സൂപ്പര്‍കാറുകള്‍ പറന്നിറങ്ങുന്നു; ആദ്യ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ ഇന്ത്യയില്‍ എത്തി

Written By:

ആദ്യം മക്‌ലാരന്‍ 720S, പിന്നാലെ ഫെരാരി F12tdf, ഇപ്പോള്‍ ഇതാ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ! ഇന്ത്യന്‍ സൂപ്പര്‍കാര്‍ സങ്കല്‍പങ്ങള്‍ ചിറക് വിടര്‍ത്തിയിരിക്കുകയാണ്. കാര്‍പ്രേമികള്‍ക്ക് വിരുന്നൊരുക്കി ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയും രാജ്യത്ത് എത്തി.

സൂപ്പര്‍കാറുകള്‍ പറന്നിറങ്ങുന്നു; ആദ്യ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ ഇന്ത്യയില്‍ എത്തി

2017 ജനീവ മോട്ടോര്‍ഷോയില്‍ അവതരിച്ച ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ, തുടക്കം മുതല്‍ താരപരിവേഷം കൈയ്യടക്കിയ അവതാരമാണ്. ലോകപ്രശസ്ത നേബഗ്രിങ്ങ് ട്രാക്കില്‍ പുതിയ വേഗ റെക്കോര്‍ഡ് കുറിച്ചാണ് ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ കടന്നുവന്നത്.

സൂപ്പര്‍കാറുകള്‍ പറന്നിറങ്ങുന്നു; ആദ്യ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ ഇന്ത്യയില്‍ എത്തി

പോര്‍ഷ 918 സ്‌പൈഡറിനെയും ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിയെയും പിന്തള്ളിയെത്തിയ ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ, 6:52:01 എന്ന പുതിയ ലാപ് റെക്കോര്‍ഡായിരുന്നു കുറിച്ചത്.

Recommended Video
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
സൂപ്പര്‍കാറുകള്‍ പറന്നിറങ്ങുന്നു; ആദ്യ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ ഇന്ത്യയില്‍ എത്തി

631 bhp കരുത്തും 600 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ V10 എഞ്ചിനിലാണ് ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ എത്തുന്നത്.

സൂപ്പര്‍കാറുകള്‍ പറന്നിറങ്ങുന്നു; ആദ്യ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ ഇന്ത്യയില്‍ എത്തി

2.9 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയും, 8.9 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയ്ക്ക് സാധിക്കും.

മണിക്കൂറില്‍ 325 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്. 7-സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് മോഡലില്‍ ലംബോര്‍ഗിനി നല്‍കുന്നത്. ഇലക്ട്രോ മെക്കാനിക്കല്‍ പവര്‍സ്റ്റീയറിംഗ്, പുതുക്കിയ എക്‌സ്‌ഹോസ്റ്റ്, വീതിയേറിയ എയര്‍ ഇന്‍ടെയ്ക്കുകള്‍, പുതിയ ടൈറ്റാനിയം വാല്‍വുകള്‍, ഫ്‌ളൂയിഡ് ഡൈനാമിക്‌സ് എന്നിവ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയുടെ പെര്‍ഫോര്‍മന്‍സ് ഫീച്ചറുകളാണ്.

സൂപ്പര്‍കാറുകള്‍ പറന്നിറങ്ങുന്നു; ആദ്യ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ ഇന്ത്യയില്‍ എത്തി

ഉറാക്കാനുകളെ അപേക്ഷിച്ച് 40 കിലോഗ്രാം ഭാരക്കുറവിലാണ് ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ എത്തുന്നത്. പുതിയ ഡിജിറ്റല്‍ കോക്പിറ്റ്, സ്ട്രാഡ-സ്‌പോര്‍ട്-കോര്‍സ എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന ഡ്രൈവിംഗ് മോഡുകളും ഇന്റീരിയര്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

സൂപ്പര്‍കാറുകള്‍ പറന്നിറങ്ങുന്നു; ആദ്യ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ ഇന്ത്യയില്‍ എത്തി

ലംബോര്‍ഗിനിയുടെ ആഡ് പെര്‍സോണം പ്രോഗ്രാം മുഖേന ഉറക്കാന്‍ പെര്‍ഫോര്‍മന്തെയെ കസ്റ്റമൈസ് ചെയ്യാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലംബോര്‍ഗിനി നല്‍കുന്നുണ്ട്.

274,390 ഡോളറാണ് ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയുടെ രാജ്യാന്തര വില. എന്നാല്‍ 5 കോടിക്ക് മേലെയാണ് ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയുടെ ഇന്ത്യന്‍ വരവിന് ചെലവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image Source:Automobili Ardent | Petrolhead Lifestyle

കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
India Gets Its First Ever Lamborghini Huracan Performante. Read in Malayalam.
Please Wait while comments are loading...

Latest Photos