ക് കാറുകള്‍ക്ക് ഭേദപ്പെട്ട റീസെയില്‍ മൂല്യം ലഭിക്കുമെന്ന് വേണം പറയാന്‍.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ശ്രദ്ധ കൂടുതല്‍ നല്‍കും

കാറുകളുടെ കാര്യത്തില്‍ ബ്ലാക്ക് നിറം ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ നിങ്ങള്‍ ഒരു ബ്ലാക്ക് വാഹനം വീട്ടില്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നതിന് മുമ്പ്, ബ്ലാക്ക് കാറുകള്‍ക്ക് മറ്റേതൊരു നിറത്തേക്കാളും കൂടുതല്‍ പരിപാലനം ആവശ്യമാണെന്ന വസ്തുത നന്നായി അറിയാമെന്ന് ഉറപ്പാക്കുക.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വൃത്തിയായി സൂക്ഷിച്ചാല്‍ ബ്ലാക്ക് കാറുകള്‍ കണ്ണഞ്ചിപ്പിക്കുമെങ്കിലും, ഏറെ നേരം ഇത് തുടരുക സാധ്യമല്ല. പൊടി പടലങ്ങള്‍, പോറലുകള്‍, അഴുക്ക് പോലുള്ളവ കാരണം ബ്ലാക്ക് നിറത്തിലുള്ള കാറുകള്‍ക്ക് ഏറെ നേരം തിളക്കം നിലനിര്‍ത്താന്‍ സാധിക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഒരു നാണയത്തിന് രണ്ട് വശങ്ങള്‍ ഉണ്ടെന്ന് അറിയാവുന്നതുപോലെ ബ്ലാക്ക് നിറത്തിനും ചില പോരയ്മകള്‍ ഉണ്ടെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. മറ്റ് നിറങ്ങളെ അപേക്ഷിച്ച് ബ്ലാക്ക് കളര്‍ ഓപ്ഷനിലുള്ള കാറുകള്‍ കഠിനമായ താപത്തെ അതിവേഗം ഉള്‍ക്കൊള്ളും.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

അതിനാല്‍ വേനല്‍ക്കാലത്ത് ബ്ലാക്ക് നിറത്തിലുള്ള കാറുകളില്‍ ചൂട് ഒരല്‍പം കൂടുതലായിരിക്കും എന്ന് വേണം പറയാന്‍. അതുപോലെ തന്നെ മെയിന്റനന്‍സ് ചെലവും അല്‍പ്പം കൂടുതലായിരിക്കും.

കാര്‍ നിറം ബ്ലാക്കാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കാരണം ചെറിയ സ്‌ക്രാച്ചുകളും പോറലുകളും പോലും കറുത്ത നിറത്തില്‍ എടുത്തു നില്‍ക്കും. ഇത് മാറ്റണമെങ്കില്‍ ചിലപ്പോള്‍ മറ്റ് നിറങ്ങള്‍ക്ക് മുടക്കുന്നതിനേക്കാള്‍ കൂടുതല്‍ കാശ് ചിലപ്പോള്‍ മുടക്കേണ്ടി വന്നേക്കാം.

Most Read Articles

Malayalam
English summary
Find here some pros and cons behind the black cars details
Story first published: Sunday, August 29, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X