ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

അങ്ങേയറ്റത്തെ സുഖസൗകര്യങ്ങൾ, നിരവധി ഫീച്ചറുൾ, ഏറ്റവും മികച്ച നിലവാരം, ഇതാണ് ആഡംബരങ്ങൾ. ആഡംബര കാറുകൾ ഇന്ത്യയിലെ ഒരു പ്രധാന വിഭാഗമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കാർ നിർമ്മാതാക്കൾ അവരുടെ മികച്ച സവിശേഷതകളും ഫീച്ചറുകളും വാഹനങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

ഇന്നത്തെ ആഢംബര കാറുകൾ എന്നത് തികഞ്ഞ സാങ്കേതിക മികവുള്ളവയാണ് എന്നാൽ നിങ്ങൾ മറന്നിരിക്കാനിടയുള്ള ചില ഐതിഹാസിക ആഢംബര വാഹനങ്ങൾ മുമ്പ് ഈ റോഡുകൾ വാണിരുന്നു. ഇന്ത്യയിൽ നിരത്തുകളിൽ നിന്ന് മാഞ്ഞുപോയ 10 ആഡംബര കാറുകൾ ഒന്നു നോക്കാം.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

1. ഷെവർലെ ഇംപാല

ജനറൽ മോട്ടോർസ് 1958 ലാണ് ഇംപാലയെ അവതരിപ്പിച്ചത്. പൂർണ്ണ വലുപ്പത്തിലുള്ള സെഡാൻ ഒരു പവർ പായ്ക്ക് ചെയ്ത ആഢംബര വാഹനമായിരുന്നു. ഇപ്പോഴും യുഎസ്എയിൽ ഈ വാഹനത്തിന് ആവശ്യക്കാറുണ്ട്. 152.8 bhp കരുത്തും 325 Nm torque ഉം പുറപ്പെടുവിക്കാൻ കഴിയുന്ന ഇൻലൈൻ ആറ് സിലിണ്ടർ 5.0 ലിറ്റർ ഭീമൻ എഞ്ചിനാണ് വാഹനത്തിലുള്ളത്. കാറുകൾ തന്നെ ഒരു ആഢംബരമായിരുന്ന സമയത്ത് രണ്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

2. ഹിന്ദുസ്ഥാൻ കോണ്ടസ

തദ്ദേശീയമായി നിർമ്മിച്ച കോണ്ടസ 1983 -ൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. വോക്‌സ്‌ഹാൾ വിക്ടർ സീരീസിനെ അടിസ്ഥാനമാക്കിയുള്ളതാണ് വാഹനം. നാലു വാതിലുകളുള്ള സെഡാനിൽ 1.8 ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ ഘടിപ്പിച്ചിരുന്നു. എഞ്ചിൻ 88 bhp കരുത്തും 136 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു. പുറത്തിറങ്ങി ആദ്യ നാളുകളിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ മോഡലിന് വളരെയധികം പ്രചാരം ലഭിച്ചു. ആഡംബരത്തെ നിർവചിക്കാൻ ബോളിവുഡ് സിനിമകളിലും ഇത് ഉപയോഗിച്ചിരുന്നു. കോണ്ടസ, നിർത്തലാക്കിയെങ്കിലും വാഹനത്തിനോടുള്ള ആരാധന കാരണം ഇപ്പോഴും ഉയർന്ന മൂല്യമുണ്ട്.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

3. സ്റ്റാൻഡേർഡ് 2000

ഇന്ത്യൻ കമ്പനിയായ സ്റ്റാൻഡേർഡ് യൂറോപ്യൻ റോവർ SD1 എന്ന മോഡലിനെ 1985 ൽ സ്റ്റാൻഡേർഡ് 2000 ആയി പുനർനാമകരണം ചെയ്തു വിപണിയിൽ എത്തിച്ചു. 2.2 ലിറ്റർ റോവർ എഞ്ചിനുള്ള ലൈസൻസ് നേടാൻ കമ്പനിക്ക് കഴിയാത്തതിനാൽ നിർമ്മാതാക്കൾ 2.0 ലിറ്റർ എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിത്. 83 bhp കരുത്ത് നിർമ്മിക്കാനും മണിക്കൂറിൽ 145 കിലോമീറ്റർ വേഗത കൈവരിക്കാനും എഞ്ചിന് കഴിഞ്ഞിരുന്നു. എന്നാൽ കുറഞ്ഞ ഇന്ധനക്ഷമത, ഉയർന്ന വില, സർക്കാരിൽ നിന്നുള്ള നിയമപരമായ നടപടികൾ എന്നിവ വെറും മൂന്ന് വർഷത്തിനുള്ളിൽ കാർ നിർത്തലാക്കാൻ കാരണമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ 2000 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു, അതേസമയം പ്രതിവർഷം 4000 യൂണിറ്റുകൾ വിൽക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

4. പ്രീമിയർ 118NE

1985 ൽ പ്രീമിയർ ഓട്ടോമൊബൈലുമായി സഹകരിച്ചാണ് ഫിയറ്റ് 124 ഇന്ത്യയിൽ വിപണിയിലെത്തിയത്. 1.1 ലൈർ നിസ്സാൻ A12 എഞ്ചിൻ ഘടിപ്പിച്ച കാറാണിത്, അതിനാലാണ് മോഡലിന് 118 NE എന്ന പേര് ലഭിച്ചത്. ആഡംബര സെഡാന് വളരെ സുഖപ്രദമായ യാത്ര നിലവാരവും മിനുസമാർന്ന ഗിയർബോക്സും ഉണ്ടായിരുന്നു. താങ്ങാവുന്ന വിലയിൽ, പ്രീമിയർ 118NE ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടി. 16 വർഷത്തെ വിജയകരമായ ഓട്ടത്തിന് ശേഷം 2001 ൽ കമ്പനി ഈ മോഡൽ ഉപേക്ഷിച്ചു.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

5. മാരുതി 1000/ എസ്റ്റീം

ആഡംബര വിഭാഗത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ കമ്പനി നടത്തിയ ഒരേയൊരു ശ്രമം കിസാഷി മാത്രമല്ല. ജാപ്പനീസ് വാഹന നിർമാതാക്കൾ 1990 -ൽ മാരുതി 1000 ഉപയോഗിച്ച് ഇത്തരം ഒരു പരീക്ഷിണത്തിന് മുതിർന്നിരുന്നു. കാറിന്റെ ഏറ്റവും ഉയർന്ന ഊർജ്ജ-ഭാര അനുപാതം സബ് 2.0 ലിറ്റർ ക്ലാസിൽ റാലി കാർ ഡ്രൈവർമാർക്കിടയിൽ ഇതിനെ ജനപ്രിയമാക്കി. 1994 -ൽ 1.3 ലിറ്റർ എഞ്ചിൻ ഘടിപ്പിച്ച എസ്റ്റീം എന്ന പേരിൽ കാർ പുറത്തിറങ്ങി. കുറഞ്ഞ ഇന്ധനക്ഷമത കാരണം സെഡാന് വലിയ വിൽപ്പന നേടാൻ കഴിഞ്ഞില്ല.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

6. റോവർ മോണ്ടെഗോ

1991 -ൽ സിപാനി മോട്ടോർസ് റോവർ മോണ്ടെഗോ ഇന്ത്യയിൽ അവതരിപ്പിച്ചു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സെഡാനിൽ പ്രവർത്തിച്ചിരുന്നത്. പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, എയർ കണ്ടീഷനിംഗ് തുടങ്ങിയ സവിശേഷതകളാണ് സെഡാനിൽ സ്റ്റാൻഡേർഡായി വന്നിരുന്നത്. ഇതെല്ലാം അക്കാലത്ത് വാഹനത്തിന് 10 ലക്ഷം രൂപ എന്ന വിലയിലേക്ക് നയിച്ചു.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

7. ദേവൂ സീലോ

കൊറിയൻ ബ്രാൻഡ് ഇന്ത്യയിൽ സവിശേഷതകൾ നിറഞ്ഞ ഒരു വാഹന നിര കൊണ്ടുവന്നതിന് അറിയപ്പെട്ടിരുന്നവയാണ്. സീലോയും ഒട്ടും പിന്നിലായിരുന്നില്ല. വിശാലമായ സെഡാൻ 1995 -ൽ വിപണിയൽ എത്തി. പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിംഗ്, പവർഡ് ഒആർവിഎം, ക്രമീകരിക്കാവുന്ന ലെതർ സ്റ്റിയറിംഗ് എന്നീ സവിശേഷതകൾ അക്കാലത്ത് പൊതുവായിരുന്നില്ല. ഇത് വിപണിയിൽ വളരെയധികം കോളിളക്കം ഉണ്ടാക്കിയെങ്കിലും വിധിക്ക് മറ്റ് ചില പദ്ധതികളായിരുന്നു. 1998 ൽ കമ്പനി പാപ്പരായി, സെഡാൻ ഇല്ലാതായി.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

8. ഓപൽ അസ്ട്ര

അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസ് 1996 ൽ ഒപെൽ ആസ്ട്ര പുറത്തിറക്കിയാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ബിർള ഗ്രൂപ്പുമായി സഹകരിച്ച് കാർ ഇന്ത്യൻ മണ്ണിൽ അസംബിൾ ചെയ്തിരുന്നത്. 1.6 ലിറ്റർ പെട്രോൾ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം. കാറിന് 77 bhp കരുത്തും മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയും ലഭിച്ചിരുന്നു. എന്നാൽ ഉയർന്ന മെയിന്റെനൻസ് ചെലവും സ്പെയർ പാർട്സ് ലഭ്യമല്ലാത്തതും വിൽപ്പന കുറയാൻ കാരണമായി. 2003 ൽ കാർ നിർത്തലാക്കി.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

9. ഫോർഡ് എസ്കോർട്ട്

അമേരിക്കൻ കാർ നിർമാതാക്കൾ 1995 -ൽ മഹീന്ദ്ര & മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടിലാണ് എസ്കോർട്ട് ഇന്ത്യൻ തീരത്തെത്തിച്ചത്. 1.3 ലിറ്റർ പെട്രോൾ എഞ്ചിനാണ് കാറിൽ ഉപയോഗിച്ചിരുന്നത്. വാഹനത്തിന്റെ മൈലേജ് വളരെ കുറവായിരുന്നു, ഇന്ത്യൻ ഉപഭോക്താക്കൾ അതിൽ അത്ര സന്തുഷ്ടരായിരുന്നില്ല. വിൽപ്പന കുറവായതിനാൽ 2001 -ൽ കമ്പനി മോഡൽ നിർത്തലാക്കി.

ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

10. ഹിന്ദുസ്ഥാൻ അംബാസഡർ

രാജ്യത്ത് അംബാസഡർ എന്ന മോഡലിനെ പരിചയമില്ലാത്ത ഒരു വാഹന പ്രേമിയും ഉണ്ടാവില്ല. അക്കാലത്ത് വളരെ വിജയമായിരുന്ന മോഡൽ, ഇപ്പോഴും റോഡുകളിൽ കാണാം. സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലും രാഷ്ട്രീയക്കാർക്ക് ഇടയിലും ഏറ്റവും പ്രചാരമുള്ള മോഡലായിരുന്നു ഇത്. രാഷ്ട്രപതി ഉപയോഗിച്ചിരുന്ന അംബാസഡറിന് ബുള്ളറ്റ് പ്രൂഫ് ഡോറുകൾ പോലും ഉണ്ടായിരുന്നു. ആഡംബര സെഡാൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. കമ്പനി സെഡാനുമായി ബന്ധിപ്പിച്ച് സ്റ്റേഷൻ വാഗൺ, എസ്‌യുവി, പിക്കപ്പ് ട്രക്ക് തുടങ്ങി എല്ലാ വിഭാഗത്തിലും മോഡലുകൾ ഇറക്കാൻ ശ്രമിച്ചിരുന്നു.

Most Read Articles

Malayalam
English summary
Forgotetn Luxury cars in India from Cielo to Contessa. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X