ഫോര്‍മുല ഓഫ് റോഡിലെ ത്രില്ലന്‍ മത്സരങ്ങള്‍

Written By:

ഫോര്‍മുല വണ്‍, ഫോര്‍മുല ഇ എന്നീ മത്സരങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഫോര്‍മുല ഓഫ് റോഡ് മത്സരത്തെക്കുറിച്ച് കേട്ടിട്ടുള്ളവര്‍ കുറവായിരിക്കും. ആദ്യം പറഞ്ഞ രണ്ടു മത്സരങ്ങള്‍ പലപ്പോഴും മത്സരനിയമങ്ങളുടെ സങ്കീര്‍ണത മൂലം (അല്ലെങ്കില്‍ അവ മനസ്സിലാക്കിയെടുക്കാന്‍ മിക്കവര്‍ക്കും താല്‍പര്യമില്ലാത്തതുമൂലം) വളരെയൊന്നും പോപ്പുലറല്ല ഇന്ത്യയില്‍. എന്നാല്‍ ഫോര്‍മുല ഓഫ് റോഡ് മത്സരത്തിന് ഇത്തരം സങ്കീര്‍ണമായ നിയമങ്ങളൊന്നുമില്ല.

ഒരു കൂത്തനെയുള്ള മലയിലേക്ക് വണ്ടിയോടിച്ചു കയറ്റുകയാണ് ഡ്രൈവര്‍മാര്‍ ചെയ്യേണ്ടത്. സാധാരണ ഫോര്‍മുല മത്സരങ്ങളിലില്ലാത്ത ഒരു സൗകര്യം കൂടി ഈ മത്സരത്തിലുണ്ട്. സ്വന്തമായി മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇവയിലുപയോഗിക്കാം. ഏതൊരാള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഈ മത്സരങ്ങളുടെ ത്രില്ലടിപ്പിക്കാനുള്ള ശേഷി വളരെ വലുതാണെന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകും.

<center><iframe width="100%" height="450" src="//www.youtube.com/embed/y1ubHrljbEE" frameborder="0" allowfullscreen></iframe></center>

English summary
We all gave heard about Formula One as well as Formula E. Now Formula Off-Road is the new thriller for adventure junkies.
Story first published: Friday, June 6, 2014, 13:34 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark