തുണിയുരിക്കുന്ന ചില സത്യങ്ങള്‍...

Written By:

ചില സത്യങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാകുമ്പോള്‍ മറ്റു ചിലവ കോരിത്തരിപ്പിക്കുന്നവയായി തോന്നാം. ഒരാളെ കോരിത്തരിപ്പിച്ചത് മറ്റൊരാളെ ഷോക്കടിപ്പിച്ചേക്കാം. മറ്റുള്ളവരെ ഷോക്കടിപ്പിക്കുകയോ കോരിത്തരിപ്പിക്കുകയോ ഞെട്ടിക്കുകയോ ചെയ്ത സംഗതി നിങ്ങളെ പൊട്ടിച്ചിരിപ്പിച്ചേക്കാം. മൊത്തത്തില്‍ കാര്യങ്ങള്‍ അടുത്തുനിന്ന് പരിശോധിക്കുമ്പോള്‍ സത്യത്തിന് തന്തയും തള്ളയും ഇല്ല എന്ന സത്യം നാം മനസ്സിലാക്കുന്നു.

താഴെ ചില സത്യങ്ങള്‍ വിളിച്ചുപറയുകയാണ്. തന്തയും തള്ളയുമില്ലാത്ത സത്യങ്ങള്‍ നിങ്ങളെ ഞെട്ടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും അത്യാവശ്യം വന്നാല്‍ തുണിയുരിക്കുകയും ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു; ആമേന്‍....!

To Follow DriveSpark On Facebook, Click The Like Button
ഏറ്റവും വിലയേറിയ കാര്‍

ഏറ്റവും വിലയേറിയ കാര്‍

ലോകത്തില്‍ ഇന്നുവരെ വില്‍ക്കപ്പെട്ടിട്ടുള്ള കാറുകളില്‍ വെച്ച് ഏറ്റവും വിലയേറിയ വാഹനമാണ് ചിത്രത്തില്‍ കാണുന്നത്. 1931 മോഡല്‍ ബുഗാട്ടി കെല്ലെനര്‍ കൂപെയാണിത്. വില 8,700,000 ഡോളര്‍.

ഏറ്റവും വലിയ ലിമോസിന്‍

ഏറ്റവും വലിയ ലിമോസിന്‍

ലോകത്തിലെ ഏറ്റവും വലിയ ലിമോസിനാണ് ചിത്രത്തില്‍ കാണുന്നത്. 40 പേര്‍ക്ക് ഈ കാറില്‍ സഞ്ചരിക്കാം.

കാര്‍ റേഡിയോ

കാര്‍ റേഡിയോ

കാര്‍ റേഡിയോയുടെ കാലത്തില്‍ നിന്നെല്ലാം എത്രയോ മുന്നോട്ടു പോയി ഇന്നു നാം. ആദ്യമായി കാറിനകത്ത് റേഡിയോ സ്ഥാപിക്കുന്നത് 1929ലാണ്. പോള്‍ ഗാവിന്‍ എന്നയാളാണ് ഇത് സാധിച്ചത്.

എയര്‍ബാഗ് എന്ന കൊലയാളി

എയര്‍ബാഗ് എന്ന കൊലയാളി

എയര്‍ബാഗ് കണ്ടുപിടിക്കപ്പെട്ടതിനു ശേഷം നിരവധി ജീവനുകളാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ എയര്‍ബാഗ് രക്ഷിക്കുന്നതോടൊപ്പം ചെറിയ തോതില്‍ സംഹരിക്കുകയും ചെയ്യുന്നുണ്ട്. എയര്‍ബാഗ് ഓരോ 22 പേരുടെ ജീവന്‍ കാക്കുമ്പോഴും ഒരു ജീവനെടുക്കുന്നു എന്നാണ് കണക്ക്. എര്‍ബാഗിന്റെ ശക്തിയായ തുറക്കലിന്റെ ആഘാതത്തില്‍ കുട്ടികളാണ് ഏറെയും ഇരയാക്കപ്പെടുന്നത്.

സൂര്യനിലേക്കുള്ള കാര്‍ ദൂരം

സൂര്യനിലേക്കുള്ള കാര്‍ ദൂരം

സൂര്യനിലേക്ക് കാറില്‍ ഡ്രൈവ് ചെയ്യുകയാണെങ്കില്‍ സ്ഥലത്തെത്താന്‍ 150 വര്‍ഷത്തിലധികമെടുക്കും.

കാര്‍ കഴുകാറുണ്ടോ?

കാര്‍ കഴുകാറുണ്ടോ?

53 ശതമാനം കാറുടമകളും മാസത്തിലൊരിക്കലെങ്കിലും തങ്ങളുടെ കാര്‍ കഴുകുമ്പോള്‍ 16 ശതമാനം പേര്‍ ഒരിക്കലും തങ്ങളുടെ കാര്‍ കഴുകാറില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചൈനയും ചുവപ്പും

ചൈനയും ചുവപ്പും

ചൈനയില്‍ ചുവപ്പു കാറിന് നിരോധനമുണ്ട് എന്നൊരു ദുഷ്പ്രചരണം നടക്കുന്നുണ്ട്. ഇത് സത്യമല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഡ്രൈവറും വേട്ടക്കാരനും

ഡ്രൈവറും വേട്ടക്കാരനും

വേട്ടക്കാര്‍ കൊല്ലുന്നതിലധികം മൃഗങ്ങളെ ഡ്രൈവര്‍മാര്‍ കൊല്ലുന്നുണ്ട്.

ഒരു ദിവസം എത്ര ഫെരാരി?

ഒരു ദിവസം എത്ര ഫെരാരി?

ദിനംപ്രതി 14 കാറുകള്‍ നിര്‍മിക്കുന്നുണ്ട് ഫെരാരി.

ആദ്യത്തെ കാര്‍ റേസിംഗ്

ആദ്യത്തെ കാര്‍ റേസിംഗ്

ലോകത്തിലെ ആദ്യത്തെ കാര്‍ റേസിംഗ് നടന്നത് യുഎസ്സിലെ ചിക്കാഗോയിലാണ്. 1895ല്‍ നടന്ന റേസില്‍ ഫ്രാങ്ക് ധുരിയ വിജയിയായി. ശരാശരി, മണിക്കൂറില്‍ 71.5 മൈല്‍ വേഗതയാണ് കാറിനുണ്ടായിരുന്നത്.

English summary
Since cars can be considered a necessity and the most popular kind of transport, we decided to give you some facts that you might want to know.
Story first published: Thursday, April 10, 2014, 13:07 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark