മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

By Praseetha

ബോക്സിംഗ് റിങ്ങിൽ എതിരാളികള്‍ ഇല്ലെന്ന് തെളിയിച്ചുകൊണ്ട് ഈയിടെ വിരമിച്ച ഒരു അമേരിക്കൻ പ്രൊഫഷണൽ ബോക്സറാണ് ഫ്ലോയിഡ് മേവെതർ. ലോക വെല്‍റ്റര്‍ വെയ്റ്റ് ചാമ്പ്യന്‍ പട്ടം നേടിയാണ് ഇദ്ദേഹം കായിക ജീവിതത്തിൽ നിന്നും വിടവാങ്ങിയത്. തോൽവി എന്തെന്നറിയാതെ തുടർച്ചയായ നാൽപ്പതൊമ്പതാം വിജയമായിരുന്നു മേവെതറിന്റേത്. ഈ അമേരിക്കൻ ബോക്സർ ഏഴു തവണ ലോക ചാമ്പ്യനായിട്ടുമുണ്ട്.

ഷരപോവയ്ക്ക് പോഷെയുടെ തിരിച്ചടി

തൊട്ടതെല്ലാം പൊന്നാക്കുമെന്ന് കേട്ടിട്ടുള്ളത് പോലെ കണ്ടമാനം പണമാണ് കായിക മേഖലയിൽ നിന്നും താരം വാരിക്കൂട്ടിയിട്ടുള്ളത്. ദശക്കോടി കണക്കിന് പൗണ്ട് വിലമതിക്കുന്ന വാഹനങ്ങളും സ്വന്തമായിട്ടുണ്ട്. നിരവധി സൂപ്പർ കാറുകളും പ്രൈവറ്റ് ജെറ്റുമാണ് മേവെതറിന്റെ ഉടമസ്ഥതയിലുള്ളത്. ഈ പണക്കൂമ്പാരങ്ങൾക്കിടയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക എന്നതാണ് താരത്തിന്റെ പ്രധാന ഹോബി. ലോകത്തിൽ തന്നെ ഏറ്റവും വേഗതകൂടിയ കാറെന്ന വിശേഷണമുള്ള ബുഗാട്ടി കൈറോണാണ് അടുത്തതായി എത്താൻ പോകുന്ന അതിഥി. കാർ വിശേഷങ്ങളിലേക്ക് കടക്കാം.

ബുഗാട്ടി കൈറോൺ

ബുഗാട്ടി കൈറോൺ

2016 ജനീവ മോട്ടോർഷോയിലാണ് കൈറോൺ അരങ്ങേറ്റം കുറിച്ചത്. മണിക്കൂറിൽ 420 കിലോമീറ്റർ വേഗതയാണ് ഈ വാഹനത്തിനുള്ളത്. 2.5 സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കൈറോണിന് സാധിക്കും.

ബുഗാട്ടി കൈറോൺ

ബുഗാട്ടി കൈറോൺ

8ലിറ്റർ ക്വാഡ് ടർബോ ഡബ്ല്യൂ 16 എൻജിനാണ് ഈ ടൂ സീറ്റർ സൂപ്പർ കാറിന് കരുത്തേകുന്നത്. 1479 ബിഎച്ച്പി കരുത്തും 163 കെജിഎം ടോർക്കുമാണിതിനുള്ളത്. ഇന്ത്യൻ വില 17.82 കോടിയാകുമെന്നാണ് കണക്കാക്കുന്നത്.

ഫെരാരി 599

ഫെരാരി 599

ഒന്നല്ല കറുപ്പും വെളുപ്പും നിറങ്ങളിലുള്ള രണ്ട് ഫെരാരി കാറുകളാണ് സ്വന്തമായിട്ടുള്ളത്. 6.0 ലിറ്റർ വി12 എൻജിൻ ഘടിപ്പിച്ചിട്ടുള്ള ഈ വാഹനം 612ബിഎച്ച്പി കരുത്താണ് ഉല്പാദിപ്പിക്കുന്നത്.

ബെന്‌ലി

ബെന്‌ലി

മറ്റെന്ത് കാറുകള്‍ നിങ്ങൾ സ്വന്തമാക്കിയാലും ആഡംബര കാറുകളുടെ കൂട്ടത്തിൽ ബെന്‌ലി ഇല്ലെങ്കിൽ വലിയൊരു പോരായ്മ തന്നെയാണത്. മേവെതറാകട്ടെ മുള്‍സാൻ, ഫാന്റം എന്ന രണ്ട് ബെന്‌ലി വാഹനങ്ങളാണ് കൈവശം വെച്ചിരിക്കുന്നത്.

വീണ്ടും ബെന്‌ലി

വീണ്ടും ബെന്‌ലി

കറുത്ത ബെന്‌ലി അത്രപോരാന്നുണ്ടെങ്കിൽ വെളുത്ത ബെന്‌ലിയും താരത്തിന് സ്വന്തമായിട്ടുണ്ട്. മുള്‍സാനിന് 6.7ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 എൻജിനാണുള്ളത്. 505ബിഎച്ച്പി കരുത്തും 1020എൻഎം ടോർക്കുമാണുള്ളത്.

മെഴ്സിഡസ് ജി വാഗൺ

മെഴ്സിഡസ് ജി വാഗൺ

മേവെതറിന്റെ ആഡ്യത്വം കൂട്ടാനായി മെഴ്സിഡസ് കാറും സ്വന്തമാക്കിയിട്ടുണ്ട്. 383ബിഎച്ചപി കരുത്തുള്ള 5.5ലിറ്റർ വി8 എൻജിനാണ് ജി വാഗണിൽ ഉപയോഗിച്ചിട്ടുള്ളത്.

ഫെരാരി എഫ്430

ഫെരാരി എഫ്430

ഫെരാരി 599 ഓടിച്ച് ബോറടിച്ചപ്പോൾ എഫ്430 ഫെരാരിയും താരം വാങ്ങിച്ചു. 483 ബിഎച്ചപി കരുത്തുള്ള 4.3 ലിറ്റർ വി8 എൻജിനാണ് എഫ്430ന് കരുത്ത് പകരുന്നത്. 315km/h ആണിതിന്റെ ഉയർന്ന വേഗത.

മെഴ്സിഡസ്-ബെൻസ് എസ്എൽഎസ്

മെഴ്സിഡസ്-ബെൻസ് എസ്എൽഎസ്

ഫെരാരി ഓടിച്ച് പോകാൻ മൂഡില്ലെങ്കിൽ ഒരു മാറ്റത്തിനായി ബെൻസ് എസ്എൽഎസും കരുതിയിട്ടുണ്ട്. 563 ബിഎച്ച്പി കരുത്തുള്ള 6.3 ലിറ്റർ വി8 എൻജിനാണ് ഇതിന് കരുത്തേകുന്നത്. ഗുൾവിങ് ഡോറുകളാണ് ഇതിന്റെ മുഖ്യാകർഷണം.

മെഴ്സിഡസ്-ബെൻസ് എസ്എൽആർ

മെഴ്സിഡസ്-ബെൻസ് എസ്എൽആർ

എസ്എൽഎസിന് പുറമെ ബെൻസ് എസ്എൽആർ കൂടെ താരത്തിന്റെ പക്കലിലുണ്ട്. ഇതിന്റെ സൂപ്പർചാർജ്ഡ് വി8എൻജിൻ 617 ബിഎച്ച്പി കരുത്താണ് നൽകുന്നത്.

ലംബോർഗിനി

ലംബോർഗിനി

ലംബോർഗിനി എന്ന ഇറ്റാലിയൻ വാഹനം താരത്തിന്റെ കാർ ശേഖരങ്ങളിൽ ഒന്നാണ്. 300km/h ഉയർന്ന വേഗത കൈവരിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് വി12 എൻജിനാണ് ഈ വിദേശ വാഹനത്തിന് കരുത്തേകുന്നത്.

കോണിംഗ്സെഗ്

കോണിംഗ്സെഗ്

4.8മില്ല്യൺ ഡോളർ വിലമതിക്കുന്ന കോണിഗ്സെഗ് സിസിഎക്സ്ആർ ട്രിവെറ്റയും ഉണ്ട് മേവെതറിന്റെ കാർ ശേഖരത്തിൽ. മൊത്തത്തിൽ രണ്ട് കാറുകളാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത് അതിൽ ഒരെണ്ണമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

സൂപ്പർ കാറുകൾ കൂടാതെ ഗൾഫ് സ്ട്രീം വി എന്ന പ്രൈവറ്റ് ജെറ്റ് കൂടെ സ്വന്തമാക്കിയിട്ടുണ്ട് താരം. മേവെതറിന്റെ ഇഷ്ടാനുസരണമാണ് ഈ വിമാനത്തിന്റെ നിർമാണം നടത്തിയിട്ടുള്ളത്. ഇതിൽ പതിനാല് മുതൽ പത്തൊൻപതാളുകൾക്ക് ഇരിക്കാൻ പാകത്തിനുള്ള സൗകര്യമൊരിക്കിയിട്ടുണ്ട്.

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

ആഡംബരത നിറഞ്ഞതാണിതിന്റെ അകത്തളം. 966km/h ആണ് ഈ ഗൾഫ് സ്ട്രീം വി എന്ന ജെറ്റിന്റെ ഉയർന്ന വേഗത. ഈ വിമാനത്തിന് 30 ദശലക്ഷം പൗണ്ട് ചെലവാക്കിയിട്ടുണ്ട് താരം.

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

മേവെതറിന്റെ പക്കലുള്ള വാഹനങ്ങളുടെ വിലയെല്ലാം കൂടി കണക്കാക്കിയാല്‍ 35 ദശലക്ഷം പൗണ്ട് വരുമെന്നാണ് അറിയുന്നത്.

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

ലഭ്യമായ വിവരങ്ങള്‍ പ്രകാരം 2014ല്‍ 66.1 ദശലക്ഷം പൗണ്ട് ബോക്‌സിങ്ങില്‍ നിന്നു മാത്രമായി സമ്പാദിച്ചിട്ടുണ്ട് മേവെതര്‍. ഇങ്ങെ സമ്പാദിക്കുന്ന ഒരാള്‍ ഇക്കാണുന്നതെല്ലാം വാങ്ങിയില്ലെങ്കില്ലേ അത്ഭുതപ്പെടേണ്ടൂ?

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

ആമീറിന്റെ പക്കലുള്ള ആഡംബര കാറുകൾ

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

Most Read Articles

Malayalam
English summary
Floyd Mayweather Has Booked A Bugatti Chiron
Story first published: Thursday, March 17, 2016, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X